SportsTRENDING

മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്സ് x ഒഡീഷ എഫ്സി രണ്ടാംപാദ സെമി ഫൈനല്‍ ഇന്ന്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോള്‍ 2023-24 സീസണിന്‍റെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാംപാദ സെമി ഫൈനലില്‍ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടും.

കൊൽക്കത്തയിൽ വച്ചാണ് മത്സരം.ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ ഒഡീഷ എഫ്സി 2-1ന്‍റെ ജയം സ്വന്തമാക്കിയിരുന്നു.

വൻ ജയവുമായി തുടർച്ചയായ രണ്ടാം ഫൈനലാണ് മോഹൻ ബഗാൻ ലക്ഷ്യമിടുന്നത്. ഈ സീസണിലെ ലീഗിലെ ഒന്നാം സ്ഥാനക്കാർക്കുള്ള ഐഎസ്‌എല്‍ ഷീല്‍ഡ് നേടിയ ടീമാണ് ബഗാൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: