CrimeNEWS

വിദ്യാര്‍ഥിയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് നടത്തിയത് 46 കോടിയുടെ ഇടപാട്; അറിഞ്ഞത് ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിച്ചപ്പോള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിദ്യാര്‍ഥിയുടെ പാന്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയത് 46 കോടി രൂപയുടെ ഇടപാട്. ഗ്വാളിയോര്‍ സ്വദേശിയായ പ്രമോദ് കുമാര്‍ ദണ്ഡോതിയ എന്ന 25 കാരന്റെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്താണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്.

ആദായനികുതി വകുപ്പ്, ജി.എസ്.ടി എന്നിവയില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തന്റെ പാന്‍ നമ്പറില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടക്കുന്നതിനെ കുറിച്ചുമുള്ള വിവരം വിദ്യാര്‍ത്ഥി അറിയുന്നത്.

Signature-ad

സംഭവം അറിഞ്ഞതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് കോളേജ് വിദ്യാര്‍ത്ഥി. പ്രാഥമിക അന്വേഷണത്തില്‍ 2021 മുതല്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ കേ?ന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് കമ്പനിയെന്ന് അറിയാന്‍ കഴിഞ്ഞതായി വിദ്യാര്‍ത്ഥിയായ പ്രമോദ് പറഞ്ഞു. എന്റെ പാന്‍കാര്‍ഡ് നമ്പര്‍ അവര്‍ക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല. നടന്ന ഇടപാടുകളെ കുറിച്ചും അറിയില്ല. ഞാന്‍ ഗ്വാളിയാറിലെ ഒരു കോളജില്‍ പഠിക്കുകയാണ്.

ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചയുടന്‍ ബന്ധപ്പെട്ട വകുപ്പുമായി സംസാരിച്ചു.വെള്ളിയാഴ്ച അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഓഫീസിലും പരാതി നല്‍കിയെന്ന് വിദ്യാര്‍ഥി പറഞ്ഞു.

 

Back to top button
error: