Month: March 2024
-
Crime
പേരാമ്പ്രയിലെ അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, മോഷണം ചെറുത്ത യുവതിയുടെ ശിരസ്സ് തോട്ടിൽ ചവിട്ടിത്താഴ്ത്തി; പ്രതി മുജീബ് റഹ്‌മാൻ ബലാത്സംഗം ഉൾപ്പെടെ 50ലധികം കേസുകളിൽ പ്രതി
കോഴിക്കോട് പേരാമ്പ്രയിലെ തോട്ടിലിട്ട് വാളൂരിലെ കുറുക്കുടി അനുവിനെ (26) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാണ് പിടിയിലായത്. ബലാത്സംഗം ഉൾപ്പെടെ 50ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. ആഭരണങ്ങൾ മോഷ്ടിക്കാൻ അനുവിനെ തോട്ടിലെ വെള്ളത്തിൽ മുക്കിക്കൊന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മോഷണം ചെറുക്കാൻ ശ്രമിച്ച യുവതിയുടെ ശിരസ്സ് പ്രതി മൃഗീയമായ രീതിയിൽ തോട്ടിൽ ചവിട്ടിത്താഴ്ത്തി. മരണത്തിനു മുൻപ് ബലപ്രയോഗം നടന്നു. കഴുത്തിലും കൈകളിലും ക്ഷതമേറ്റ പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. പീഡനം നടന്നതിന്റെ ലക്ഷണമില്ല. തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വർണമാലയും, മോതിരങ്ങളും പാദസരവും ബ്രേസ്‌ലെറ്റും അടക്കം എല്ലാം നഷ്ടപ്പെട്ടിരു. കമ്മൽ മാത്രമാണ് ശരീരത്തിൽ ശേഷിച്ചത്.. അത് സ്വർണവുമല്ല. ചൊവ്വാഴ്ചയാണ് നൊച്ചാട് പി.എച്ച്.സി.ക്ക് സമീപം തോട്ടില്‍ അനുവിന്റെ മൃതദേഹം കണ്ടത്. ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്നില്ല തോട്ടില്‍. സംഭവദിവസം രാവിലെ അനു ബൈക്കില്‍ കയറിപ്പോകുന്നതായി കണ്ടെന്ന് സമീപവാസി പെലീസിനെ അറിയിച്ചിരുന്നു. അമ്മയ്ക്ക് ശസ്ത്രക്രിയ…
Read More » -
Kerala
ഇടുക്കിയിൽ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ രോഗിയുമായി പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42)ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സിന്റെ ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു.എം.സി. റോഡില്‍ കൂത്താട്ടുകുളത്തിന് സമീപത്താണ് അപകടമുണ്ടായത്.രാധാമണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും അന്‍സലിനെ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആദ്യം ലോറിയില്‍ ഇടിച്ച ആംബുലന്‍സ് പിന്നീട് മണ്‍തിട്ടയില്‍ ഇടിച്ചാണ് നിന്നത്. അസുഖബാധിതനായ രതീഷിനെ ആംബുലന്‍സില്‍ കോട്ടയത്തിന് കൊണ്ടുപോകുമ്ബേബാഴാണ് അപകടം. പിതാവ് പരേതനായ രാജന്‍. സഹോദരി: സ്മിത.
Read More » -
Kerala
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ചൊവ്വാഴ്ച പാലക്കാട് റോഡ് ഷോ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വീണ്ടും സംസ്ഥാനത്തെത്തും.പാലക്കാട് റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. മൂന്നുമാസത്തിനിടെ അഞ്ചാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. അതേസമയം ഭാരത് ജോഡോ ന്യായ് യാത്ര പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഈയാഴ്ച അവസാനത്തോടെ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും
Read More » -
India
58 ാം വയസില്‍ രണ്ടാമത്തെ മകന് ജന്മം നല്‍കി ചരണ്‍; കൊല്ലപ്പെട്ട ഗായകന്‍ സിദ്ധു മൂസാവാലയ്ക്ക് സഹോദരന്‍
ചണ്ഡീഗഡ്: കൊല ചെയ്യപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന് സഹോദരന്‍ പിറന്നു. ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ മാതാവ് ചരണ്‍ കൗര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ പിതാവ് ബാല്‍കൗര്‍ സിംഗ് മകന്റെ ചിത്രമടക്കം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വിശദമാക്കിയത്. മകന്റെ അപ്രതീക്ഷിത മരണം ദമ്പതികളെ തളര്‍ത്തിയിരുന്നു. 58ാം വയസിലാണ് ചരണ്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. 2022-ല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വര്‍ഷം മെയ് 29-നാണ് കൊല്ലപ്പെട്ടത്. ബാല്‍കൗര്‍ സിങ്ങിന്റെയും ചരണ്‍ കൗറിന്റെയും ഏകമകനായിരുന്നു കൊല്ലപ്പെട്ട സിദ്ധു മൂസാവാല. 2022 മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് കാറിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. യുവാക്കള്‍ക്കിടയില്‍ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങള്‍ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഏറ്റവും ധനികനായ പഞ്ചാബി ഗായകരില്‍ ഒരാളായി…
Read More » -
Kerala
സി.പി.എമ്മുമായുള്ള പിണക്കം അവസാനിപ്പിച്ച് എസ്. രാജേന്ദ്രന്‍; എല്‍.ഡി.എഫ് കണ്‍വന്‍ഷനില്‍
ഇടുക്കി: സി.പി.എമ്മുമായുള്ള പിണക്കം അവസാനിപ്പിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിസഹകരണം അവസാനിപ്പിക്കാന്‍ രാജേന്ദ്രന്‍ തീരുമാനിച്ചത്. ഇതോടെ മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചു. അതേസമയം, ബി.ജെ.പി നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് എസ്.രാജേന്ദ്രന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നേതാക്കള്‍ സമീപിച്ചതെന്നും ബി.ജെ.പി യിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ താന്‍ സി.പി.എം അനുഭാവി തന്നെയാണ്. ബി.ജെ.പി നേതാക്കള്‍ വന്നകാര്യം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ വാതില്‍ പൂര്‍ണമായി അടഞ്ഞാല്‍ മാത്രമേ മറ്റു വഴികള്‍ തേടുവെന്നും എസ്. രാജേന്ദ്രന്‍ അന്ന് വ്യക്തമാക്കി.
Read More » -
Kerala
കേരളത്തിലും തമിഴ്നാട്ടിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് ജന്മഭൂമി
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് ജന്മഭൂമി.ടിവി9 തെരഞ്ഞെടുപ്പ് സര്‍വ്വേയെ ഉദ്ധരിച്ചാണ് റിപ്പോർട്ട് കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകള്‍ നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തുന്നതെങ്കില്‍ തമിഴ്നാട്ടില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടിൽ. പോള്‍സ്ട്രാറ്റും പീപ്പിള്‍സ് ഇന്‍സൈറ്റുമായി ചേര്‍ന്ന് ടിവി9 നടത്തിയ സര്‍വ്വേയാണ് ഇതെന്നാണ് ജന്മഭൂമി പറയുന്നത്. കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 17ഉം യുഡിഎഫ് നേടുമെന്ന് പറയുന്ന സര്‍വ്വേ കേരളത്തില്‍ രണ്ട് സീറ്റുകള്‍ നേടി ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നത്രെ. ഇടത് ജനാധിപത്യമുന്നണി ഒരു സീറ്റ് മാത്രം നേടി ബിജെപിക്ക് പിന്നില്‍ നില്‍ക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട് !! അതുപോലെ തമിഴ്നാട്ടില്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി 3 സീറ്റുകള്‍ പിടിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. ആകെയുള്ള 39 സീറ്റുകളില്‍ 36ഉം ഡിഎംകെ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ വട്ടപ്പൂജ്യമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു !!!
Read More » -
Crime
തൊഴില്‍ സംഗമത്തിന് പോകാന്‍ ജീവനക്കാരുടെ കൂട്ട അവധി; ചോദ്യം ചെയ്ത കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് മര്‍ദനം
ആലപ്പുഴ: കൂട്ട അവധിയെടുത്ത് തൊഴിലാളി സംഗമത്തിന് പോയ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെ ചോദ്യം ചെയ്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മര്‍ദനം. എസ്എല്‍ പുരത്തെ സബ് ഡിവിഷന്‍ ഓഫിസില്‍ ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. പരുക്കേറ്റ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ രാജേഷ് മോനെ (48) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ചേര്‍ത്തലയില്‍ നടത്തിയ തൊഴിലാളി സംഗമത്തില്‍ പങ്കെടുക്കുന്നതിന് കലവൂര്‍ സെക്ഷന്‍ ഓഫീസിലെ 17 ജീവനക്കാര്‍ അവധി ചോദിച്ചിരുന്നു. എന്നാല്‍, പരീക്ഷക്കാലമായതിനാല്‍ കൂട്ടമായി അവധിയെടുക്കുന്നതു ശരിയല്ലെന്നും നാലുപേരെങ്കിലും ജോലി ചെയ്തിട്ടു ബാക്കിയുള്ളവര്‍ പോയാല്‍ മതിയെന്നും രാജേഷ് മോന്‍ നിര്‍ദേശിച്ചതാണ് തര്‍ക്കത്തിനു കാരണമായത്. പരിപാടിക്കു ശേഷം എസ്എല്‍ പുരത്തെ ഓഫീസിലെത്തിയ സംഘടനാ ഭാരവാഹികളും രാജേഷ് മോനുമായി തര്‍ക്കവും തുടര്‍ന്നു സംഘര്‍ഷവുമുണ്ടായി. അവധിക്കായി മുന്‍കൂട്ടി നോട്ടീസ് നല്‍കിയിട്ടും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അവധി അനുവദിക്കാതെ ഭീഷണിപ്പെടുത്തിയെന്നാണ് സംഘടനാ നേതാക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം സംസാരിക്കാന്‍ സംഘടനാ നേതാക്കള്‍ എത്തിയപ്പോള്‍ അവരോടു രാജേഷ് മോന്‍ മോശമായി…
Read More » -
Crime
ആലുവ നഗരമധ്യത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി
എറണാകുളം: ആലുവ നഗരമധ്യത്തില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. തിരക്കേറിയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ച് ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. റോഡരികില്‍ അരമണിക്കൂറോളം കാര്‍ നിര്‍ത്തിയിട്ട സംഘം യുവാവ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നോവ കാറിലാണ് സംഘമെത്തിയത്. നഗരത്തിലെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസവും നഗരത്തില്‍ സമാന രീതിയിലുള്ള ഒരു സംഭവം നടന്നിരുന്നു. പിന്നീട് തട്ടിക്കൊണ്ടുപോയ ആളെ ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവേയാണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്.
Read More » -
Crime
ഹോസ്റ്റല്‍ മുറിയില്‍ നമസ്‌കരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഗുജറാത്ത് സര്‍വകലാശാലയിലെ 5 വിദേശ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
അഹമ്മദാബാദ്: ഹോസ്റ്റല്‍മുറിയില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗുജറാത്ത് സര്‍വകലാശാലയിലെ അഞ്ച് വിദേശ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വിദേശ വിദ്യാര്‍ഥികള്‍ താമസിക്കുന്ന സര്‍വകലാശാലയിലെ ബ്ലോക്ക് എയില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സ്വന്തം മുറികളില്‍ നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ ഇതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകള്‍ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലില്‍ പ്രവേശിച്ചു. ഇവര്‍ വിദ്യാര്‍ഥികളുടെ നമസ്‌കാരം തടഞ്ഞത് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചു. ”പുറത്തുനിന്നുള്ള 1015 പേര്‍ ഹോസ്റ്റല്‍ ക്യാംപസിലേക്ക് അതിക്രമിച്ചുകയറിയാണ് പ്രശ്‌നമുണ്ടാക്കിയത്. ഞങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ അതില്‍ രണ്ടുമൂന്നുപേര്‍ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. നമസ്‌കരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലെന്ന് അവര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റി നമസ്‌കരിക്കുന്നവരെ അവര്‍ ആക്രമിച്ചു. ഞങ്ങളെ സഹായിക്കാനെത്തിയ മറ്റു വിദേശ വിദ്യാര്‍ഥികളെയും അവര്‍ ആക്രമിച്ചു. മുറിയില്‍ അതിക്രമിച്ചു കയറി സംഘം ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും നശിപ്പിച്ചു.” അക്രമത്തിനിരയായ അഫ്ഗാന്‍ വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി അഹമ്മദാബാദ് പോലീസ് അറിയിച്ചു.…
Read More » -
NEWS
സന്ദർശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി
ദുബായ്: സന്ദർശക വീസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണാതായതായി പരാതി. വയനാട് അച്ചൂർ സ്വദേശി കണ്ണനാരു വീട്ടില്‍ അഫ്സലി(27) നെയാണ് മാർച്ച് രണ്ട് മുതല്‍ ദുബായില്‍ നിന്ന് കാണാതായത്. നേരത്തെ ദുബായില്‍ ബാർബർ ഷോപ്പില്‍ ജോലി ചെയ്തിരുന്ന അഫ്സല്‍ കുറച്ചുനാള്‍ നാട്ടില്‍ നിന്ന ശേഷം ഫെബ്രുവരി 26നാണ് ദുബായിലെ അല്‍ വർഖയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാൻ വേണ്ടി തിരിച്ചെത്തിയത്. മുൻപ് .നാട്ടില്‍ പോയപ്പോള്‍ സുഹൃത്തിനെ ഏല്‍പിച്ച മൊബൈല്‍ ഫോണ്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് കൂട്ടുകാരോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പുറത്തേയ്ക്ക് പോയത്. എന്നാല്‍ പിന്നീട് തിരിച്ചെത്തിയില്ല. സൗദിയില്‍ നിന്ന് സഹോദരൻ ഫോണ്‍ വിളിച്ചപ്പോഴും സ്വിച്ചിഡോഫായിരുന്നു. പൊലീസിനോടൊപ്പം സുഹൃത്തുക്കളും ബന്ധുക്കളും വ്യാപക തിരച്ചില്‍ നടത്തിവരുന്നു. അഫ്സലിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്ബറില്‍ ബന്ധപ്പെടുക – 0502413001/ 0566678247.
Read More »