KeralaNEWS

സജിക്ക് പിന്നാലെ പ്രസാദ് ഉരുളികുന്നവും; ജോസഫ് ഗ്രൂപ്പ് ജന.സെക്രട്ടറി പാര്‍ട്ടി വിട്ടു

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ വീണ്ടും രാജി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം പാര്‍ട്ടി വിട്ടു. മോന്‍സ് ജോസഫ് എം.എല്‍.എയുടെ പാര്‍ട്ടിയിലെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസാദ് ഉരുളികുന്നം പ്രതികരിച്ചു.

മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചത്. സജി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സജിയെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തു വരികയും ചെയ്തു. ജോസ് കെ മാണിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത മഞ്ഞക്കടമ്പില്‍ കൂടിക്കാഴ്ചയ്ക്ക് വിളിച്ച പി.ജെ. ജോസഫിനെ കാണില്ലെന്നും വ്യക്തമാക്കി.

Signature-ad

സജിക്ക് വേണ്ടി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ആരെയും പിണക്കി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കളും വ്യക്തമാക്കിയിരുന്നു. അതിനിടെ സജി മഞ്ഞക്കടമ്പലിനെ പുകഴ്ത്തി മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തിയിരുന്നു. സജി മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമെന്ന് റോഷി ആഗസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ നിലപാട് വ്യക്തമാക്കേണ്ടത് സജിയാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കോട്ടയത്ത് തെരഞ്ഞെടുപ്പ് രംഗത്ത് സജി മഞ്ഞക്കടമ്പലിന്റെ രാജി സജീവ ചര്‍ച്ചയായി നിലനിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമം . സജി കേരളാ കോണ്‍ഗ്രസില്‍ എമ്മില്‍ ചേരുമെന്ന അഭൂഹം ശക്തമായിരിക്കെ സജിയെ പുകഴ്ത്തി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സജിയെ കുറിച്ച് മന്ത്രി റോഷിയുടെ നല്ല വാക്കുകള്‍. എല്ലാവര്‍ക്കും ഇടമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എമ്മെന്നും റോഷി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് സജി വ്യക്തമാക്കിയിരുന്നു. തെരത്തെടുപ്പ് വേളയില്‍ തന്നെ സജിയെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ മാണി വിഭാഗം നീക്കം. മന്ത്രി വി.എന്‍ വാസവന്‍ അടക്കമുള്ള സി.പി.എം നേതാക്കളും സജി മഞ്ഞക്കടമ്പലിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു.

 

Back to top button
error: