കോയമ്ബത്തൂര്‍: നഗരത്തില്‍ കാട്ടാനയുടെ പരാക്രമം.ഇന്നലെ രാവിലെയാണ് കോയമ്ബത്തൂര്‍ പേരൂര്‍ ഭാഗത്ത് കാട്ടാന എത്തിയത്.
ശാന്തനായിരുന്ന ആന വനംവകുപ്പ് ജീവനക്കാരെ കണ്ടതോടെ പ്രകോപിതനാവുകയായിരുന്നു.
വനം വകുപ്പ് ജീവനക്കാര്‍ ആനയെ ആനക്കട്ടി ഭാഗത്തേക്ക് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന വിരണ്ടോടുകയും ഓട്ടത്തിനിടെ ഒരാളെ ആക്രമിക്കുകയും സമീപത്തെ കടകൾ തകര്‍ക്കുകയുമായിരുന്നു.
മതിലിനു അപ്പുറത്തു നില്‍ക്കുകയായിരുന്ന ശെല്‍വപുരം സ്വദേശി മരുതമുത്തു (65 ) വിനെ ആന തൂക്കിയെടുത്ത് എറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇയാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആന വെള്ളിയാങ്കിരി ഭാഗത്തേക്ക് മാറുകയായിരുന്നു.