ബിഗ് ബോസ് ചരിത്രത്തില്‍ ലാലേട്ടനോട് ബഹുമാനമില്ലാതെ പെരുമാറിയ ഒരേയൊരാള്‍; ജാസ്മിന് രൂക്ഷ വിമര്‍ശനം
വീക്കെന്റ് എപ്പിസോഡ് കഴിഞ്ഞപ്പോള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നിരാശ. ഈ ആഴ്ച വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍ ഒന്നും മോഹന്‍ലാല്‍ ചര്‍ച്ചയാക്കിയില്ലെന്നാണ് ആക്ഷേപം. ജാസ്മിന്‍ മോഹന്‍ലാലിനോട് ബഹുമാനക്കുറവ് കാണിച്ചെന്നും പ്രേക്ഷകര്‍ പറയുന്നു. ജാസ്മിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ദേഷ്യത്തോടെ ജാസ്മിന്‍ പ്രതികരിച്ചു. വീട്ടില്‍ വസ്ത്രങ്ങള്‍ വലിച്ച് വാരി ഇട്ടിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജാസ്മിന്റെ മുഖം മാറിയത്. ഇത് മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ചോദിക്കുമ്പോള്‍ എന്താണ് ദേഷ്യം പോലെ കാണിക്കുന്നത്. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് ഞാന്‍ പറയുന്നതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. അപ്പോഴും ജാസ്മിന്‍ മൗനത്തിലായിരുന്നു. ജാസ്മിന്റെ പെരുമാറ്റം കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ട്. അന്‍സിബയോട് ദേഷ്യപ്പെട്ടത് വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ജാസ്മിന്‍ ഈ പെരുമാറ്റം മാറ്റണമെന്നാണ് ഭൂരിഭാ?ഗം പ്രേക്ഷകരും പറയുന്നത്.
മോഹന്‍ലാലിനോടുള്ള ജാസ്മിന്റെ പെരുമാറ്റത്തെ വിലയിരുത്തുകയാണിപ്പോള്‍ പ്രേക്ഷകര്‍. ഇതേക്കുറിച്ച് ബിഗ് ബോസ് പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാസ്മിനോടാണ്. ലാലേട്ടനെ പോലെ ഒരു മനുഷ്യന് മുന്‍പില്‍ നേരെ നിന്ന് സംസാരിക്കാന്‍ ഉള്ള ക്വാളിറ്റി നിനക്കില്ല. ബിസ് ബോസ് ആയതുകൊണ്ടും അവിടെ നിന്നെ പോലുള്ള ക്വാളിറ്റി കുറഞ്ഞ (ആ വാക്ക് തന്നെ ഉപയോഗിക്കട്ടെ) ആളുകളെ ഷോയുടെ നിലനില്‍പിന് ആവശ്യം ആയതു കൊണ്ടും മാത്രമാണ് നിനക്കൊക്കെ ആഴ്ചയില്‍ ഒരിക്കല്‍ ലാലേട്ടനോട് സംസാരിക്കാന്‍ ഒരു അവസരം കിട്ടുന്നത് തന്നെ.
അല്ലാതെ നിനക്കൊന്നും അതിനുള്ള അര്‍ഹത ഉണ്ടായിട്ടല്ല. അപ്പൊ അങ്ങനെ ലഭിച്ച അവസരത്തില്‍ നന്ദി ഉണ്ടായിരിക്കുക. വാക്കിലും പെരുമാറ്റത്തിലും ആ ഒരു ബഹുമാനവും വച്ചുപുലര്‍ത്തുക. നിന്റെ ആ മുഖം വെച്ചുള്ള ഗോഷ്ടി അങ്ങേര്‍ക്കെതിരെ കാണിക്കാതിരിക്കാന്‍ ഉള്ള വകതിരിവ് കാണിക്കുക. എല്ലാ വീക്കെന്‍ഡ് എപ്പിസോഡ് കഴിഞ്ഞു ലാലേട്ടനെ കളിയാക്കി പോസ്റ്റ് ഇടുന്ന ഞാന്‍ പോലും റിയല്‍ ലൈഫില്‍ അങ്ങേരെ കണ്ടാല്‍ ആരാധനയോടെ നോക്കി നില്‍ക്കും.
അത് മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയോടുള്ള ബഹുമാനം കൊണ്ടാണ്. മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ മത്സരാര്‍ഥികളോടും ലാലേട്ടനോട് പോലും ഇത്രയും ബഹുമാനം ഇല്ലാതെ പെരുമാറുന്ന ഒരാളെ ഉണ്ടായിട്ടുള്ളൂ. ലാലേട്ടന്‍ പറയുന്ന പോലെ ബേസിക് സിവിക് സെന്‍സ് ഒക്കെ വീട്ടില്‍ നിന്ന് പഠിക്കണം.
പിന്നെ ഉള്ള സാമാന്യ മര്യാദകള്‍ നമ്മള്‍ സ്വയം ആര്‍ജ്ജിക്കണം. സത്യം പറയാല്ലോ മറ്റു മനുഷ്യരോട് ഇത്ര അഹന്തയോടെയും അസഹിഷ്ണുതയുടെയും പെരുമാറുന്ന ഒരു മത്സരാര്‍ത്ഥി പോയിട്ട് ഒരു മനുഷ്യനെ ഞാന്‍ ഇത്ര നാളുകള്‍ക്കിടയില്‍ കണ്ടിട്ടില്ല. വല്ലാത്ത ഒരു ജന്മം തന്നെ, ബി?ഗ് ബോസ് പ്രേക്ഷകന്റെ കുറിപ്പിങ്ങനെ. ജാസ്മിന് പുറമെ ഗബ്രിയുടെ പെരുമാറ്റവും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. സഹമത്സരാര്‍ത്ഥികളെ അടച്ചാക്ഷേപിച്ചാണ് ഗബ്രി പലപ്പോഴും സംസാരിക്കുന്നത്.