ഭാര്യയുടെ മുഖത്ത് കറുത്ത ഷേഡ് നല്‍കി മറച്ച് ബാല; പ്രണയത്തെ കുറിച്ച് വീഡിയോയുമായി നടന്‍!
ബാലയെ കുറിച്ച് മലയാളികളോട് പറയാന്‍ മുഖവുരയുടെ ആവശ്യമില്ല. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതനാണ് താരം. തമിഴ്‌നാട്ടില്‍ ജനിച്ച് വളര്‍ന്ന വ്യക്തിയാണെങ്കിലും മലയാളികള്‍ക്ക് കൊടുക്കുന്ന അതേ സ്‌നേഹം ബാലയ്ക്കും ലഭിക്കുന്നുണ്ട്. കുറേ വര്‍ഷങ്ങളായി കൊച്ചിയില്‍ സ്ഥിരതാമസക്കാരനാണ് ബാല. പല കാര്യങ്ങളിലും തീര്‍ത്തും സ്വാഭാവികമായി പ്രതികരിക്കുന്ന കൂട്ടത്തിലാണ് നടന്‍ ബാല. അതിനാല്‍ നടനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല എന്നുവേണം പറയാന്‍.
അടുത്തിടെ ഭാര്യ എലിസബത്ത് ബാലയുടെ ഒപ്പമില്ലാത്ത വിഷയം സോഷ്യല്‍ മീഡിയയുടെ കണ്ണില്‍ പെട്ടിരുന്നു. എലിസബത്ത് മറ്റൊരു നാട്ടില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച് കഴിഞ്ഞു. ആ വിശേഷങ്ങള്‍ എലിസബത്ത് സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്. പക്ഷെ ജോലി സ്ഥലത്ത് നിന്നും ലീവിന് വന്നപ്പോള്‍ പോലും ബാലയെ കാണാന്‍ എലിസബത്ത് പോയില്ല. തൃശൂരിലെ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുകയാണ് ചെയ്തത്.
ബാലയുടെ വീഡിയോസില്‍ ഒന്നിലും എലിസബത്തിനെ കാണാതായതോടെ ആരാധകര്‍ കമന്റിലൂടെ എലിസബത്തിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇവര്‍ക്കിടയില്‍ എന്തുപറ്റി എന്ന് രണ്ടുപേരുടെയും പോസ്റ്റുകളില്‍ ആരാധകര്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ബാലയോ എലിസബത്തോ കാരണം വ്യക്തമാക്കി പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ബാല.
ഭാര്യ എലിസബത്തിനൊപ്പമുള്ള പഴയ ഒരു ഫോട്ടോയെടുത്ത് അതില്‍ എലിസബത്തിന്റെ മുഖം മാത്രം ബ്ലാക്ക് ഷെയ്ഡ് നല്‍കി മറച്ചാണ് വീഡിയോ ബാല പങ്കിട്ടിരിക്കുന്നത്. അഴകായ് മലര്‍ന്തതും എങ്കോ മുടിവതും കാതല്‍ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ. ലവ് എന്ന ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്. വീഡിയോയില്‍ കാണിക്കുന്ന ഒരു ചിത്രത്തില്‍ ബാല എലിസബത്തിന്റെ തോളില്‍ ചാഞ്ഞതായി കാണാം.
അവിടെയാണ് ബാല എലിസബത്തിന്റെ മുഖം മറച്ചത്. ഈ വീഡിയോയില്‍ ബാലയുടെ നിരവധി ചിത്രങ്ങളും മകളുടെ ചിത്രങ്ങളും ബാലയുടെ പിതാവിന്റെ ചിത്രങ്ങളുമെല്ലാം കാണാം. പുതിയ വീഡിയോ വൈറലായതോടെ ഇരുവരും വേര്‍പിരിഞ്ഞുവോയെന്ന സംശയം ആരാധകരില്‍ കൂടി. എന്തിനാണ് എലിസബത്തിന്റെ മുഖം ഇരുട്ടില്‍ മറച്ചതെന്ന് ചോദിച്ചും ആളുകള്‍ എത്തിയിട്ടുണ്ട്.
എലിസബത്തിനെ വെച്ച് ഇവരെയാരെയും താരതമ്യം ചെയ്യരുത്. ഒരഭിമുഖത്തിലും അവളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്. ശുദ്ധമായ ക്യാരക്ടറാണ്. അവളുടെ പോലെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. എന്റെ വിധിയാണ് എല്ലാം.
സ്‌നേഹം എന്നത് ചിത്രശലഭം പോലെയാണ്. പറന്ന് നടക്കും പിടിക്കാന്‍ പറ്റില്ല. ഞാന്‍ മരിച്ചാല്‍പോലും അവളെക്കുറിച്ച് കുറ്റം പറയാന്‍ കഴിയില്ല. കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ നിന്നു. പ്രേക്ഷകര്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.
എലിസബത്തിന് നല്ലതേ മാത്രമേ വരൂ എന്നാണ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എലിസബത്തിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ബാല മറുപടിയായി പറഞ്ഞത്.