IndiaNEWS

അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി ചൈന.സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കികൊണ്ടുള്ള നാലാമത്തെ പട്ടികയാണ് ചൈന പുറത്തിറക്കിയിരിക്കുന്നത്.

ഭരണപരമായ ഡിവിഷനുകള്‍ സ്ഥാപിക്കുന്നതിനും പേരിടുന്നതിനും ചുമതലപ്പെടുത്തിയ ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയത്തിന്റേതാണ്  നടപടി.’സാങ്‌നാന്‍’ എന്നാണ് അരുണാചല്‍പ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ചൈനീസ് ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റിലാണ് സ്ഥലങ്ങളുടെ പുതിയ പേരുകള്‍ പ്രസിദ്ധീകരിച്ചത്.

Signature-ad

 മേയ് ഒന്ന് മുതല്‍ പുതിയ സ്ഥലപ്പേരുകള്‍ നിലവില്‍ വരുമെന്നും ചൈന അവകാശപ്പെടുന്നു.എന്നാല്‍ ചൈനയുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കില്ലെന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് അരുണാചല്‍പ്രദേശെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കിക്കൊണ്ട് 2017ലാണ് ആദ്യ പട്ടിക പുറത്തിറക്കിയത്. 15 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്‍കി 2021ലും 11 സ്ഥലങ്ങള്‍ക്ക് പേര് നല്‍കി 2023ലും പട്ടിക പുറത്തിറക്കിയിരുന്നു.

Back to top button
error: