കോഴിക്കോട്: നാദാപുരത്ത് ബിജെപി വോട്ട് മറിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകന് മർദ്ദനം. ബിജെപി പ്രവർത്തകൻ ഭാസ്കരനാണ് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയത്.
കാറില്‍ വടകരയിലെ ടൂറിസ്റ്റ് ഹോമില്‍ കൊണ്ടു പോയി. ബി ജെ പി നേതാക്കള്‍ രാംദാസ് മണലേരി, മോഹനൻ എന്നിവർ ഭീഷണിപ്പെടുത്തി. വോട്ട് മറിക്കാൻ പറഞ്ഞതായി ഞാനറിയിച്ച ആള്‍ക്കെതിരെ പരാതി എഴുതി വായിപ്പിച്ചു. അതിന്റെ വീഡിയോ പകർത്തിയെന്നും ഭാസ്കരൻ പറഞ്ഞു.
ബിജെപി വോട്ട് യുഡിഎഫിന് മറിക്കണമെന്ന ആവശ്യം നിരസിക്കുകയും ഇക്കാര്യം സുഹൃത്തായ സിപിഐഎം പ്രവർത്തകനുമായ പങ്കുവയ്ക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിനാണ് ബിജെപി നേതാക്കള്‍ ആയത്രിതമായി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഭാസ്കരൻ പരാതിയില്‍ പറയുന്നു.