KeralaNEWS

ഇ.പി ജയരാജന്‍-ജാവഡേക്കര്‍ വിഷയത്തില്‍ പ്രതികരിക്കാതെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബി.ജെ.പി കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ പ്രതികരിക്കാതെ പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ കുറേ ചര്‍ച്ച ചെയ്തതല്ലേ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇന്നലെ അത് സംബന്ധിച്ച് ഒരുപാട് വാര്‍ത്തകള്‍ വന്നു. ബന്ധപ്പെട്ടവരൊക്കെ മറുപടി പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അവരോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് ഒരിക്കലും വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് പോലും അത് ഉണ്ടായിട്ടില്ല. യൂത്ത് ലീഗില്‍ ആദ്യമായാണ് വനിതാ പ്രാതിനിധ്യം വരുന്നത്. അടുക്കും ചിട്ടയോടും കൂടി കമ്മറ്റികള്‍ മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Signature-ad

യു.ഡി.എഫ് മികച്ച പ്രതീക്ഷയിലാണെന്ന് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. മലപ്പുറത്തും പൊന്നാനിയിലും മികച്ച മുന്നേറ്റമുണ്ടാകും. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: