KeralaNEWS

പട്ടാമ്ബിയില്‍ വന്ദേഭാരത് ട്രെയിൻ ഇടിച്ച്‌ വയോധികന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്ബിയില്‍ വന്ദേഭാരത് ട്രെയിൻ ഇടിച്ച്‌ വയോധികന് ദാരുണാന്ത്യം.മുതുതല അഴകത്തുമന ദാമോദരന്‍ നമ്ബൂതിരിയാണ് ട്രെയിന്‍ തട്ടി മരിച്ചത്.

ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്ബി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച്‌ കടക്കുന്നതിനിടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു.

മുതുതല എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍ നമ്ബൂതിരി.

Back to top button
error: