KeralaNEWS

വിഷുക്കൈനീട്ടം നല്‍കാന്‍ പുത്തന്‍ നോട്ടുകളും നാണയങ്ങളും വേണോ? സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്

തിരുവനന്തപുരം: വിഷുക്കൈനീട്ടം കൊടുക്കാന്‍ പുതുപുത്തന്‍ നോട്ടുകളും നാണയങ്ങളും വേണോ?. സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ മേഖലാ ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതുപുത്തന്‍ കറന്‍സി നോട്ടുകളും നാണയങ്ങളും വാങ്ങാം.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. അച്ചടി കുറച്ചതിനാല്‍ 10 രൂപ നോട്ടുകള്‍ക്ക് മാത്രമാണ് ക്ഷാമം. വിഷുക്കാലത്തു മാത്രമല്ല, എല്ലാക്കാലത്തും പുതിയ നോട്ടുകള്‍ക്കും ചില്ലറകള്‍ക്കും റിസര്‍വ് ബാങ്കിനെയും കറന്‍സി ചെസ്റ്റുകളെയും സമീപിക്കാവുന്നതാണ്.

Signature-ad

കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്നു വിഷുക്കൈനീട്ടം. വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നല്‍കുന്നത്.

പ്രായമായവര്‍ പ്രായത്തില്‍ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നല്‍കുന്നത് എങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും എല്ലാവരില്‍ നിന്നും കൈനീട്ടം സ്വീകരിക്കാന്‍ പാടില്ലെന്നാണ് ജ്യോതിഷമതം. അതായത് കൈനീട്ടം സ്വീകരിക്കുന്നയാള്‍ അവരുടെ വേധനക്ഷത്രക്കാരില്‍ നിന്നും അഷ്ടമരാശിക്കൂറില്‍ പെടുന്ന നക്ഷത്രക്കാരില്‍ നിന്നും കൈനീട്ടം വാങ്ങരുതെന്ന് ജ്യോതിഷം പറയുന്നു.

*അശ്വതി

കാര്‍ത്തിക, മകയിരം,പുണര്‍തം, വിശാഖം,അനിഴം,തൃക്കേട്ട

*ഭരണി

രോഹിണി, തിരുവാതിര, പൂയം, വിശാഖം,അനിഴം,തൃക്കേട്ട

*കാര്‍ത്തിക

മകയിരം, പുണര്‍തം, ആയില്യം, വിശാഖം, മൂലം, പൂരാടം, ഉത്രാടം

*രോഹിണി

തിരുവാതിര, പൂയം, മകം, ചോതി.മൂലം, പൂരാടം, ഉത്രാടം

*മകയിരം

ചിത്തിര, അവിട്ടം

*തിരുവാതിര

പൂയം, മകം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം

*പുണര്‍തം

ആയില്യം, പൂരം, അത്തം, ഉത്രാടം, അവിട്ടം, ചതയം

*പൂയം

മകം, ഉത്രം, ചിത്തിര, അവിട്ടം, ചതയം, പൂരുരുട്ടാതി

*ആയില്യം

പൂരം, അത്തം, ചോതി, വിശാഖം, പൂരുരുട്ടാതി

*മകം

ഉത്രം, ചിത്തിര, വിശാഖം, ഉത്തൃട്ടാതി, രോഹിണി

*പൂരം

അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്തൃട്ടാതി, രേവതി

*ഉത്രം

ചിത്തിര, വിശാഖം, തൃക്കേട്ട, പൂരുരുട്ടാതി, അശ്വതി, ഭരണി, തിരുവാതിര

*അത്തം

അശ്വതി, ചോതി, അനിഴം, മൂലം, ഭരണി, പുണര്‍തം

*ചിത്തിര

വിശാഖം, തൃക്കേട്ട, പൂരാടം, കാര്‍ത്തിക, പൂയം, മകയിരം,അവിട്ടം

*ചോതി

അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക, രോഹിണി, മകയിരം, ആയില്യം

*വിശാഖം

കാര്‍ത്തിക, രോഹിണി, മകയിരം,മകം, തൃക്കേട്ട,പൂരാടം, തിരുവോണം

*അനിഴം

മൂലം, ഉത്രാടം, അവിട്ടം, മകയിരം, തിരുവാതിര, പുണര്‍തം

*തൃക്കേട്ട

പൂരാടം, തിരുവോണം, ചതയം, മകയിരം, തിരുവാതിര,പുണര്‍തം

*മൂലം

ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണര്‍തം, പൂയം, ആയില്യം

*പൂരാടം

തിരുവോണം, ചതയം, ഉത്തൃട്ടാതി, ആയില്യം

*ഉത്രാടം

അവിട്ടം, പൂരുരുട്ടാതി, രേവതി, മകം. ചോതി

*തിരുവോണം

തിരുവാതിര, ചതയം, ഉത്തൃട്ടാതി,അശ്വതി,മകയിരം, പുണര്‍തം,മകം,പൂരം, ഉത്രം

*അവിട്ടം

പൂരുരുട്ടാതി, രേവതി, ഭരണി, അനിഴം, ഉത്രം, അത്തം, ചിത്തിര

*ചതയം

അത്തം, ചിത്തിര, ഉത്രം,തൃക്കേട്ട, കാര്‍ത്തിക, അശ്വതി, ഉത്തൃട്ടാതി.

*പൂരുരുട്ടാതി

ഉത്രം, രേവതി, ഭരണി, രോഹിണി, അത്തം, മൂലം

*ഉത്തൃട്ടാതി

അശ്വതി, കാര്‍ത്തിക, മകയിരം, ചിത്തിര, ചോതി, പൂരാടം

*രേവതി

ഭരണി, രോഹിണി, തിരുവാതിര, ചിത്തിര, ചോതി, ഉത്രാടം

 

Back to top button
error: