SportsTRENDING

സഞ്ജുവിന്റെ രാജസ്ഥാനും കൊൽക്കത്തയും ഇന്ന് നേർക്കുനേർ

കൊൽക്കത്ത: ഐഎസ്‌എല്ലിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
ആറ് കളിയില്‍ അഞ്ചിലും ജയിച്ച്‌ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ ഒന്നാം സ്ഥാനത്തും അഞ്ച് കളിയില്‍ നാലും ജയിച്ച്‌ ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
ഫോം വീണ്ടെടുത്തുവെന്ന് സൂചന നല്‍കിയ യശസ്വി ജയ്സ്വാളിനൊപ്പം പരിക്ക് മാറി ജോസ് ബട്‌ലർ കൂടി തിരിച്ചെത്തിയാല്‍ രാജസ്ഥാന് പേടിക്കാനൊന്നുമില്ല. സഞ്ജു സാംസണും റിയാന്‍ പരാഗും റണ്‍വേട്ടക്കാരില്‍ മുൻനിരയിലുണ്ട് എന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്നു.
വിശ്വസ്ത ഫിനിഷര്‍ ഷിമ്രോന്‍ ഹെറ്റ്മെയർ ,ട്രെന്‍ഡ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസ്‌വേന്ദ്ര ചഹല്‍, കേശവ് മഹാരാജ് എന്നിവർക്കൊപ്പം രവിചന്ദ്രന്‍ അശ്വിൻ കൂടി തിരിച്ചെത്തിയാല്‍ ബൗളിംഗ് നിരയും റോയല്‍സിന് സർവ്വസജ്ജം. ഇരു ടീമും മുമ്ബ് ഏറ്റുമുട്ടിയത് ഇരുപത്തിയെട്ട് കളിയിലെങ്കില്‍ കൊല്‍ക്കത്ത പതിനാലിലും രാജസ്ഥാൻ പതിനേഴിലും ജയിച്ചു എന്നതാണ് ചരിത്രം.

Back to top button
error: