Month: March 2024

  • India

    തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു; ഓര്‍മയായത് ‘വേട്ടയാട് വിളയാടി’ലെ അമുദന്‍

    ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡാനിയേല്‍ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വേട്ടയാട് വിളയാടിലെ അമുദന്‍, വടാ ചെന്നൈയിലെ തമ്പി എന്നിവയാണ് ബാലാജിയുടെ ശ്രദ്ധേയ കഥാപാത്രങ്ങള്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച പുരസൈവാക്കത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധ നേടിയ നടനാണ് ഡാനിയേല്‍ ബാലാജി. ടെലിവിഷനിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. തമിഴിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ ചിത്തിയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സീരിയില്‍ ഡാനിയേല്‍ എന്ന കഥാപാത്രം ടി.സി ബാലാജിയെ ഡാനിയേല്‍ ബാലാജിയാക്കി. കമല്‍ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായിട്ടാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത് . ഏപ്രില്‍ മാതത്തില്‍ ആണ് ആദ്യ സിനിമ, കാക്ക കാക്ക, പൊല്ലാതവന്‍, യെന്നൈ അറിന്താല്‍, ബിഗില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ബ്ലാക്ക്, നവംബര്‍ റെയിന്‍,ഫോട്ടോഗ്രാഫര്‍,ഭഗവാന്‍, ഡാഡി കൂള്‍, ക്രൈം സ്റ്റോറി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും…

    Read More »
  • Crime

    ദുരൂഹതയകറ്റാന്‍ പോലീസ്; അനുജയുടെയും ഹാഷിമിന്റെയും വാട്ട്സാപ്പ് ചാറ്റ് അടക്കം പരിശോധിക്കും

    പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ മനഃപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റിയുണ്ടാക്കിയ അപകടത്തിലെ ദുരൂഹതയകറ്റാന്‍ പോലീസ്. മരിച്ച അനുജയും സുഹൃത്ത് ഹാഷിമും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടായതാണ് മനഃപൂര്‍വം അപകടമുണ്ടാക്കിയതിനു പിന്നിലെ കാരണമെന്ന് പോലീസ് സംശയിക്കുന്നു. വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം(31) എന്നിവരാണ് മരിച്ചത്. അനുജയും ഹാഷിമും ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യാത്രയ്ക്കിടെയാണ് ഇവര്‍ പരിചയത്തിലാകുന്നത്. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ഹാഷിം. ഇയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ അനുജ പരിചിതയാണ്. ഇത്തരമൊരു അപകടം സൃഷ്ടിക്കാനുള്ള കാരണം വ്യാഴാഴ്ചയോ അല്ലെങ്കില്‍ അതിനോട് അടുത്ത ദിവസങ്ങളിലോ ഉണ്ടായിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതേത്തുടര്‍ന്നാകാം അനുജയെ വകവരുത്തി സ്വയം ഇല്ലാതാകാന്‍ ഹാഷിം തീരുമാനിച്ചതെന്നാണ് പോലീസിന് വിലയിരുത്തല്‍. അപകടത്തില്‍ ഹാഷിമിന്റെ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. അനുജയുടെ ഫോണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരും…

    Read More »
  • Kerala

    ചവറംമൂഴി പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

    കോഴിക്കോട്: ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീര്‍പാലത്തിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാവ് മണിയോടെയാണ് സംഭവം. മാഹിയിലെ ഡെന്റല്‍ കോളജിലെ ബിഡിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങി പോകുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ഥിയെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.  

    Read More »
  • Fiction

    പ്രതിസന്ധികൾക്കു മുന്നിൽ തളരരുത്, അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും വഴി മുന്നിലുണ്ടാവും

    വെളിച്ചം         ആ മരക്കൊമ്പില്‍ ഒരു ആണ്‍കിളിയും പെണ്‍കിളിയും ഇരിക്കുന്നു. അപ്പോഴാണ് മരത്തിന് താഴെ ഒരു വേടന്‍ തങ്ങളെ തന്നെ ലക്ഷ്യം വെച്ച് അമ്പുമായി നില്‍ക്കുന്നത് കണ്ടത്. മുകളിലേക്ക് നമുക്ക് പറക്കാം എന്ന് വിചാരിച്ച് ആണ്‍കിളി മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു പരുന്ത് തങ്ങളെ ഉന്നംവെച്ച് പറക്കുന്നതു കണ്ടു. ‘നമ്മളിലൊരാള്‍ ഇപ്പോള്‍ മരിച്ചുവീഴും.. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ…’ ആണ്‍കിളി പരിതപിച്ചു. അപ്പോഴാണ് ഒരു പാമ്പ് വന്ന് വേടൻ്റെ കാലില്‍ കൊത്തിയത്. വേദനകൊണ്ട് ഞെട്ടിയപ്പോള്‍ എയ്യാന്‍ വെച്ച അമ്പ് ദിശതെറ്റി. മുകളിലേക്ക് പോയ അമ്പ് താഴ്ന്ന് പറന്നിരുന്ന പരുന്തിന്റെ മേല്‍ തറച്ചു. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള ഒരു വഴി അവിടെ വീണ്ടും തുറക്കുകയായിരുന്നു. ദൈവത്തിന്റെ വഴികള്‍ എത്ര വിചിത്രമാണ്… രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലല്ലോ ഇനി എന്ന് വ്യാഥി പൂണ്ടിരിക്കുമ്പോഴായിരിക്കും പുതിയ വെളിച്ചവും പുതിയ വഴികളും നമുക്ക് മുന്നിൽ തെളിയുന്നത്… അതിജീവനത്തിന്റെ, പ്രതീക്ഷയുടെ വഴികള്‍ നമുക്ക് ചുറ്റുമുണ്ടാകും.…

    Read More »
  • Kerala

    കാസർകോട് തീവണ്ടിയിൽ നിന്ന് തെറിച്ചു വീണ് 2 മരണം, അപകടത്തിൽ പെട്ടത് കണ്ണൂരിലുള്ള വിദ്യാർഥിയും ഒഡീഷ സ്വദേശിയും

         കാസർകോടിനടുത്ത് ചൗക്കിയിൽ തീവണ്ടിയിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥി മരിച്ചു. മംഗളൂരു പി.എ. എൻജിനിയറിങ് കോളജ് വിദ്യാർഥിയും കൂത്തുപറമ്പ് ഗവ. ആശുപത്രിക്ക് സമീപം ‘റീമാസിൽ’ മുഹമ്മദ്‌ റാഫിയുടെ മകനുമായ റനീം (18) ആണ് മരിച്ചത്. മംഗളൂരു-ചെന്നൈ മെയിലിൽ നിന്നാണ് തെറിച്ചുവീണത്. ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്തുക്കൾ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി എട്ടോടെ ചൗക്കിയിലെ സി.പി.സി.ആർ.ഐ.യ്ക്കടുത്ത് കുറ്റിക്കാട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പള സ്റ്റേഷനിൽനിന്ന് തീവണ്ടി പുറപ്പെട്ടതിനുശേഷമാണ് വിദ്യാർഥിയെ കാണാതായത്. ഇത് ശ്രദ്ധയിൽ പെട്ട മറ്റ് വിദ്യാർഥികൾ കാസർകോട് റെയിൽവേ പോലീസിനെ വിവരമറിയിച്ചു..      കുപ്പിവെള്ളം വാങ്ങി, ഓടി തുടങ്ങിയ തീവണ്ടിയിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ ട്രാക്കിനും പ്ലാറ്റ് ഫോമിനും ഇടയില്‍പെട്ട് ഒഡീഷ സ്വദേശി ദാരുണമായി മരിച്ചു. ജാസ്പൂറിലെ ദൊള ബവിദോയിയുടെ മകന്‍ സുശാന്ത് (41) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ചെന്നൈ മെയില്‍ നിര്‍ത്തിയപ്പോള്‍ കുടിവെള്ളം വാങ്ങാനിറങ്ങി തിരിച്ച് കയറുന്നതിനിടെയാണ്…

    Read More »
  • Movie

    ‘ആടുജീവിതം’ കെട്ടുകഥയല്ല, തനി ജീവിതം; സിനിമ നൽകുന്നത് ധ്യാനസമാനമായ അനുഭവം

    Film Review ജിതേഷ് മംഗലത്ത്       ഒരു നല്ല സിനിമ കാണുന്നത്, നല്ല പാട്ട് കേൾക്കുന്നത്, നല്ല പുസ്തകം വായിക്കുന്നത്, നല്ല ഭക്ഷണം കഴിക്കുന്നത് ഒക്കെയും ധ്യാനസമാനമായ അനുഭവങ്ങളാണ് നൽകുന്നത് എന്നാണെന്റെ പക്ഷം. ബ്ലെസ്സിയുടെ ആടുജീവിതം കണ്ടു തുടങ്ങുമ്പോൾ വലതു ഭാഗത്തിരുന്നയാൾ തന്റെ കയ്യിലെ ഭക്ഷണപ്പാക്കറ്റിൽ നിന്നും എന്തൊക്കെയോ കഴിക്കുന്നുണ്ടായിരുന്നു. തലയ്ക്കു മുകളിൽ ഒരു ഡിം ലൈറ്റ് മുനിഞ്ഞും തെളിഞ്ഞും കത്തുന്നുമുണ്ട്. കൃത്യമായ ഈ രണ്ട് അലോസരങ്ങൾക്കിടയിലൂടെയാണ് തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി എന്ന ടൈറ്റിൽ കാർഡ് ഡിസ്പ്ലെയ്ഡാകുന്നത്. ഏതാണ്ട് മൂന്നു മണിക്കൂറിനു ശേഷം സീറ്റിൽ നിന്നും എണീക്കുന്ന നിമിഷം വരെ ഈ പറഞ്ഞ രണ്ട് അലോസരങ്ങളും ഞാൻ മറന്നുപോയിരുന്നു. എല്ലാ അർത്ഥത്തിലും ധ്യാനസമാനമാണ് ആടുജീവിതം നൽകുന്ന അനുഭവം. ഒരു ക്ലാസിക് സിനിമയിലേക്ക് പതുക്കെ ലോഞ്ച് ചെയ്യുകയേയല്ല ആടുജീവിതം.ആദ്യഫ്രെയിം തൊട്ടേ ഈ സിനിമ ഓഫർ ചെയ്യുന്നതൊക്കെയും എപിക് പ്രൊപ്പോർഷനിലുള്ളതാണ്. ഗ്രാൻഡിയർ മേക്കിംഗ് ഉള്ളടക്കത്തിനാൽ പിന്തുണയ്ക്കപ്പെടുകയും കൂടിയാകുമ്പോൾ മലയാളസിനിമയുടെ ചരിത്രത്തിലെത്തന്നെ…

    Read More »
  • Crime

    പയ്യമ്പലം സ്മൃതി കൂടീരം ആക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

    കണ്ണൂര്‍: പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങള്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍. പഴയ കുപ്പികള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന കര്‍ണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സ്മൃതി കുടീരത്തില്‍ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നും നിഗമനം. കഴിഞ്ഞ ദിവസമാണ് പയമ്പലത്തെ നാല് സ്മൃതി കുടീരങ്ങളില്‍ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറന്‍സിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സ്വദേശി പിടിയിലായത്. സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നില്‍ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിച്ച് കളയവെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്. അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ മുന്‍ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി…

    Read More »
  • Crime

    ”ഹാഷിം ആത്മഹത്യ ചെയ്യില്ല; മകന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത് ഫോണ്‍ വന്നിട്ട്, അനുജയെ അറിയില്ല”

    പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കിലെ കാര്‍ അപകടത്തില്‍ മരിച്ച ഹാഷിം ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ഹക്കിം. ഒരു ഫോണ്‍കോള്‍ വന്ന ശേഷമാണ് ഹാഷിം വീട്ടില്‍ നിന്നിറങ്ങിയത്. ഉടന്‍ മടങ്ങിവരാമെന്നാണു വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത്. പിന്നീട് കേള്‍ക്കുന്നത് അപകടവാര്‍ത്തയാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന അനുജയെ തനിക്ക് പരിചയമില്ലെന്നും ഹക്കിം പറഞ്ഞു. നൂറനാട് സ്വദേശിനി അനുജ രവീന്ദ്രനും (36) ചാരുംമൂട് സ്വദേശി ഹാഷിമും (31) അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരുടെയും സൗഹൃദം ബന്ധുക്കള്‍ അറിയുകയും കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നതായാണ് വിവരം. സ്‌കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അനുജയും സംഘവും വന്ന വാഹനത്തിനു പിന്നാലെ ഹാഷിം കാറുമായെത്തി. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്‍പില്‍ ഹാഷിം വണ്ടി ക്രോസ് ചെയ്ത് നിര്‍ത്തിയത്. ശേഷം കാറില്‍ നിന്നും ഇറങ്ങിയ ഹാഷിം, അനുജ അടക്കമുള്ള അധ്യാപകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ആദ്യം ഹാഷിമിനൊപ്പം പോവാന്‍ അനുജ തയാറായില്ല. തന്റെ കൊച്ചച്ചന്റെ…

    Read More »
  • Social Media

    ”കാരവാന്‍ തന്നില്ല വഴിയില്‍ നിന്ന് വസ്ത്രം മാറണോ? ഭക്ഷണവും തന്നില്ല”!!! മമ്മൂട്ടി സിനിമയില്‍നിന്ന് ആറാട്ടണ്ണന്‍ പിന്മാറി

    ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. തിയറ്ററുകളില്‍ സ്ഥിര സാന്നിധ്യമായ സന്തോഷിന് ഇടയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ചിലപ്പോഴൊക്കെ ചില പ്രസ്താവനകളുടെ പേരില്‍ വിവാദങ്ങളിലും സന്തോഷ് ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം യുട്യൂബ് ചാനലില്‍ ആറാട്ട് അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി പങ്കിട്ട പുതിയ വീഡിയോയാണ് വൈറലാകുന്നത്. മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ബസൂക്കയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായിയെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ഭക്ഷണവും പ്രതിഫലവും കിട്ടിയില്ലെന്ന് മാത്രമല്ല വസ്ത്രം മാറാനുള്ള സൗകര്യം പോലും ലഭിച്ചില്ലെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സിനിമ അഭിനയ മോഹമൊന്നും തനിക്കില്ലെന്നും ബസൂക്ക ടീം തന്റെ പബ്ലിസിറ്റി ഉപയോഗിക്കാന്‍ വിളിച്ചതാണെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. സന്തോഷിന്റെ വാക്കുകളിലേക്ക്… ‘ഞാന്‍ മമ്മൂട്ടിയുടെ സിനിമയായ ബസൂക്കയില്‍ നിന്നും പിന്മാറുകയാണ്. ആദ്യത്തെ ദിവസം പോയപ്പോള്‍ കുഴപ്പമുണ്ടായില്ല. എന്നാല്‍ ഇന്ന് ചെന്നപ്പോള്‍ വളരെ മോശമായ…

    Read More »
  • NEWS

    തലച്ചോര്‍ ക്ഷതത്തെക്കുറിച്ച്  ഗവേഷണം: കാസര്‍കോട് മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞന്  അമേരിക്കന്‍ ഗവണ്‍മെന്റിന്റെ 22 കോടി രൂപയുടെ ഗ്രാന്റ്

        കാസര്‍കോട്: മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ 2.7 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗവേഷണ ഗ്രാന്റ് ലഭിച്ചു. ആര്‍ 21, ആര്‍ 01 വിഭാഗത്തിലുള്ള രണ്ടു പുതിയ ഗവേഷണ പദ്ധതിയായ തലച്ചോര്‍ ക്ഷതത്തിനുള്ള പെപ്‌റ്റൈഡ് തെറാപ്പിക്കാണ് ധനസഹായം ലഭിച്ചത്. ന്യൂജേര്‍സിയിലെ ഹാക്കന്‍സാക്ക് മരിഡിയന് ഹെല്‍ത്ത് ജെ ഫ് കെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. 4 വര്‍ഷത്തെ കഠിന പ്രയത്‌നത്തിനാണ് ഇങ്ങനെയൊരു അംഗീകരം ലഭിച്ചതെന്നും ഇത് തലച്ചോര്‍ ക്ഷത മേഖലയില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും ഡോ. മുനീര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററിലും ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ചെയ്തിട്ടുണ്ട്. കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ബി.എസ്.സി സുവോളജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോടെക്‌നോളജി, എം.എസ്.സി മോളിക്യൂലര്‍…

    Read More »
Back to top button
error: