Month: April 2024

  • Kerala

    പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ സംഘര്‍ഷം

    ആലപ്പുഴ:പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. അമ്ബലപ്പുഴ സ്വദേശി ഷിബിന ആണ് മരിച്ചത്. ഒരു മാസം മുമ്ബാണ് പ്രസവം നടന്നത്. പിന്നാലെ അണുബാധയുണ്ടായി. തുടര്‍ന്ന് ഐ സി യുവിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായി. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

    Read More »
  • Kerala

    ശോഭ സുരേന്ദ്രനെതിരെ നടപടിയുമായി ബിജെപി

    ആലപ്പുഴ: ജയരാജനും ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ പുറത്തുവിട്ട ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ നടപടിയുമായി ബിജെപി കേന്ദ്ര നേതൃത്വം. ഇലക്ഷൻ റിസൾട്ട് വരെ കാത്തിരിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ തോറ്റാൽ ഇക്കാര്യത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചർച്ചകളുടെ വിശദാംശങ്ങള്‍ സംസ്ഥാന നേതാക്കള്‍ വെളിപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. രാഷ്ട്രീയ നീക്കങ്ങള്‍ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു പ്രകടിപ്പിച്ചിട്ടുണ്ട്.. രഹസ്യ ചർച്ചകള്‍ ചോരുന്ന സാഹചര്യത്തില്‍ ബിജെപിയില്‍ ചേരാനുള്ള പ്രാഥമിക ആലോചനയില്‍നിന്നുപോലും മറ്റു പാർട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണു ജയരാജൻ സംഭവമെന്നാണു നേതൃത്വത്തില്‍ പലരുടെയും വിലയിരുത്തല്‍. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണു ജയരാജനും ജാവഡേക്കറും തമ്മിലുള്ള ചർച്ചയെക്കുറിച്ച്‌ ആദ്യം വിവരം പുറത്തുവിട്ടത്. അതുകൊണ്ട് തന്നെ ശോഭ ചെയ്തതിനെതിരെ കേന്ദ്ര ബിജെപി ശാസിക്കാതിരിക്കാൻ വഴിയില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് ശോഭ പെരുമാറിയത് എന്നുള്ള…

    Read More »
  • India

    മദ്യനയം; തെളിവ് എവിടെയെന്ന് കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍

    ഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട് മദ്യവ്യവസായികള്‍ ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പില്‍ നിന്ന് കോടികള്‍ കോഴ വാങ്ങിയെന്ന ഇ.ഡി ആരോപണത്തിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതിയില്‍  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ഇ.ഡി, ഇതുസംബന്ധിച്ച്‌ ഒരു തെളിവും ഹാജരാക്കുന്നില്ല. ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല. ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നും തെളിവില്ലാതെ ആരോപണമുന്നയിക്കുന്നു.എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും തെളിവ് ഹാജരാക്കാൻ ഇഡിക്ക് സാധിക്കുന്നില്ലെന്നും കേജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. അറസ്റ്റിനെയും ഇ.ഡി കസ്റ്റഡിയില്‍ വിട്ട വിചാരണക്കോടതി നടപടിയെയും ചോദ്യം ചെയ്‌ത് കേജ്‌രിവാള്‍ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ചോദ്യം. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇ.ഡി കേസ്. തിരഞ്ഞെടുപ്പ് സമയത്ത് അറസ്റ്റ് ചെയ്ത രീതിയെയും കേജ്‌രിവാള്‍ ചോദ്യം ചെയ്തു. അറസ്റ്റ് സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണ്. ഇ.ഡിയുടേത് ഏകപക്ഷീയ നടപടികളാണെന്നും രാഷ്ട്രീയ എതിരാളികളെ തകർക്കാൻ സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിന്റെ ക്ലാസിക് കേസാണിതെന്നും കൂട്ടിച്ചേർത്തു.

    Read More »
  • Kerala

    ആറ്റുകാല്‍ ദേവി ആശുപത്രിയില്‍  ചികിത്സയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യത ചികിത്സയ്ക്ക് എത്തിയ കോട്ടുകാല്‍ – ചപ്പാത്ത് സ്വദേശിനി മഞ്ജുഷ (40) ആണ് മരിച്ചത്. മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച്‌  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഗര്‍ഭാശയത്തിലുള്ള മുഴ നീക്കം ചെയ്യുന്നതിനായി മിനിഞ്ഞാന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    Read More »
  • Kerala

    കോട്ടയത്ത് കാര്‍ ഓടയിലേക്ക് മറിഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയില്‍ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞ് റാന്നി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. റാന്നി കൊറ്റനാട് കുറിച്ചിപതാലില്‍ വീട്ടില്‍ തങ്കമ്മ (59) ആണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീല, ഷിജോ, അദ്വൈക് , അദ്വിക, ലിൻസി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെ ഏറ്റുമാനൂർ തവളക്കുഴി ഭാഗത്ത് മാളിക ബാറിന്റെ സമീപത്ത് വച്ചാണ് നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞത്. രാത്രിയില്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.. 2 പ്രായമായ സ്ത്രീകളും ഒരു യുവതിയും ഡ്രൈവറും 2 കുട്ടികളും അടക്കം കാറിനുള്ളില്‍ 6 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരില്‍ ഒരാള്‍ മെഡിക്കല്‍ കോളെജ് ആശുപത്രി വെന്റിലേറ്ററിലാണ്. സംഭവത്തില്‍ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

    Read More »
  • Kerala

    അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണം: ജയിക്കുന്നതിനു മുന്നേ  അഹങ്കാരം വിളിച്ച്‌ പറഞ്ഞ് സുരേഷ് ഗോപി

    തൃശൂർ: അഞ്ച് കേന്ദ്രമന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് സുരേഷ് ഗോപി. താൻ എം പി അതാകുമ്ബോള്‍ അഞ്ച് വകുപ്പ് ചുമതലയുള്ള മന്ത്രിമാരെ തനിക്ക് വിട്ടുനല്‍കണമെന്നാണ് സുരേഷ് ഗോപി പറയുന്നത്. കൂടാതെ എംപി സ്ഥാനത്ത് ഇരിക്കുമ്ബോള്‍ തന്നെ അഭിനയിക്കാൻ വിടണമെന്നുമാണ് സുരേഷ് ഗോപിയുടെ  ആവശ്യങ്ങള്‍. പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും രാജ്യസുരക്ഷ മന്ത്രിയോടും സിനിമ ചെയ്യുന്നതിന് രണ്ടുവർഷത്തേക്ക് സമയം തരണം എന്നാണ് താൻ പറഞ്ഞിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നുണ്ട്. താൻ ഇപ്പോള്‍ തുടർന്ന് കൊണ്ടിരിക്കുന്ന ചില പ്രവർത്തനത്തിനും പണം വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. പകരം താൻ ആവശ്യപ്പെട്ടിരിക്കുന്നത് ഒരു മന്ത്രി എന്ന നിലക്ക് 5 വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രിമാരെ തന്റെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്നുമാണ്. കേരളത്തില്‍ എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നത് മനസില്‍ കോറിയിട്ടിട്ടുണ്ടെന്നും അതിന്റെ 25 ശതമാനം എങ്കിലും സാധ്യമാക്കി തരുന്ന വകുപ്പ് മന്ത്രിമാരെയാണ് താൻ ആവശ്യപെട്ടിരിക്കുന്നത് എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

    Read More »
  • Kerala

    മലയാളി സിആര്‍പിഎഫ് ജവാൻ കൊല്‍ക്കത്തയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

    ആലപ്പുഴ: മലയാളിയായ സി ആർ പി എഫ് ജവാനെ കൊല്‍ക്കത്തയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം ശ്രീഭവനത്തില്‍ പരേതനായ പ്രേംനാഥിന്‍റെ (ഗോപൻ) മകൻ ശ്രീനാഥ് (കണ്ണൻ-28) ആണ് മരിച്ചത്. കൊൽക്കത്തയിലെ ദംദംപൂരിലെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മണിപ്പൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച ശ്രീനാഥ്, അവധി കഴിഞ്ഞ് ഈമാസം രണ്ടിനാണ് ജോലിസ്ഥലത്തേക്കു പോയത്. എന്നാല്‍ മണിപ്പൂരിലെത്തി ജോലിക്ക് ഹാജരാകുകയോ അവിടെ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായില്ല. വീട്ടുകാർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടു ദിവസമായി ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. തുടർന്ന് പുന്നപ്ര പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗൂഗിള്‍ പേ വഴി കൊല്‍ക്കത്തയില്‍നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി.തുടർന്നുള്ള അന്വേഷണത്തിലാണ് സമീപത്തെ ലോഡ്ജില്‍ മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്മ: ശ്രീകുമാരി. ഭാര്യ: നന്ദന കൃഷ്ണൻ. മകള്‍: ശ്രീനിധി.

    Read More »
  • Kerala

    കേരളത്തിൽ എൽഡിഎഫ് തരംഗമെന്ന് സൂചന; മുഴുവന്‍ ബില്ലുകള്‍ക്കും അംഗീകാരം നൽകി ഗവർണർ

    തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ എന്ന് സൂചന.റിപ്പോർട്ട് പുറത്തു വന്നതോടെ ഏറെക്കാലമായി അംഗീകാരം നല്‍കാതെ പിടിച്ചുവച്ചിരുന്ന ബില്ലുകള്‍ക്കെല്ലാം ലോക്‌സഭാ വോട്ടെടുപ്പിന്റെ പിറ്റേന്ന്‌ ഒറ്റയടിക്ക്‌ അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍. ഗവര്‍ണര്‍ക്കെതിരേ സി.പി.എം പരസ്യമായി പ്രതിഷേധം നടത്തിയ ഭൂപതിവ്‌ ഭേദഗതി ബില്‍ ഉള്‍പ്പെടെ അഞ്ചെണ്ണത്തിനാണ്‌ അനുമതി. നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്‍, അബ്‌കാരി നിയമ ഭേദഗതി ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, കേരള ഡയറി വെല്‍ഫയര്‍ ബില്‍ എന്നിവയാണ്‌ അംഗീകാരം കിട്ടിയ മറ്റുള്ളവ. ദീര്‍ഘകാലമായി ഒപ്പിടാതെ തടഞ്ഞുവച്ച ഇവയ്‌ക്കെല്ലാം വോട്ടെടുപ്പിന്റെ പിറ്റേന്ന്‌ അംഗീകാരം നല്‍കിയെന്നതാണ്‌ ശ്രദ്ധേയം.

    Read More »
  • Kerala

    കൊളവള്ളിയില്‍ വീണ്ടും കടുവ ആക്രമണം;രണ്ടു പശുക്കിടാങ്ങളെ കൊന്നു

    വയനാട്: മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയില്‍ കടുവ രണ്ടു പശുക്കിടാങ്ങളെ കൊന്നു. കളപ്പുരക്കല്‍ ജോസഫിന്റെ രണ്ടു വയസ്സുള്ള പശുക്കിടാങ്ങളെയാണ് കടുവ കൊന്നത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് കടുവയുടെ ആക്രമണം. റബർതോട്ടത്തില്‍ മേയാൻ വിട്ട പശുക്കള്‍ സമീപത്തെ കന്നാരം പുഴയില്‍ വെള്ളം കുടിക്കാനിറങ്ങിയപ്പോഴാണ് കടുവ ആക്രമിച്ചത്. കടുവയെ കണ്ട ജോസഫ് ബഹളം വെച്ച്‌ ഓടിക്കാൻ ശ്രമിച്ചപ്പോള്‍ ആദ്യം പിടികൂടിയ പശുക്കിടാവിനെ ഉപേക്ഷിച്ച്‌ രണ്ടാമത്തെ പശുക്കിടാവിനെ പിടിക്കുകയായിരുന്നു. ജോസഫ് വീണ്ടും ബഹളം വെച്ചതോടെ പശുക്കിടാങ്ങളെ ഉപേക്ഷിച്ച്‌ പുഴക്കക്കരെയുള്ള കര്‍ണാടക വനമേഖലയിലേക്ക് കടുവ പോയി. വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശത്ത് നിരീക്ഷണത്തിനായി മൂന്നു കാമറകള്‍ സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.ആര്‍. ഷാജി പറഞ്ഞു. പശുക്കിടാങ്ങളുടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന വാല്യുവേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു മാസം മുമ്ബ് സമീപ പ്രദേശമായ ഗൃഹന്നൂരില്‍ വീടിനോട് ചേര്‍ന്ന് തൊഴുത്തില്‍കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നുതിന്നിരുന്നു. തൊട്ടടുത്ത സീതാമൗണ്ടിലെ…

    Read More »
  • Crime

    സഹോദരന്‍ പീഡിപ്പിച്ചതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരേപരാതി നല്‍കി യുവതി. ഭര്‍ത്താവിന്റെ സഹോദരന്‍ പീഡിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ‘ഇനിമുതല്‍ നീ എന്റെ ഭാര്യ അല്ല, സഹോദരന്റേതാണ്’ എന്ന് പറഞ്ഞ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് ഭര്‍ത്താവിന്റെ സഹോദരന്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് ഇക്കാര്യം അറിഞ്ഞപ്പോള്‍, ‘ഇനി മുതല്‍ നീ എന്റെ ഭാര്യ അല്ലെന്നും, സഹോദരഭാര്യയാണ്’ എന്നും പറഞ്ഞ് ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുവതി സോഷ്യല്‍ മീഡിയ വഴി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇയാളുടെ സഹോദരന്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി. സെക്ഷന്‍ 376, 307, 328 വകുപ്പ് പ്രകാരം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ സഹോദരനുമെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  

    Read More »
Back to top button
error: