തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യത ചികിത്സയ്ക്ക് എത്തിയ കോട്ടുകാല്‍ – ചപ്പാത്ത് സ്വദേശിനി മഞ്ജുഷ (40) ആണ് മരിച്ചത്.
മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഗര്‍ഭാശയത്തിലുള്ള മുഴ നീക്കം ചെയ്യുന്നതിനായി മിനിഞ്ഞാന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.