Month: March 2024

  • India

    ഭാര്യ ജയിച്ചാല്‍ ഓരോ വോട്ടര്‍ക്കും 16 ലക്ഷം! ബംപര്‍ ഓഫറുമായി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്

    ഭോപ്പാല്‍: ഭാര്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ണുതള്ളിപ്പോകുന്ന വാഗ്ദാനവുമായി ഭര്‍ത്താവ്. ഭാര്യ വിജയിച്ചാല്‍ ഓരോ വോട്ടര്‍ക്കും 16 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് വമ്പന്‍ ഓഫര്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജനവിധി തേടുന്ന ശശി സലാലസിന്റെ വിജയത്തിനുവേണ്ടിയാണ് ഭര്‍ത്താവ് സ്റ്റാന്‍ലി ലൂയിസ് അരയും തലയും മുറുക്കി രംഗത്തുള്ളത്. മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ശശി മത്സരിക്കുന്നത്. സ്റ്റാന്‍ലി തന്നെയാണ് ഇവര്‍ക്ക് വോട്ട് തേടി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ളത്. പ്രത്യേകം അലങ്കരിച്ച കുതിരവണ്ടിയിലാണ് ഇരുവരും പ്രചാരണത്തിനിറങ്ങുന്നത്. നാലാളു കൂടുന്ന സ്ഥലത്തെത്തിയാല്‍ സ്റ്റാന്‍ലി ആ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിക്കും; ഭാര്യയെ വിജയിപ്പിച്ചാല്‍ ഓരോ വോട്ടര്‍ക്കും താന്‍ 20,000 മില്യന്‍ ഡോളര്‍(ഏകദേശം 16 ലക്ഷം രൂപ) നല്‍കുമെന്ന്. അതേസമയം, വിചിത്രകരമായ അവകാശവാദങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഏഷ്യയുടെ പ്രസിഡന്റ് ആണ് താനെന്നാണു സ്വയം അവകാശവാദം. ഭാര്യയെ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായും പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഇന്ദ്ര മാര്‍ക്കറ്റില്‍ കുതിര വണ്ടിയിലെത്തി ശശി സലാലസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.…

    Read More »
  • Crime

    അടയ്ക്ക കള്ളന്മാരെ പിടിക്കാന്‍ സ്ഥാപിച്ച ക്യാമറയും മോഷ്ടിച്ചു; ഒടുവില്‍ കള്ളന്‍മാര്‍ പിടിയില്‍

    മലപ്പുറം: ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാന്‍ കമുകിന്‍ തോട്ടത്തില്‍ സ്ഥാപിച്ച ക്യാമറയും മോഷ്ടിച്ച് കള്ളന്മാര്‍. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നന്‍ ജിഷ്ണു, പൂലോടന്‍ ശ്രീജിത്ത്, മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്. കമുകിന്‍ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥന്‍ ആരുമറിയാതെ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം മോഷണം പോയത് ക്യാമറയാണ്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ വിദഗ്ധമായി ക്യാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാം മറ്റൊരിടത്ത് റെക്കോര്‍ഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരില്‍ ക്യാമറ മോഷ്ടിച്ചതിനാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.  

    Read More »
  • India

    മഹാരാഷ്ട്രയില്‍ മഹാവികാസ് ആഘാഡിയില്‍ വിള്ളല്‍; തര്‍ക്കമുള്ള സീറ്റില്‍ സൗഹൃദ മത്സരത്തിന് കോണ്‍ഗ്രസ്

    മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റു വിഭജന ചര്‍ച്ചകള്‍ പാളിയതോടെ മഹാരാഷ്ട്രയില്‍ നാലു സീറ്റുകളില്‍ സൗഹൃദ മത്സരത്തിനൊരുങ്ങി കോണ്‍ഗ്രസ്. നാല് സീറ്റുകളില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് തീരുമാനം. സൗഹൃദ മത്സരത്തിന് അനുമതി തേടി മഹാരാഷ്ട്ര പിസിസി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിച്ചു. മഹാസഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് ആറോളം സീറ്റുകളില്‍ സമവായത്തിലെത്താന്‍ കഴിയുന്നില്ലെന്നാണ് ഒടുവിലത്തെ വിവരം. തര്‍ക്കമുള്ള സീറ്റുകളിലാകും കോണ്‍ഗ്രസ് സൗഹൃദ മത്സരം നടത്തുക. കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിനു തയാറെടുക്കുന്നുവെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ആരിഫ് നസീം ഖാന്‍ സ്ഥിരീകരിച്ചു. സാംഗ്ലി, മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് വെസ്റ്റ്, ഭിവണ്ടി, മറാത്ത്വാഡ, വിദര്‍ഭ എന്നീ സീറ്റുകളിലാണ് ഉദ്ധവ് താക്കറെ വിഭാഗവുമായും എന്‍സിപി ശരദ് പവാര്‍ വിഭാഗവുമായി തര്‍ക്കം നിലനില്‍ക്കുന്നത്. ശിവസേനയുടെ നീക്കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും സൗഹൃദ മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നും ആരിഫ് നസീം ഖാന്‍ പറഞ്ഞു. മഹാവികാസ് അഘാഡിയില്‍ തര്‍ക്കമുള്ള…

    Read More »
  • Movie

    ”ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം ഷൂട്ട് ചെയ്തിരുന്നു, പക്ഷേ…”

    തീയറ്ററുകളില്‍ കണ്ണീര്‍ നിറച്ച് കയ്യടിയും നേടി ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവിതം പ്രദര്‍ശനം തുടരുകയാണ്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി സിനിമ ഒരുക്കിയത്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെ സിനിമയിലെ ഒരു സീനിനെ കുറിച്ചുള്ള ബെന്യാമിന്റെ വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. മരുഭൂമിയില്‍ വെച്ച് നജീബ് ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം വരെ ആടുജീവിതം സിനിമയ്ക്കായി ഷൂട്ട് ചെയ്തതാണ്. പിന്നീട് ഈ രംഗം ഒഴിവാക്കിയെന്നാണ് ബെന്യാമിന്‍ പറയുന്നത്. നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിന്‍ പറയുന്നു. നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും. ഇതില്‍ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീന്‍ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു .അതുകൊണ്ട് ആ ഭാഗം സ്‌ക്രിപ്റ്റില്‍ വേണോ എന്ന് എന്നോട് ചോദിച്ചു.…

    Read More »
  • Crime

    ജയിലിലേക്ക് ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമം; പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

    കണ്ണൂര്‍: ജയിലിലേക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മന്‍സിലില്‍ പി.കെ. അര്‍ഷാദിനെയാണ് കൂത്തുപറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്. ശ്രീജിത്തും സംഘവും പിടികൂടിയത്. കണ്ണൂര്‍ തോട്ടടയില്‍ ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് അര്‍ഷാദ് പോലീസിന്റെ വലയിലായത്. കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിലേക്കായിരുന്നു ലഹരി കടത്താന്‍ ശ്രമിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ഉനൈസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ അര്‍ഷാദ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ടുവന്ന് കൂത്തുപറമ്പ് നിര്‍മ്മലഗിരിയിലെ ലോഡ്ജില്‍ താമസിപ്പിച്ച് സ്വര്‍ണ്ണം തട്ടിയ കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കാന്‍ ശ്രമിച്ചത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.  

    Read More »
  • Crime

    വിദ്യാര്‍ഥിയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് നടത്തിയത് 46 കോടിയുടെ ഇടപാട്; അറിഞ്ഞത് ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിച്ചപ്പോള്‍

    ഭോപ്പാല്‍: മധ്യപ്രദേശില്‍ വിദ്യാര്‍ഥിയുടെ പാന്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയത് 46 കോടി രൂപയുടെ ഇടപാട്. ഗ്വാളിയോര്‍ സ്വദേശിയായ പ്രമോദ് കുമാര്‍ ദണ്ഡോതിയ എന്ന 25 കാരന്റെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്താണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്. ആദായനികുതി വകുപ്പ്, ജി.എസ്.ടി എന്നിവയില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ പാന്‍ നമ്പറില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടക്കുന്നതിനെ കുറിച്ചുമുള്ള വിവരം വിദ്യാര്‍ത്ഥി അറിയുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കോളേജ് വിദ്യാര്‍ത്ഥി. പ്രാഥമിക അന്വേഷണത്തില്‍ 2021 മുതല്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ കേ?ന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് കമ്പനിയെന്ന് അറിയാന്‍ കഴിഞ്ഞതായി വിദ്യാര്‍ത്ഥിയായ പ്രമോദ് പറഞ്ഞു. എന്റെ പാന്‍കാര്‍ഡ് നമ്പര്‍ അവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല. നടന്ന ഇടപാടുകളെ കുറിച്ചും അറിയില്ല. ഞാന്‍ ഗ്വാളിയാറിലെ ഒരു കോളജില്‍ പഠിക്കുകയാണ്. ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചയുടന്‍ ബന്ധപ്പെട്ട വകുപ്പുമായി സംസാരിച്ചു.വെള്ളിയാഴ്ച അഡീഷണല്‍ പോലീസ്…

    Read More »
  • Kerala

    വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു; കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് വനം വകുപ്പ്

    പാലക്കാട്: കുഴല്‍മന്ദത്ത് വീട്ടമ്മയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തില്‍ നിന്ന് കുതറിമാറാന്‍ ശ്രമിക്കുന്നതിനിടെ വീണ തത്തയുടെ മുട്ടുകാലിനും പാദത്തിനും ഇടയിലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും പ്രവേശിപ്പിച്ചു. വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ രണ്ട് കാട്ടുപന്നികളെയും വെടിവെച്ചു കൊന്നത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ ആദ്യമായാണ് ഒരു മനുഷ്യനെ കാട്ടുപന്നി ആക്രമിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

    Read More »
  • Crime

    റിയാസ് മൗലവി വധക്കേസ്: മൂന്ന് പ്രതികളെയും വെറുതെ വിട്ടു

    കാസര്‍കോട്: മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാര്‍ച്ച് 20 നാണു കൊല്ലപ്പെട്ടത്. മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവച്ചു കുത്തികൊലപ്പെടുത്തുകയായിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2019ല്‍ വിചാരണ ആരംഭിച്ചു. കഴിഞ്ഞ 7 വര്‍ഷമായി പ്രതികള്‍ ജാമ്യമില്ലാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.

    Read More »
  • Movie

    കുടുംബത്തിലെ പ്രശ്‌നങ്ങള്‍, മഞ്ജു ലൊക്കേഷനില്‍ മൂഡ് ഓഫ് ആയിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകന്‍ കമല്‍

    മഞ്ജു വാര്യര്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടം നടിയുടെ പഴയ സിനിമകളാണ്. മലയാള സിനിമാ ലോകത്തെ പ്രഗല്‍ഭരെ പോലും അമ്പരിപ്പിച്ച പ്രകടനം കാഴ്ച വെച്ച ഒട്ടനവധി മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ ആ കാലഘട്ടത്തില്‍ പിറന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, കന്മദം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മഞ്ജുവിനെ മാത്രം മനസില്‍ കണ്ട് ഫിലിം മേക്കേര്‍സ് സിനിമകള്‍ പ്ലാന്‍ ചെയ്യുന്ന ഘട്ടത്തിലാണ് നടി സിനിമാ രംഗം വിട്ടത്. അന്ന് നടിയുടെ ആരാധകര്‍ക്കുണ്ടായ നിരാശ ചെറുതല്ല. മഞ്ജു വാര്യര്‍ക്കുള്ള സ്ഥാനം മറ്റൊരു നടിക്കും ആരാധകര്‍ നല്‍കിയില്ല. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ച് വന്നപ്പോള്‍ സിനിമാ ലോകത്ത് അത് ആഘോഷമായി. മഞ്ജുവിന്റെ പഴയ സിനിമകളില്‍ വന്‍ ജനപ്രീതി നേടിയ സിനിമയാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയ കാലത്ത്. ജയറാം, ബിജു മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമല്‍ ആണ്. സിനിമയെക്കുറിച്ചുള്ള ഓര്‍മ പങ്കുവെക്കുകയാണ്…

    Read More »
  • India

    അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കനത്ത സുരക്ഷയില്‍ സംസ്‌കാരം ഇന്ന്

    ലക്‌നൗ: യുപിയില്‍ മുന്‍ എംഎല്‍എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അന്‍സാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. അഞ്ചുഡോക്ടര്‍മാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയില്‍ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തിയമെന്നുമാണ് റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ അറിയിച്ചത്. വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെയാണ് ജയിലില്‍നിന്ന് മുക്താര്‍ അന്‍സാരിയെ ആശുപത്രിയിലെത്തിക്കുന്നത്. ഉടന്‍ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ നല്‍കിയില്ലെന്നും അന്‍സാരിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. അന്‍സാരിയുടെ ഇളയമകന്‍ ഉമര്‍ അന്‍സാരി മൃതദേഹ പരിശോധന നടക്കുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മുക്താറിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. വന്‍സുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. മുക്താര്‍ അന്‍സാരിയുടെ മരണവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തും. ഡല്‍ഹി എയിംസില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് മകന്‍ ഉമര്‍ അന്‍സാരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഉമറിന്റെ ആവശ്യം നിരസിക്കപ്പെട്ടു. തങ്ങള്‍ ഉന്നയിക്കുന്ന സംശയം ദുരീകരിക്കാന്‍ കോടതി വേണ്ട…

    Read More »
Back to top button
error: