Month: March 2024

  • Kerala

    ”കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയാണ് ചിലര്‍ MLA യും MP യുമൊക്കെ ആവുന്നത്”

    ആലപ്പുഴ: കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ചിലര്‍ എം.എല്‍.എയും എം.പി യുമൊക്കെ ആവുന്നതെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. ഒരു സ്ഥാനത്ത് എത്തുന്നതിന് മുമ്പ് എം.എല്‍.എയും എം.പിയുമാകണമെന്ന മോഹമാണ് ചിലര്‍ക്ക്. അത് കൈപിടിച്ച് കയറ്റിയവന്റെ കഴുത്തിന് വെട്ടുന്ന പരിപാടിയാണ്. അവനെ അങ് തട്ടിക്കളഞ്ഞാല്‍ തനിക്ക് അവിടെ കയറിയിരിക്കാം. എന്നിട്ട്, അവിടെ കയറിയിരുന്നിട്ട് കൈകാലിട്ടടിക്കും. ഇതാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യതയല്ല മറിച്ച് സാമാന്യ ബോധമാണ് പ്രധാനം. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവിതത്തിലും സാമാന്യബോധമുള്ളവര്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ ബഹുമാനിക്കുക. എതിര്‍ക്കേണ്ട കാര്യത്തില്‍ ശക്തമായി വിട്ടുവാഴ്ചയില്ലാതെ എതിര്‍ക്കുക. പരസ്യമായി എതിര്‍ക്കുകയും രാത്രി ഫോണ്‍ വിളിച്ചിട്ട് ചുമ്മാതെ പറഞ്ഞതാ എന്ന് പറയുന്ന പരിപാടിയുണ്ട് ചിലര്‍ക്ക്. അത് വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു പൂജാരിയെയും ആക്ഷേപിച്ചിട്ടില്ല. അവരുടെ ശമ്പളം കൂട്ടികൊടുത്തത് ഞാനാണ്. മലബാര്‍ ദേവസ്വം സ്ഥാപിച്ചാല്‍ മരിച്ചുപോകുമെന്ന് പലരും പറഞ്ഞു. എന്നാല്‍, ഞാനത്…

    Read More »
  • Crime

    സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ മെഗാഫോണിലൂടെ അസഭ്യം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

    തിരുവനന്തപുരം: മുഖ്യമന്ത്രിയെ മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ പൊലീസ് കേസെടുത്തു. സഹോദരന്‍ കസ്റ്റഡില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന വ്യക്തിയാണ് ശ്രീജിത്ത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിലേക്ക് നോക്കിയായിരുന്നു ശ്രീജിത്തിന്റെ അസഭ്യവര്‍ഷം. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയായിരുന്നു ശ്രീജിത്ത് ഉപയോഗിച്ചത്. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്നവരെയും മാധ്യമപ്രവര്‍ത്തകരെയും സാധാരണ ശ്രീജിത്ത് അസഭ്യം പറയാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ശ്രീജിത്ത് മൈക്രോഫോണില്‍ സ്ഥിരമായി സര്‍ക്കാരിനെയും പൊലീസിനെയും ഉദ്യോഗസ്ഥരെയുമൊക്കെ അധിക്ഷേപിക്കുന്നത് നിത്യസംഭവമാണ്. എന്നാല്‍ മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് കേട്ടു നിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് തെളിവായെടുത്താണ് കേസെടുത്തത്. ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് ആരോപിക്കുന്നു. സഹോദരന്‍ ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിത്ത്. പിന്തുണ അറിയിച്ചെന്നല്ലാതെ നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചതത്രേ. പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട…

    Read More »
  • Kerala

    വിവാഹബന്ധം വേര്‍പ്പെടുത്തി  കഴിയുന്ന ഹെൽത്ത് ഇൻസ്‌പെക്ടറായ യുവതിയുടെ വീട്ടിൽ റേഷൻകട  ഉടമ ജീവനൊടുക്കി, സംഭവം അടൂരിൽ

        അവിവാഹിതനായ റേഷന്‍ കട ഉടമയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂർ നെല്ലിമുകള്‍ ഒറ്റമാവിള തെക്കേതില്‍ ജേക്കബ് ജോണി(45)നെയാണ് മലനടയിലെ യുവതിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവാഹബന്ധം വേര്‍പ്പെടുത്തി ജീവിക്കുകയാണ് യുവതി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കു ശേഷമായിരുന്നു സംഭവം. നാലുമാസമായി യുവതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ജേക്കബ്ബിൻ്റെ  റേഷന്‍ കട  പ്രവർത്തിക്കുന്നത്. ഇന്നലെ (വെള്ളി) യുവതിയുടെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനുശേഷം ഇന്ന് (ശനി) പുലര്‍ച്ചെ രണ്ടരയോടെ ഇരുവരെയും വീടിന് പുറത്തു കണ്ടവരുണ്ട്. പിന്നാലെ ജേക്കബ്ബും യുവതിയും തമ്മില്‍ വഴക്കുണ്ടാക്കി എന്നാണ് നാട്ടുകാരുടെ മൊഴി. തുടര്‍ന്ന് ജേക്കബ് ജോണ്‍ യുവതിയുടെ കിടപ്പുമുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങിമരിക്കുകയും ചെയ്‌തു എന്നാണ് പറയപ്പെടുന്നത്. റേഷന്‍ കടയുടമയായ ജേക്കബ് ജോൺ അവിവാഹിതനാണ്. യുവതി വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. ഇരുവരും തമ്മിൽ ആറുമാസത്തോളമായി  വലിയ അടുപ്പത്തിലായിരുന്നുവത്രേ. അടൂര്‍ ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍…

    Read More »
  • Crime

    ബന്ധുവായ സ്ത്രീയെ ഉപയോഗിച്ച് തട്ടിപ്പ്; മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍

    കണ്ണൂര്‍: കൂത്തുപറമ്പിലെ സ്വകാര്യ സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പേരാവൂര്‍ കൊളവംചാല്‍ സ്വദേശി എ.അഷറഫിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ് അഷറഫ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ സ്ത്രീയാണ് കൂത്തുപറമ്പ് നഗരത്തിലെ സ്വകാര്യ സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ചിരുന്നത്. സ്ത്രീയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ആദ്യം സ്വര്‍ണ്ണാഭരണം പണയം വെക്കുകയും അത് തിരിച്ചെടുക്കുകയും ചെയ്ത് വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഒരു മാല പണയംവെക്കാനെത്തിയപ്പോള്‍ സ്ഥാപനത്തിലുള്ളവര്‍ക്ക് സംശയം തോന്നുകയും പണയം സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ മുമ്പ് പണയം വച്ചത് മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായതെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്. എസ്.ഐ. അഖിലും സംഘവുമാണ്…

    Read More »
  • Crime

    കാളികാവില്‍ വീണ്ടും കുഞ്ഞിനുനേരെ അതിക്രമം; രണ്ടരവയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച ‘തന്തക്കാലന്‍’ അറസ്റ്റില്‍

    മലപ്പുറം: കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം. രണ്ടര വയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് കാളികാവ് ചാഴിയോടിലെ തൊണ്ടിയില്‍ ജുനൈദി(30)നെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനത്തിനിരയായ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പാടുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ ഫര്‍ഷാനയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. പൂങ്ങോട് നാലുസെന്റിലെ മാതാവിന്റെ വീട്ടില്‍നിന്നും ജുനൈദ് രണ്ടര വയസുള്ള കുട്ടിയെയും ഒരു വയസുള്ള കുട്ടിയേയും ബൈക്കില്‍ കയറ്റി കാളികാവ് ചാഴിയോട്ടിലെ വീട്ടിലേക്ക് പോന്നു. ചെറിയ കുട്ടികളെ ബൈക്കില്‍ കയറ്റി പോയപ്പോള്‍ തന്നെ അപകടഭീതി തോന്നി പോലീസില്‍ വിളിച്ചു പരാതിപ്പെട്ടുവെന്ന് മാതാവ് പറഞ്ഞു. ഒരു മണിക്കൂറിനകം കുട്ടികളുമായി തിരിച്ചെത്തി. രണ്ടര വയസുകാരി തളര്‍ന്ന നിലയിലായിരുന്നുവെന്ന് മാതാവും മുത്തശ്ശിയും പറഞ്ഞു. ഉപ്പ മര്‍ദിച്ചുവെന്ന് കുട്ടി പറഞ്ഞതിനെ…

    Read More »
  • Kerala

    തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് പരാതി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

    തൃശൂര്‍: ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്. സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടറാണ് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതായ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.  

    Read More »
  • Crime

    ഹോസ്റ്റലുകളില്‍നിന്ന് ലാപ്ടോപ്പ് മോഷ്ടിക്കുന്ന യുവതി പിടിയില്‍; രാജസ്ഥാന്‍ സ്വദേശിനിയില്‍നിന്ന് കണ്ടെടുത്തത് 24 എണ്ണം

    ബംഗളൂരു: നഗരത്തിലെ പി.ജി(പേയിങ് ഗസ്റ്റ്) ഹോസ്റ്റലുകളില്‍നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിച്ച യുവതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശിനിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരിയുമായ ജാസു അഗര്‍വാളി(29)നെയാണ് ബംഗളൂരു പോലീസ് പിടികൂടിയത്. യുവതിയുടെ പക്കല്‍നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 24 ലാപ്ടോപ്പുകളും കണ്ടെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി നഗരത്തിലെ വിവിധ ഹോസ്റ്റലുകളില്‍നിന്നായി യുവതി നിരവധി ലാപ്ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ എച്ച്.എ.എല്‍. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലാപ്ടോപ്പും ചാര്‍ജറും മൗസും മോഷണം പോയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായതെന്നും ബെംഗളൂരു കമ്മീഷണര്‍ ബി.ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. ഐ.ടി. കമ്പനികളുടെ സമീപം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നത്. മാറത്തഹള്ളി, ടിന്‍ ഫാക്ടറി, ബെല്ലന്ദൂര്‍, സില്‍ക്ക്ബോര്‍ഡ്, വൈറ്റ്ഫീല്‍ഡ്, മഹാദേവ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം ലാപ്ടോപ്പ് മോഷ്ടിച്ചിരുന്നു. ഇവയില്‍ പലതും മാറത്തഹള്ളിയിലെയും ഹെബ്ബാളിലെയും കടകളിലാണ് മറിച്ചുവിറ്റിരുന്നത്. എച്ച്.എ.എല്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കണ്ടെടുത്തതായും കമ്മീഷണര്‍ അറിയിച്ചു. അതിനിടെ, കോവിഡ് കാലത്ത് ജോലി നഷ്ടമായതിന്…

    Read More »
  • Kerala

    ബിജെപി ഭരണത്തില്‍ ജനം ഭയത്തില്‍; ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയമെന്ന് പിണറായി

    തിരുവനന്തപുരം: ബിജെപി ഭരണത്തില്‍ ജനം ഭയത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നടക്കുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ നെയ്യാറ്റിന്‍കരയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെയാകെ തകര്‍ക്കാനുള്ള നീക്കം നടത്തുകയാണ്. അതിനു മുന്നില്‍ നിസംഗത പാലിക്കാന്‍ പാടില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയമാണ്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. കേരളത്തില്‍ ജയിച്ചുവരാന്‍ കഴിയുന്ന ഒരു ശക്തിയല്ല ബിജെപി. അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ അതേ തിരിച്ചടി ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ”മതനിരപേക്ഷതയുടെ വിളനിലമായ നമ്മുടെ നാട് ബിജെപിയെ അംഗീകരിക്കില്ല. ഈ നാടിനു ചേരുന്ന നിലപാടും നയവുമല്ല ബിജെപിക്കുള്ളത്. നേരത്തെ തന്നെ ബിജെപിയെ ജനങ്ങള്‍ ഇവിടെ തിരസ്‌കരിച്ചതാണ്. അതു നല്ല നിലയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. എന്നാല്‍ ഇവിടെ ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ മതിയെന്ന് പറയുന്ന ഒരു കൂട്ടരാണ് യുഡിഎഫ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയമാണ്…

    Read More »
  • LIFE

    ”അവരുടെ ഭര്‍ത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയോട് സൂചിപ്പിച്ചിരുന്നു”

    വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയില്‍ പരാതിക്കാരിക്കെതിരെ ഷിയാസ് കരീം. ഇങ്ങനെയൊരു പരാതി അവര്‍ നല്‍കുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഷിയാസ് കരീം പറയുന്നു. താന്‍ നിരപരാധിയാണെന്ന് വാദിച്ച ഷിയാസ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തു. ഈ സ്ത്രീക്ക് മകനുണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് താന്‍ അവരില്‍ നിന്നും അകന്നതെന്നും പറ്റിക്കപ്പെട്ടത് താനാണെന്നും ഷിയാസ് കരീം പറയുന്നു. കുറേ നാളായി എന്റെ പിന്നാലെ നടന്ന് അവര്‍ ഉപദ്രവിക്കുന്നുണ്ടായിരുന്നു. പൈസ കൊടുത്ത് തീര്‍ക്കാമെന്ന് പറഞ്ഞപ്പോള്‍ പൈസ കുറച്ച് കൊടുത്തു. എന്റെ എന്‍?ഗേജ്‌മെന്റ് ആയെന്ന് ആരൊക്കെയോ പറഞ്ഞ് അറിഞ്ഞു. എഫ്‌ഐആര്‍ എഴുതാന്‍ ഞാന്‍ ഫോട്ടോ ഇടുന്നത് നോക്കിയിരുന്നു. അതൊന്നും കാര്യമാക്കുന്നില്ലെന്ന് ഷിയാസ് കരീം പറയുന്നു. ഒരാള്‍ക്കെതിരെഒരു കേസല്ലേ കൊടുക്കാന്‍ പറ്റൂ, ഇനി കൊടുക്കാന്‍ പറ്റില്ലല്ലോ. എന്നെ പറ്റിക്കുന്ന ആളോടൊപ്പം ജീവിത കാലം മുഴുവന്‍ ജീവിക്കാന്‍ പറ്റില്ല. പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കി അവരോടൊപ്പം ജീവിക്കാന്‍ പറ്റില്ല. അവര്‍ക്ക് വിവാഹം കഴിഞ്ഞ് കുട്ടിയുണ്ട്. സ്വന്തം മകനെ അനിയനെന്ന്…

    Read More »
  • Movie

    ആദ്യദിനത്തില്‍ 16.7 കോടി; ആഗോള ബോക്‌സോഫീസില്‍ പുത്തന്‍ റെക്കോര്‍ഡിട്ട് ആടുജീവിതം

    ബോക്‌സോഫീസിലും തരംഗമായി ആടുജീവിതം. ചിത്രത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. 16.7 കോടി രൂപയാണ് ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍. ഫാന്‍സ് ഷോകള്‍ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തില്‍നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജാണ് ഒരു പോസ്റ്ററിലൂടെ ആടുജീവിതം സിനിമയുടെ ഓപ്പണിങ് ഡേ കളക്ഷനേക്കുറിച്ച് അറിയിച്ചത്. ലോകമെമ്പാടുമുള്ള 1724 സ്‌ക്രീനുകളില്‍നിന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനും ആടുജീവിതത്തിനാണ്. മികച്ച പ്രതികരണമായിരുന്നു ബുക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസത്തെ ആഗോള കളക്ഷന്‍ പത്തുകോടിക്ക് മുകളിലുണ്ടാവുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കര്‍ണാടകയില്‍ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാളത്തിന്റെ മാസ്റ്റര്‍പീസ് സിനിമകളിലൊന്ന് എന്നാണ് ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ബ്ലെസിയുടെ സംവിധാന മികവും കഥാപാത്രത്തിനായി ശരീരവും മനസും അര്‍പ്പിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്.…

    Read More »
Back to top button
error: