KeralaNEWS

കേരളത്തിൽ നിന്ന്  ഏറ്റവും കൂടുതൽ അംഗങ്ങളെ ലോക് സഭയിലേയ്ക്ക് ജയിപ്പിച്ചത് സിപിഎമ്മോ കോൺഗ്രസോ… ? ഇതുവരെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ

    ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സി.പി.എം, കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണികൾ കേരളത്തിൽ പലപ്പോഴും മികച്ച വിജയം നേടിയിട്ടുണ്ട്. 2004ൽ 20ൽ 18 സീറ്റുകളും എൽഡിഎഫ് നേടിയപ്പോൾ 2019ൽ 19 സീറ്റും യുഡിഎഫ് നേടി. എന്നാലും മുൻകാല തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെക്കാൾ കോൺഗ്രസാണ് കൂടുതൽ എംപിമാരെ ലോക്സഭയിലേക്ക് അയച്ചിട്ടുള്ളത്. 1980 മുതലാണ് ഇന്ന് കാണുന്ന രീതിയിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ രൂപം കൊണ്ടത്.

ആദ്യ ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന 1952ൽ കേരളം രൂപം കൊണ്ടിട്ടുണ്ടായിരുന്നില്ല. അന്ന് തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തെ ആറ് സീറ്റുകൾ കോൺഗ്രസ് നേടി. ആർ എസ് പി- ഒന്ന്, ടിടിസി – ഒന്ന്, സ്വതന്ത്രർ – നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. 34,90,476 ആയിരുന്നു അന്ന് പോൾ ചെയ്ത വോട്ടുകൾ (പോളിങ്: 82.9 ശതമാനം).

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കണ്ണൂരിൽ എ കെ ഗോപാലനും (സിപിഐ), കോഴിക്കോട്ട് അച്യുതൻ ദാമോദരൻ മേനോനും (കിസാൻ മസ്ദൂർ പ്രജാ പാർട്ടി), മലപ്പുറത്ത് ബി പോക്കറും (മുസ്ലിം ലീഗ്), പൊന്നാനിയിൽ കേളപ്പൻ കോയപാളി (കിസാൻ മസ്ദൂർ പ്രജാ പാർട്ടി), കാസർകോട് ഉൾപ്പെട്ട സൗത്ത് കാനറയിൽ ബി ശിവ റാവുവും (കോൺഗ്രസ്) വിജയിച്ചു.

★  രണ്ടാം ലോകസഭ (1957):

പാർലമെൻ്റ് മണ്ഡലങ്ങൾ: 16
സിപിഐ – 9
കോൺഗ്രസ് – 6
പിഎസ്പി – 1
സ്വതന്ത്രർ – 2

★  മൂന്നാം ലോക്‌സഭ (1962)

പാർലമെൻ്റ് മണ്ഡലങ്ങൾ: 18
സിപിഐ – 6
കോൺഗ്രസ് – 6
മുസ്ലിം ലീഗ് – 2
ആർഎസ്പി – 1
സ്വതന്ത്രർ – 3

★ നാലാം ലോകസഭ (1967)

പാർലമെൻ്റ് മണ്ഡലങ്ങൾ: 19
സിപിഎം – 9
എസ്എസ്പി – 3
സിപിഐ – 3
മുസ്ലിം ലീഗ് – 2
സ്വതന്ത്രൻ – 1
മറ്റുള്ളവർ – 1

★  അഞ്ചാം ലോക്‌സഭ (1971)

പാർലമെൻ്റ് മണ്ഡലങ്ങൾ: 19
കോൺഗ്രസ് – 6
സിപിഐ – 3
കേരള കോൺഗ്രസ് – 3
സിപിഎം – 2
ആർഎസ്പി – 2
സ്വതന്ത്രൻ – 1
മറ്റുള്ളവർ – 2

★  ആറാം ലോക്സഭ (1977)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 11
സിപിഐ – 4
മുസ്ലിം ലീഗ് – 2
കേരള കോൺഗ്രസ് – 2
ആർഎസ്പി – 1

★ ഏഴാം ലോക്‌സഭ (1980)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
സിപിഎം – 7
കോൺഗ്രസ് (ഐ) – 5
കോൺഗ്രസ് (യു) – 3
മുസ്ലിം ലീഗ് – 2
സിപിഐ – 1
സ്വതന്ത്രൻ – 1
മറ്റുള്ളവർ – 1

★ എട്ടാം ലോക്‌സഭ (1984)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 13
കേരള കോൺഗ്രസ് – 2
മുസ്ലിം ലീഗ് – 2
സിപിഎം – 1
ജെഎൻപി – 1
ഇന്ത്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) – 1

★ ഒമ്പതാം ലോക്സഭ (1989)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 14
സിപിഎം – 2
മുസ്ലിം ലീഗ് – 2
ഇന്ത്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) – 1
കേരള കോൺഗ്രസ് എം – 1

★ പത്താം ലോകസഭ (1991)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 13
സിപിഎം – 2
മുസ്ലിം ലീഗ് – 2
ഇന്ത്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) – 1
കേരള കോൺഗ്രസ് എം – 1

★ പതിനൊന്നാം ലോക്‌സഭ (1996)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 7
സിപിഎം – 5
സിപിഐ – 2
മുസ്ലിം ലീഗ് – 2
ആർഎസ്പി – 1
സ്വതന്ത്രൻ – 1
കേരള കോൺഗ്രസ് എം – 1
ജനതാദൾ – 1

★ പന്ത്രണ്ടാം ലോക്‌സഭ (1998)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 8
സിപിഎം – 6
സിപിഐ – 2
മുസ്ലിം ലീഗ് – 2
ആർഎസ്പി – 1
കേരള കോൺഗ്രസ് എം – 1

★ പതിമൂന്നാം ലോക്‌സഭ (1999)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 8
സിപിഎം – 8
മുസ്ലിം ലീഗ് – 2
കേരള കോൺഗ്രസ് – 1
കേരള കോൺഗ്രസ് എം – 1

★ പതിനാലാം ലോക്‌സഭ (2004)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
സിപിഎം – 12
സിപിഐ – 3
കേരള കോൺഗ്രസ് – 1
ഐഎഫ്ഡിപി – 1
സിപിഎം സ്വതന്ത്രൻ – 1
ജനതാദൾ – 1
മുസ്ലിം ലീഗ് – 1

★ പതിനഞ്ചാം ലോക്‌സഭ (2009)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 13
സിപിഎം – 4
മുസ്ലിം ലീഗ് – 2
കേരള കോൺഗ്രസ് എം – 1

★പതിനാറാം ലോക്‌സഭ (2014)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 8
സിപിഎം – 5
മുസ്ലിം ലീഗ് – 2
ആർഎസ്പി – 1
സിപിഎം സ്വതന്ത്രർ – 2
സിപിഐ – 1
കേരള കോൺഗ്രസ് എം – 1

★ പതിനേഴാം ലോക്‌സഭ (2019)

പാർലമെൻ്റ് മണ്ഡലങ്ങൾ: 20
കോൺഗ്രസ് – 15
മുസ്ലിം ലീഗ് – 2
ആർഎസ്പി – 1
കേരള കോൺഗ്രസ് എം – 1
സിപിഎം – 1

Back to top button
error: