Month: March 2024
-
Kerala
വി ഡി സതീശനും സുധാകരനും ചേർന്ന് കോൺഗ്രസിനെ എവിടെക്കൊണ്ടെത്തിക്കും; വീണ്ടും ബിജെപിക്ക് സപ്പോർട്ടുമായി സതീശൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു സമയത്ത് മൈക്കിനു വേണ്ടി വഴക്കിട്ട കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും ആരും മറന്നിട്ടുണ്ടാവില്ല.ആലപ്പുഴയിൽ വാർത്താസമ്മേളനത്തിടെ ലൈവായി തെറിപറഞ്ഞ കോൺഗ്രസ് നേതാവിനെയും ആരും മറന്നിട്ടുണ്ടാവില്ല. ഇന്ത്യയൊട്ടാകെ തകർന്നു തരിപ്പണമായ കോൺഗ്രസിന്റെ ഏക ആശ്വാസമെന്ന് പറയാവുന്നത് കേരളത്തിലെ കോൺഗ്രസ് മാത്രമാണ്.ഇന്നത്തെ ഇവിടുത്തെ സ്ഥിതിയും മോശമല്ല.മുൻ മുഖ്യമന്ത്രിയുടെ മകൾ തന്നെ ബിജെപിയിലെത്തിയിട്ടുണ്ട്.അവർ മാത്രമല്ല, വടക്കേയിന്ത്യയിലെ പോലെ ഇവിടെയും ചറപറ ചോർച്ചകളാണ് നടക്കുന്നത്.എന്നാലും കേരളത്തിലെ നേതാക്കൾക്ക് ഇപ്പോഴും സിപിഐഎമ്മിനോടാണ് ചതുർത്ഥി.വേണ്ടി വന്നാൽ ഞാൻ ബിജെപിയിലേക്ക് പോകുമെന്നു പറഞ്ഞ ആളാണ് ഇന്നത്തെ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടെങ്കിൽ നാഴികയ്ക്ക് നാൽപ്പതു വട്ടം ബിജെപിയെ പുകഴ്ത്തുന്ന ആളാണ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നായിരുന്നു ടിയാന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന.രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കൾ ഈ നിയമത്തിനെതിരെ രംഗത്തുള്ളപ്പോഴായിരുന്നു വി ഡി സതീശന്റെ ഈ പ്രസ്താവന. ഇലക്‌ട്രല്‍ ബോണ്ടിനെ അദ്ദേഹം ഉപയോഗപ്പെടുത്തിയത് ഈ വിധമായിരുന്നു –…
Read More » -
India
പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കാട്ടി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം
മുംബൈ: രാജ്യത്തെ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കാട്ടി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനം. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യ സഖ്യത്തിന്റ ഭാഗമായ സംസ്ഥാന മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കാളികളായി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍, തേജസ്വി യാദവ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും സമാപന സമ്മേളനത്തിലെത്തി. ഇതോടെ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം നടന്ന റാലി രാജ്യത്തെ പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് കാഹളമായി മാറി. ജനുവരി 14 ന് മണിപ്പുരില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 63 ദിവസം പിന്നിട്ട് ഇന്നലെ മഹാരാഷ്ട്രയില്‍ അവസാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഭാരത് ജോഡോ ന്യായ് മൻസില്‍ എന്ന പേരില്‍ മെഗാ റാലി സംഘടിപ്പിച്ചത്.അതേസമയം കേരളത്തിൽ നിന്നുള്ള നേതാക്കളുടെ അഭാവം സമ്മേളനത്തിൽ ശ്രദ്ധിക്കപ്പെട്ടു. പരുക്കേറ്റ് വിശ്രമത്തിലായതിനാല്‍ മമത…
Read More » -
India
സ്വാതന്ത്ര്യം നേടിത്തന്നതും രാജ്യം കെട്ടിപ്പടുത്തതും കോണ്‍ഗ്രസ്: ശിവസേന എംപി
മുംബൈ: സ്വാതന്ത്ര്യം നേടിത്തന്നതും രാജ്യം കെട്ടിപ്പടുത്തതും കോണ്‍ഗ്രസാണെന്നും ഇത് ആര്‍ക്കും മാറ്റാൻ കഴിയില്ലെന്നും ശിവസേന എംപി സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് ഇല്ലായിരുന്നുവെങ്കില്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നു, രാജ്യത്തിന് നേതൃത്വം ലഭിക്കില്ലായിരുന്നു, നമുക്ക് ശാസ്ത്രത്തിലും പുരോഗതിയും ഉണ്ടാകുമായിരുന്നില്ല. സാങ്കേതികവിദ്യ ലഭിക്കുമായിരുന്നില്ല. എല്ലാം നേടി തന്നത് കോണ്‍ഗ്രസ് മാത്രം. ഇതൊന്നും ആർക്കും മാറ്റാൻ കഴിയില്ലെന്നും രാജ്യം കെട്ടി പടുത്തത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി ചിന്തിക്കാത്തതിനാല്‍ ബിജെപിക്ക് ഒരിക്കലും മനസ്സിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അവർ ബിസിനസുകാരെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Kerala
കേരളത്തില്‍ ബി.ജെ.പിക്ക് പത്തിൽ കൂടുതൽ സീറ്റ് ;അഞ്ച് സീറ്റ് ഉറപ്പ് :പ്രകാശ് ജാവ്ദേക്കര്‍
തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അഞ്ച് സീറ്റില്‍ ജയിക്കുമെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ. 10 സീറ്റില്‍ കൂടുതല്‍ ലഭിക്കാൻ സാധ്യതയുണ്ട്. അഞ്ച് ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ എന്നെന്നേക്കുമായി മാറ്റമുണ്ടാക്കാൻ പോവുകയാണ്- അദ്ദേഹം പറഞ്ഞു. 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് അവരെ വിശ്വസിപ്പിച്ചു. ഇത്തവണ അദ്ദേഹം പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവർക്കും ഉറപ്പാണ്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഭാവിയില്ല. അവർ പഴയ പാർട്ടികളാണ്. എല്‍.ഡി.എഫ് സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്നും കേരളത്തിൽ എല്ലാ മുന്നണികളിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്കാണെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
Read More » -
India
കോയമ്ബത്തൂര്‍ നഗരത്തിലുമെത്തി കാട്ടാന; ഒരാൾക്ക് പരിക്ക്; നിരവധി കടകൾ തകർത്തു
കോയമ്ബത്തൂര്‍: നഗരത്തില്‍ കാട്ടാനയുടെ പരാക്രമം.ഇന്നലെ രാവിലെയാണ് കോയമ്ബത്തൂര്‍ പേരൂര്‍ ഭാഗത്ത് കാട്ടാന എത്തിയത്. ശാന്തനായിരുന്ന ആന വനംവകുപ്പ് ജീവനക്കാരെ കണ്ടതോടെ പ്രകോപിതനാവുകയായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍ ആനയെ ആനക്കട്ടി ഭാഗത്തേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന വിരണ്ടോടുകയും ഓട്ടത്തിനിടെ ഒരാളെ ആക്രമിക്കുകയും സമീപത്തെ കടകൾ തകര്‍ക്കുകയുമായിരുന്നു. മതിലിനു അപ്പുറത്തു നില്‍ക്കുകയായിരുന്ന ശെല്‍വപുരം സ്വദേശി മരുതമുത്തു (65 ) വിനെ ആന തൂക്കിയെടുത്ത് എറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആന വെള്ളിയാങ്കിരി ഭാഗത്തേക്ക് മാറുകയായിരുന്നു.
Read More » -
Kerala
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിക്കായി അബ്ദുള്ളക്കുട്ടി
വയനാട് :വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന.കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനോ പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറോ എത്തുമെന്ന് വിവരം. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മേജർ രവി ബിജെപി സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്. തന്നോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞതായി ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ടു ചെയ്തത്. എന്നാല്‍ പാർട്ടി നേതൃത്വം ഇത് സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. ആലത്തൂരില്‍ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പല്‍ സരസ്വതി ടീച്ചറെയാണ് പരിഗണിക്കുന്നത്. വയനാട്ടില്‍ മുൻ കണ്ണൂർ എംപിയായിരുന്ന അബ്ദുള്ളക്കുട്ടിയാണ് പരിഗണനയിൽ.എന്നാല്‍ മണ്ഡലത്തില്‍ ഒരു സർപ്രൈസ് സ്ഥാനാർത്ഥി എത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. മാർച് 18 നോ 19 നോ ബിജെപിയുടെ മുന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
Read More » -
Kerala
നാല് മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ ബിജെപി
കൊല്ലം: കൊല്ലമുൾപ്പടെ നാല് മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ ബിജെപി.എറണാകുളം, കൊല്ലം, ആലത്തൂർ,വയനാട് മണ്ഡലങ്ങളി സ്ഥനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിക്കാനുള്ളത്. കൊല്ലം സീറ്റ് ബിജെപി ഒഴിച്ചിട്ടിരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നും എത്തുന്ന പ്രമുഖന് വേണ്ടിയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മുൻ മന്ത്രി വിഎസ് ശിവകുമാറിൻ്റെ പേരടക്കം ഒരു ഘട്ടത്തില്‍ പറഞ്ഞു കേട്ടിരുന്നു. മുൻ ഡിസി പ്രസിഡൻ്റും പത്മജാ വേണുഗോപാലുമായി അടുപ്പം പുലർത്തുന്ന വ്യക്തിയെ ഉള്‍പ്പെടെ സ്ഥാനാർത്ഥിയാവാൻ ബിജെപി ശ്രമമുണ്ടെന്നാണ് സൂചന. നേരത്തെ കോട്ടയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ താമസിച്ചതിന്റെ പേരിൽ തുഷാർ വെള്ളാപ്പള്ളിയോട് കെ സുരേന്ദ്രൻ ക്ഷുഭിതനായിരുന്നു. കേരളത്തില്‍ എൻഡിഎ മുന്നണിയുടെ സീറ്റുവിഭജപ്രകാരം 16 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.ഇതില്‍ 12 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് സീറ്റുകളില്‍ ഘടകകക്ഷിയായ ബിഡിജെഎസാണ് മത്സരിക്കുന്നത്. അവരുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടും ബിജെപിക്ക് ബാക്കിയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ കണ്ടെത്താനായില്ല.
Read More » -
India
മൂന്നു മാസമായി തടവിലായിരുന്ന വിദേശ നാവികരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന
കൊച്ചി: സൊമാലിയൻ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ നിന്ന് സാഹസികമായി കപ്പല്‍ മോചിപ്പിച്ചും മൂന്നു മാസമായി തടവിലായിരുന്ന വിദേശ നാവികരെ രക്ഷിച്ചും ഇന്ത്യൻ നാവികസേനാ കമാൻഡോകളായ മാർക്കോസ്. ഡിസംബർ 14ന് തട്ടിയെടുത്ത മാള്‍ട്ട കപ്പല്‍ എം.വി.റുവൻ നാല് ദിവസമായി സൊമാലിയൻ തീരത്ത് ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണത്തിലായിരുന്നു. കടല്‍ കൊള്ളയ്ക്ക് മദർഷിപ്പായി ഉപയോഗിച്ചിരുന്ന ഈ കപ്പലില്‍ നിന്ന് ഇന്ത്യൻ നാവികർക്ക് നേരെ വെടിവയ്‌പ്പുണ്ടായെങ്കിലും ശനിയാഴ്ച രാത്രി മാർക്കോസ് സംഘം കപ്പലില്‍ കയറി 35 കൊള്ളക്കാരെയും കീഴടക്കി കപ്പലിനെയും ജീവനക്കാരെയും സ്വതന്ത്രമാക്കുകയായിരുന്നു. കൊള്ളക്കാരെ അന്താരാഷ്ട്ര നിയമ നടപടികള്‍ക്ക് വിട്ടുകൊടുക്കും. 37,800 ടണ്‍ സ്റ്റീല്‍ ചരക്ക് വഹിക്കുന്ന കപ്പല്‍ പരിശോധനകള്‍ പൂർത്തിയാക്കി ഇന്ത്യയിലേക്ക് കൊണ്ടുവരും. കമാൻഡോകളെ വ്യോമസേനയുടെ ഭീമൻ സി 17 ഗ്‌ളോബ് മാസ്റ്റർ വിമാനത്തില്‍ നിന്ന് 2600 കി.മീ അകലെയുള്ള സോമാലിയൻ തീരക്കടലിലെ കപ്പലിന് സമീപം സ്‌പെഷ്യല്‍ ബോട്ടുകള്‍ സഹിതം എയർ ഡ്രോപ്പ് ചെയ്യുകയായിരുന്നു. ഡിസംബറിൽ ബള്‍ഗേറിയൻ കമ്ബനിക്കു കീഴിലുള്ള കപ്പലിൽ നിന്നും പരിക്കേറ്റ ജീവനക്കാരെ ഇന്ത്യൻ…
Read More » -
India
രാജസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാനില്‍ സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിൻ പാളം തെറ്റി.അജ്മീറിലെ മദാർ റെയില്‍വേ സ്റ്റേഷനു സമീപം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം. അപകടത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ചികിത്സയ്ക്കായി അജ്മീറിലേക്ക് കൊണ്ടുപോയി. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്), ഗവണ്‍മെന്‍റ് റെയില്‍വേ പോലീസ് (ജിആർപി), അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജർ (എഡിആർഎം) എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തുണ്ട്. അപകടകാരണം എന്തെന്ന് വ്യക്തമല്ല.സംഭവത്തിൽ റയിൽവെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Kerala
സുരേഷ് ഗോപിക്ക് വേണ്ടി വോട്ടാവശ്യപ്പെട്ട് ആരും വരേണ്ടെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ; അച്ഛന് പത്മഭൂഷൻ വേണ്ട!
തൃശൂർ: സുരേഷ് ഗോപിക്ക് വേണ്ടി വോട്ടാവശ്യപ്പെട്ട് ആരും വരേണ്ടെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സുരേഷ് ഗോപിക്ക് വേണ്ടി പല VIP കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്.പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്…. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്…. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്.എന്റച്ഛന് പത്മഭൂഷൺ വേണ്ടേ ! പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു. ഞാൻ സാറെ വിളിച്ചു കാര്യം പറഞ്ഞു.അപ്പോൾ എന്നോട് നിങ്ങളാരാ പറയാൻ, അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്…. ഞാൻ പറഞ്ഞു അത്…
Read More »