KeralaNEWS

രാജസ്ഥാനിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ തിരുവനന്തപുരത്ത്  കണ്ടെത്തി

തിരുവനന്തപുരം: രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് അഞ്ച് മാസം മുമ്ബ് കാണാതായ പതിനേഴ്കാരനെ തിരുവനന്തപുരത്ത്  കണ്ടെത്തി.

ബീഹാര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ഒക്ടോബര്‍ മുതലാണ് കാണാതായത്. തിരുവനന്തപുരം വര്‍ക്കല ശിവഗിരിയില്‍ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. വിദ്യാര്‍ഥി കോട്ടയില്‍ ജെ ഇ ഇ എന്‍ട്രന്‍സ് എക്‌സാമിന് വേണ്ടി പരിശീലിക്കുന്നതിനിടയിലാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു.

ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്റെ ഫോണ്‍ നമ്ബറും സോഷ്യല്‍ മീഡിയ അക്കൗണ്ടും വിദ്യാര്‍ഥി മാറ്റി. ഇത് അന്വേഷണത്തിന്റെ വേഗത കുറച്ചെന്നും കോട്ട എസ് പി അമൃത ദുഹാന്‍ പറഞ്ഞു. കൗണ്‍സിലിംഗിന് ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

Back to top button
error: