കണ്ണൂര് ജില്ലയിലെ പെരിങ്ങോത്ത് ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി നന്ദു(28) ആണ് പിടിയിലായത്.
ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന സ്പെഷ്യല്‍ എന്‍ഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ വില്‍പ്പനക്കായി സ്‌കൂടിയില്‍ കടത്തുകയായിരുന്ന മദ്യം സഹിതമാണ് നന്ദു എക്സൈസിന്റെ വലയിലായത്.
അന്വേഷണത്തില്‍ മലയോര മേഖലയിലെ മാഹി മദ്യത്തിന്റെ മൊത്ത വില്‍പന ഇയാളുടെ നിയന്ത്രണത്തിലാണെന്ന് വ്യക്തമായതായി എക്സൈസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ രഹസ്യ അറയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കണ്ടെടുത്തത്.
ആകെ 275 കുപ്പി മദ്യമാണ് എക്സൈസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.