തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അഞ്ച് സീറ്റില്‍ ജയിക്കുമെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ.
10 സീറ്റില്‍ കൂടുതല്‍ ലഭിക്കാൻ സാധ്യതയുണ്ട്. അഞ്ച് ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ എന്നെന്നേക്കുമായി മാറ്റമുണ്ടാക്കാൻ പോവുകയാണ്- അദ്ദേഹം പറഞ്ഞു.
2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് അവരെ വിശ്വസിപ്പിച്ചു. ഇത്തവണ അദ്ദേഹം പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവർക്കും ഉറപ്പാണ്.
യു.ഡി.എഫിനും എല്‍.ഡി.എഫിനും ഭാവിയില്ല. അവർ പഴയ പാർട്ടികളാണ്. എല്‍.ഡി.എഫ് സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടെന്നും കേരളത്തിൽ എല്ലാ മുന്നണികളിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്കാണെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.