KeralaNEWS

പുഴയരികില്‍  യുവതിയുടെ മൃതദേഹം; സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: വിലങ്ങാട് പുഴയരികില്‍  യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. യുവതിക്കൊപ്പം താമസിച്ചിരുന്ന വാസു  എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പിടിവലിക്കിടെ പാറക്കെട്ടില്‍ വീണ് യുവതി മരിക്കുകയായിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെയാണ് നാദാപുരത്ത്  യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിലങ്ങാട് കോളനിയിലെ സോണിയാണ്(32) മരിച്ചത്.

ഇന്നലെ വൈകിട്ട് പാറക്കെട്ടുകള്‍ക്ക് ഇടയില്‍ നിന്ന് യുവതിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പുഴയിലെ പാറക്കെട്ടിനടിയില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Back to top button
error: