CrimeNEWS

അടയ്ക്ക കള്ളന്മാരെ പിടിക്കാന്‍ സ്ഥാപിച്ച ക്യാമറയും മോഷ്ടിച്ചു; ഒടുവില്‍ കള്ളന്‍മാര്‍ പിടിയില്‍

മലപ്പുറം: ചോക്കാട് അടയ്ക്കാ കള്ളന്മാരെ പിടിക്കാന്‍ കമുകിന്‍ തോട്ടത്തില്‍ സ്ഥാപിച്ച ക്യാമറയും മോഷ്ടിച്ച് കള്ളന്മാര്‍. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട്ടുമൂല സ്വദേശികളായ നെല്ലുന്നന്‍ ജിഷ്ണു, പൂലോടന്‍ ശ്രീജിത്ത്, മരുദത്ത് മുഹമ്മദ് സനൂപ് എന്നിവരാണ് പൊലീസ് പിടിയിലായത്.

കമുകിന്‍ തോട്ടത്തില്‍ നിന്ന് അടക്ക മോഷണം പതിവായതോടെ സഹികെട്ട് തോട്ടയുടമ കണ്ടത്തില്‍ ഗോപിനാഥന്‍ ആരുമറിയാതെ രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം മോഷണം പോയത് ക്യാമറയാണ്.

Signature-ad

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാമറ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ വിദഗ്ധമായി ക്യാമറ മോഷ്ടിച്ചെങ്കിലും ഇതെല്ലാം മറ്റൊരിടത്ത് റെക്കോര്‍ഡ് ആകുന്നുണ്ടെന്ന കാര്യം പ്രതികള്‍ അറിഞ്ഞിരുന്നില്ല. പ്രതികളുടെ പേരില്‍ ക്യാമറ മോഷ്ടിച്ചതിനാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

 

Back to top button
error: