Month: March 2024
-
Kerala
നിര്‍ദ്ധന കുടുംബത്തിന് വീടൊരുക്കി സിപിഐഎം കരിങ്കുന്നം ലോക്കൽ കമ്മറ്റി; വീടൊരുങ്ങുന്നത് കൈരളി മുൻ ന്യൂസ് എഡിറ്റർ സൗജന്യമായി നൽകിയ ഭൂമിയിൽ
തൊടുപുഴ:രോഗത്തിന്റെ അവശതകള്‍ക്കിടയിലും പ്രമോദിന് ആശ്വസിക്കാം.തനിക്കും കുടുംബത്തിനും സുരക്ഷിതമായി അന്തിയുറങ്ങാനൊരു വീട് ഉയരുകയാണ്. സിപിഐ എം കരിങ്കുന്നം ലോക്കല്‍ കമ്മിറ്റിയാണ് നെല്ലാപ്പാറ മടങ്ങനാനിക്കല്‍ എം ബി പ്രമോദിനും കുടുംബത്തിനുമായി സ്‍നേഹ വീട് നിര്‍മിക്കുന്നത്.ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഞായറാഴ്ച വീടിന് കട്ടിളവച്ചു. സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും വീട് വെച്ച് നൽകുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുമെന്ന് ഈ അവസരത്തിൽ അദ്ദേഹം പറഞ്ഞു.ദിവസങ്ങള്‍ക്ക് മുൻപ് തൊടുപുഴ വെസ്റ്റ് സിപിഐഎം ഏരിയ സെക്രട്ടറി ടി ആര്‍ സോമനാണ് വീടിന് കല്ലിട്ടത്. ഭൂരഹിത, ഭവനരഹിത സംസ്ഥാനമായി കേരളം മാറണമെന്ന ലക്ഷ്യത്തോടെ ജാതിമത രാഷ്‍ട്രീയ ഭേദമന്യേ ആണ് സിപിഐ എം പൊതുജന പങ്കാളിത്തത്തോടെ വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലും വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാതൃകാ പ്രവര്‍ത്തനമാണ് കരിങ്കുന്നത്തും ഏറ്റെടുത്ത് നടത്തുന്നത്. ആഴ്‍ചയിൽ മൂന്നുദിവസം ഡയാലിസിസ് ആവശ്യമുള്ള കിഡ്നി രോഗിയാണ് പ്രമോദ്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ട് മക്കളുമടങ്ങുന്നതാണ് പ്രമോദിന്റെ കുടുംബം.കരിങ്കുന്നം ലോക്കൽ സെക്രട്ടറിയും കൈരളി ന്യൂസ് എഡിറ്ററുമായിരുന്ന…
Read More » -
Sports
ഒന്നാംസ്ഥാനക്കാരായി കാലിക്കറ്റ് ഹീറോസ് പ്രൈം വോളി ഫൈനലില്‍
ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗിൽ കാലിക്കറ്റ് ഹീറോസ് ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍ പ്രവേശിച്ചു. സൂപ്പർ 5ല്‍ ഡല്‍ഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്‌സ് കീഴടക്കിയതോടെ കാലിക്കറ്റ് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു .മുംബൈ പ്ലേ ഓഫ് കാണാതെ മടങ്ങി.ചെന്നൈ ജവഹർലാല്‍ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പർ ഫൈവിലെ അവസാന മത്സരങ്ങളിലൊന്നില്‍ ഡല്‍ഹി തൂഫാൻസിനെ നാല് സെറ്റ് പോരാട്ടത്തിലാണ് മുംബൈ കീഴടക്കിയത്. സ്കോർ: (15-11, 12-15, 15-12, 17-15). ഷമീം ആണ് കളിയിലെ താരം. ഇതോടെ സൂപ്പർ ഫൈവില്‍ ഒരു മത്സരം ശേഷിക്കെയാണ് കാലിക്കറ്റ് ഫൈനല്‍ ഉറപ്പിച്ചത്. അഞ്ച് ടീമുകളില്‍ ആദ്യ മൂന്ന് ടീമുകള്‍ക്കാണ് യോഗ്യത. ചൊവ്വാഴ്‌ചയാണ് എലിമിനേറ്റർ മത്സരം. ഡല്‍ഹി തൂഫാൻസ് മൂന്നാം സ്ഥാനക്കാരെ നേരിടും.ഫൈനലിൽ കാലിക്കറ്റിന്റെ എതിരാളികളെ അന്നറിയാം.
Read More » -
NEWS
പ്രവാസികള്‍ക്ക് പെൻഷൻ മുതല്‍ മെഡിക്കല്‍ സഹായം വരെ;അടയ്ക്കേണ്ടത് വെറും 300 രൂപ
ജോലി തേടി വിദേശത്തേക്ക് പോകുന്നവരില്‍ വലിയൊരു ഭാഗവും ജീവിത കാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം.പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവർ. ഇവരില്‍ കൂടുതല്‍ പേരും പ്രായമാകുമ്ബോഴാണ് ഗള്‍ഫ് വിടുന്നത്. മറ്റൊരു ജോലിക്ക് സാധിക്കാത്ത കാലത്ത് നാട്ടിലേക്ക് എത്തുമ്ബോള്‍ ഇത്തരക്കാർക്ക് പെൻഷൻ സാമ്ബത്തിക സഹായമാകും. ഇതിനായി കേരള പ്രവാസി വെല്‍ഫെയർ ബോർഡ് ഇത്തരത്തിലുള്ള വാർധക്യ പെൻഷൻ നല്‍കുന്നുണ്ട്.ഒപ്പം നിരവധി ആനുകൂല്യങ്ങളും. വിദേശത്ത് അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കായി കേരള സർക്കാർ ആരംഭിച്ച റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി. വിദേശത്ത് ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും താഴ്ന്നതോ ഇടത്തരം വരുമാനക്കാരോ ആണ് കേരള പ്രവാസി വെല്‍ഫെയർ ബോർഡ് വഴി ഇവർക്ക് പെൻഷൻ ഉറപ്പാക്കാം. കുടുംബാംഗങ്ങള്‍ക്കുള്ള പെൻഷൻ, അംഗവൈകല്യമുള്ളവർക്കുള്ള പെൻഷൻ, വൈദ്യസഹായം എന്നിങ്ങനെയുള്ള പദ്ധതികളും ബോർഡ് നടപ്പാക്കുന്നുണ്ട്. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ജോലി ചെയ്യുന്നവർക്കാണ് പെൻഷന് അർഹത. 19 നും 60 നും ഇടയില്‍ പ്രായമുള്ള പ്രവാസി…
Read More » -
NEWS
ദുബായിൽ മാർച്ച് 25 മുതല്‍ ഏപ്രില്‍ 15 വരെ സ്കൂൾ അവധി
അബുദബി:യുഎഇയിലെ സ്കൂളുകള്‍ റമദാൻ അവധികള്‍ പ്രഖ്യാപിച്ചു. വ്രതം ആരംഭിക്കുന്ന മാർച്ചില്‍ മൂന്ന് ആഴ്ച സ്കൂളുകള്‍ക്ക് അവധിയായിരിക്കും. റമദാൻ മാസത്തോട് അനുബന്ധിച്ചുള്ള അവധിയും ഈദ് അല്‍ ഫിത്തർ അവധിയും കണക്കിലെടുത്താണ് വിദ്യാർത്ഥികള്‍ക്ക് നീണ്ട അവധി ലഭിക്കുക. സാധാരണ രണ്ടാഴ്ചത്തെ അവധിയാണ് ലഭിക്കാറ് എന്നാല്‍ ഇത്തവണ ഈദ് അല്‍ ഫിത്തറിനെ തുടർന്നാണ് മൂന്ന് ആഴ്ചത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് നോളേജ് ആൻഡ് ഹ്യൂമൻ ഡവലപ്മന്റ് അതോറിറ്റി വെബ്സൈറ്റിലെ നിർദേശപ്രകാരം പ്രൈവറ്റ് സ്കൂളുകളുടെ അവധി മാർച്ച് 25 മുതല്‍ ഏപ്രില്‍ 15 വരെ ആയിരിക്കും. ഇന്റർനാഷണല്‍ സ്കൂളുകളില്‍ സെക്കന്റ് ടേമിലെ ഇന്റെർണല്‍ അസ്സസ്മെന്റ് റമദാന് മുൻപ് നടത്തും. മറ്റ് ഇന്റെർണല്‍ പരീക്ഷകള്‍ മെയ്,ജൂണ്‍ മാസങ്ങളിലായിരിക്കും നടക്കുക.
Read More » -
Kerala
പുഴയരികില്‍ യുവതിയുടെ മൃതദേഹം; സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: വിലങ്ങാട് പുഴയരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിവലിക്കിടെ പാറക്കെട്ടില്‍ വീണ് യുവതി മരിക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് നാദാപുരത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിലങ്ങാട് കോളനിയിലെ സോണിയാണ്(32) മരിച്ചത്. ഇന്നലെ വൈകിട്ട് പാറക്കെട്ടുകള്‍ക്ക് ഇടയില്‍ നിന്ന് യുവതിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പുഴയിലെ പാറക്കെട്ടിനടിയില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More » -
Kerala
പട്ടാമ്ബിയില്‍ വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം
പാലക്കാട്: പട്ടാമ്ബിയില്‍ വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം.മുതുതല അഴകത്തുമന ദാമോദരന്‍ നമ്ബൂതിരിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്ബി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. മുതുതല എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍ നമ്ബൂതിരി.
Read More » -
Kerala
രാജസ്ഥാനിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് കണ്ടെത്തി
തിരുവനന്തപുരം: രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് അഞ്ച് മാസം മുമ്ബ് കാണാതായ പതിനേഴ്കാരനെ തിരുവനന്തപുരത്ത് കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ഒക്ടോബര്‍ മുതലാണ് കാണാതായത്. തിരുവനന്തപുരം വര്‍ക്കല ശിവഗിരിയില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. വിദ്യാര്‍ഥി കോട്ടയില്‍ ജെ ഇ ഇ എന്‍ട്രന്‍സ് എക്‌സാമിന് വേണ്ടി പരിശീലിക്കുന്നതിനിടയിലാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്റെ ഫോണ്‍ നമ്ബറും സോഷ്യല്‍ മീഡിയ അക്കൗണ്ടും വിദ്യാര്‍ഥി മാറ്റി. ഇത് അന്വേഷണത്തിന്റെ വേഗത കുറച്ചെന്നും കോട്ട എസ് പി അമൃത ദുഹാന്‍ പറഞ്ഞു. കൗണ്‍സിലിംഗിന് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.
Read More » -
Kerala
വിവാഹനിശ്ചയ ദിവസം യുവാവ് ജീവനൊടുക്കിയ നിലയില്‍
മലപ്പുറം: വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയില്‍ അനീഷ് (38) ആണ് മരിച്ചത്.എടപ്പാളില്‍ ആണ് സംഭവം. ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ് രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ പൂർത്തികരിച്ച് ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു അനീഷ്. ഞായറാഴ്ച നേരം പുലർന്നപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാത്തതിനെ തുടർന്ന് അമ്മ സത്യ തിരച്ചില്‍ നടത്തിയപ്പോഴാണ് വീടിനു മുന്നിലെ പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലർച്ചെ രണ്ടുമണിക്ക് കോഴിക്കടയില്‍ നിന്ന് സ്വന്തം വണ്ടിയില്‍ ഇറച്ചി കൊണ്ടുവന്നു അവസാന ഒരുക്കങ്ങളും നടത്തിയ ശേഷമാണ് ഉറങ്ങാൻ കിടന്നത്. ചങ്ങരംകുളം പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.
Read More » -
Kerala
മാഹി മദ്യം ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച് വില്പന, യുവാവ് അറസ്റ്റില്‍
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി നന്ദു(28) ആണ് പിടിയിലായത്. ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ വില്‍പ്പനക്കായി സ്‌കൂടിയില്‍ കടത്തുകയായിരുന്ന മദ്യം സഹിതമാണ് നന്ദു എക്സൈസിന്റെ വലയിലായത്. അന്വേഷണത്തില്‍ മലയോര മേഖലയിലെ മാഹി മദ്യത്തിന്റെ മൊത്ത വില്‍പന ഇയാളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമായതായി എക്സൈസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ രഹസ്യ അറയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കണ്ടെടുത്തത്. ആകെ 275 കുപ്പി മദ്യമാണ് എക്സൈസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
Read More » -
Kerala
ജാസി ഗിഫ്റ്റിന് പിന്തുണയുമായി ഗായകൻ വേണുഗോപാലും
കോലഞ്ചേരിയിൽ കോളേജ് പ്രോഗ്രാമിനിടെ പ്രിൻസിപ്പലിനാൽ അപമാനിതനായി പുറത്ത് പോകേണ്ടി വന്ന സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയുമായി ഗായകൻ വേണുഗോപാലും.ശരത് ഉൾപ്പെടെ നിരവധി പ്രമുഖർ നേരത്തെ തന്നെ ജാസി ഗിഫ്റ്റിന് പിന്തുണയുമായി എത്തിയിരുന്നു. ജി.വേണുഗോപാലിന്റെ കുറിപ്പ് ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിൻസിപ്പലാണു് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പൾമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി . എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണു് ജാസി . മലയാള സിനിമാ സംഗീതം ജാസിക്ക്…
Read More »