Month: March 2024
-
Kerala
മംഗളൂരു-രാമേശ്വരം-മംഗളൂരു ; കേരളത്തിന് ഒരു പുതിയ ട്രെയിൻ കൂടി; മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല
കണ്ണൂർ: കേരളത്തിലൂടെ പുതിയ എക്സ്‌പ്രസ് ട്രെയിൻ പ്രഖ്യാപിച്ച് റയില്‍വെ. മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സർവീസാണ് പുതുതായി പ്രഖ്യാപിച്ചത്. പ്രതിവാര എക്സ്പ്രസായാണ് പുതിയ ട്രെയിൻ സർവീസ് നടത്തുക. പഴനി, മധുര, ഏർവാഡി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ളവർക്കും പ്രയോജനപ്പെടുന്നതാണ് പുതിയ ട്രെയിൻ. ശനിയാഴ്ചകളില്‍ മംഗളൂരുവില്‍നിന്ന് രാത്രി 7.30-ന് പുറപ്പെടും. ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവില്‍ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗല്‍, മധുര, രാമനാഥപുരം ഉള്‍പ്പെടെ 12 സ്റ്റേഷനുകളില്‍ നിർത്തും. ഏഴ് സ്ലീപ്പർ, നാല് ജനറല്‍ കോച്ച് ഉള്‍പ്പെടെ 22 കോച്ചുകളുണ്ട്.അതേസമയം മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പില്ല.
Read More » -
Kerala
അനുവിനെ കൊലപ്പെടുത്തിയ മുജീബ്‌റഹ്‌മാന്റെ പേരില്‍ 57 കേസുകള്‍; കൊണ്ടോട്ടിയില്‍ മാത്രം 13
കൊണ്ടോട്ടി: പേരാമ്ബ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ പ്രതിയായ കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്ബ് കോളനിയില്‍ കാവുങ്ങല്‍ നമ്ബിലകത്ത് മുജീബ്റഹ്മാന്റെ (48) പേരില്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മാത്രം 13 കേസ്. ഇതുകൂടാതെ മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും വിവിധ ജില്ലകളിലുമായി 44 കേസുകളിലും ഇയാള്‍ പ്രതിയാണ്. അഞ്ചുമാസം മുൻപ് കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ നടന്ന മോഷണത്തിന് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്ത ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് വാളൂരിലെ കുറുക്കുടി മീത്തല്‍ അനുവിനെ (26) കൊലപ്പെടുത്തിയത്. ഈ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ കഴിഞ്ഞദിവസം അറസ്റ്റിലായി. ബൈക്കില്‍ കയറിയ അനുവിനെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനായി തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പിന്നീട് ഇയാള്‍ നാട്ടുകാരനായ അബൂബക്കറിന്റെ സഹായത്തോടെ സ്വർണാഭരണങ്ങള്‍ വില്‍പ്പന നടത്തി. അബൂബക്കറിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. 1,70,000 രൂപയ്ക്ക് വില്‍പ്പന നടത്തിയ സ്വർണം പോലീസ് കണ്ടെടുത്തു. 2022-ല്‍ മുക്കത്തെ ഒരു സ്ത്രീയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മലയുടെ മുകളിലെത്തിച്ച് കൈയും കാലും കെട്ടിയിട്ട് മാനഭംഗപ്പെടുത്തി ആഭരണങ്ങള്‍ കവർന്ന…
Read More » -
Food
രുചിയോടൊപ്പം ആരോഗ്യവും; മസ്ക്മെലൺ അഥവാ ഷമാമിന്റെ ഗുണങ്ങൾ
കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള, പപ്പായയുടെ രുചിയുമായി സാമ്യമുള്ള ഒരു പഴമാണ് മസ്ക്മെലൺ അഥവാ ഷമാം.മലയാളത്തിൽ ഇതിന് തയ്ക്കുമ്പളം എന്നു പറയും. നമ്മുടെ നാട്ടിൽ അധികമാർക്കും ഈ പഴത്തിന്റെ പോഷക ഗുണങ്ങളെപ്പറ്റി അറിയില്ല. അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് വാങ്ങിക്കഴിക്കും വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ പഴങ്ങളിലൊന്നാണിത്. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കൾ, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ എന്നിവയാൽ സമ്പന്നമാണ്. ഷമാമിന്റെ ആരോഗ്യ ഗുണങ്ങൾക്കെല്ലാം കാരണം അതിലടങ്ങിയ പോഷകങ്ങൾ ആണ്. ജീവകം എ, ബി, സി, ധാതുക്കളായ മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നിവ ഇതിലുണ്ട്. കൊളസ്ട്രോൾ ഒട്ടും ഇല്ല എന്നു മാത്രമല്ല കൂടിയ അളവിൽ ബി കോംപ്ലക്സുകളായ B1 (തയാമിൻ), B3 (നിയാസിൻ) B5 (പാന്തോതെനിക് ആസിഡ്), B6 (പിരിഡോക്സിൻ) എന്നിവയും ഉണ്ട്. 100 ഗ്രാം ഷമാമിൻ34 കിലോ കലോറി അടങ്ങിയിട്ടുണ്ട്. ഒരു ദിവസം ആവശ്യമായ അത്രയും ജീവകം എ യും ഇതിലുണ്ട്. ജീവകം സി യും ധാരാളം ഇതിലുണ്ട്.…
Read More » -
Kerala
മഴ പ്രവചനത്തിന് കുറവില്ല,ചൂട് 40 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശ്ശൂർ, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മാർച്ച് 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ എന്നീ ജില്ലകളിലുമാണ് മഴ പ്രവചനമുള്ളത്.
Read More » -
India
ബിജെപിക്ക് വോട്ടില്ല! വടക്കേയിന്ത്യയിൽ പ്രചരണം ശക്തം
വടക്കേയിന്ത്യയിൽ ബിജെപിക്ക് വോട്ടില്ലെന്ന പ്രചരണം ശക്തമാകുന്നു. നോ വോട്ട് ടു ബിജെപി എന്നെഴുതിയ ബാനറുമായാണ് പ്രചരണം. ഇത്തവണ നാനൂറ് സീറ്റ് എന്ന രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തി വോട്ടു ചോദിക്കാനിറങ്ങുന്ന ബിജെപിക്ക് തലവേദനയായിരിക്കുകയാണ് ഈ പ്രചരണം. എക്‌സിലടക്കം പ്രചരിക്കുന്ന ഇതിന്റെ വീഡിയോയ്ക്ക് താഴെയായി നിരവധി പേരാണ് കമന്റുകൾ നൽകുന്നത്.ബിജെപിക്ക് വോട്ട് ചെയ്യില്ലെങ്കിലും കാര്യമില്ല ഇവിഎം ഹാക്ക് ചെയ്യപ്പെടും. ബിജെപിക്കോ അവരുടെ സഖ്യത്തിനോ വോട്ട് ചെയ്യില്ല. ജീവിതത്തിലൊരിക്കലും ബിജെപിക്ക് വോട്ടു ചെയ്യില്ല. ബിജെപിക്ക് മാത്രമല്ല മോദിക്കും വോട്ടില്ല. വോട്ടെ ചെയ്യില്ല എന്നടക്കം നിരവധി കമന്റുകളാണ് വരുന്നത്.
Read More » -
India
ബദരിനാഥ് സിറ്റിങ് എംഎല്‍എ രാജേന്ദ്ര ഭണ്ഡാരി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍
ബദരിനാഥ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെ കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. കോണ്‍ഗ്രസ് നേതാവും ബദരിനാഥ് സിറ്റിങ് എംഎല്‍എയുമായ രാജേന്ദ്ര ഭണ്ഡാരി ബിജെപിയില്‍ ചേർന്നു. ഉത്തരാഖണ്ഡ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, പീയുഷ് ഗോയല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഭണ്ഡാരി അംഗത്വം സ്വീകരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് വമ്ബൻ തിരിച്ചടിയാണ് രാജേന്ദ്ര ഭണ്ഡാരിയുടെ കൂടുമാറ്റം.
Read More » -
Kerala
പത്തനംതിട്ടയിൽ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം: എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചതിന് എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയും എബിവിപി നേതാവുമായ അശ്വിൻ പ്രദീപിനെതിരെയാണ് പരാതി.പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കോളേജിലെ വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അശ്വിൻ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.
Read More » -
Sports
കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം, അങ്ങനെയുള്ളപ്പോള്‍ ഞാൻ എന്തിന് ക്ലബ്ബ് വിട്ടു പോകണം: ബ്ലാസ്റ്റേഴ്സ് പരിശീലകൻ
കൊച്ചി: പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൻ ആഗ്രഹിക്കുന്നില്ലായെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച്.ലോകത്ത് ഇതുപോലൊരു ക്ലബിനേയും ആരാധകരെയും ഞാൻ കണ്ടിട്ടില്ലെന്നും ഇവാൻ കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇവാൻ ക്ലബ് വിടുന്നതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ക്ലബ് വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ചാണ് ഇപ്പോള്‍ ആലോചനയെന്നും ഇവാൻ പറഞ്ഞു. “എല്ലാം അഭ്യൂഹങ്ങളാണ്. വ്യാജ വാർത്തകള്‍ മാത്രം. ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു.കേരളത്തിന് എൻ്റെ ഹൃദയത്തിലാണ് ഇടം അങ്ങനെയുള്ളപ്പോള്‍ ഞാൻ എന്തിന് ഈ ക്ലബ്ബ് വിടണം”- ഇവാൻ ചോദിച്ചു. ടീമിന്റെ പ്രകടനങ്ങളില്‍ ഞാൻ സംതൃപ്തനാണ്.പരിക്കാണ് നമുക്ക് വിനയായത്.അതിനാൽ തന്നെ വരുംകാലത്ത് ടീമിനെ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാനിങ്ങില്‍ ആണ് താനെന്നും ഇവാൻ വുകമനോവിച്ച് പറഞ്ഞു.
Read More » -
Sports
ദിമിത്രിയോസിനായി വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകള്‍; ആരാധകര്‍ക്ക് ആശങ്ക
കേരള ബ്ലാസ്റ്റേഴ്സില്‍ മിന്നുംഫോമിലുള്ള കളിക്കാരനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍. 15 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിലും 12 ഗോളുകള്‍ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ അടിച്ചത്. ഇപ്പോഴിതാ ദിമിയെച്ചുറ്റിപ്പറ്റി, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒട്ടും ദഹിക്കാത്തൊരു വാർത്ത വന്നിരിക്കുന്നു. താരം ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്നതാണത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നത്. 2022 – 2023 ഐ എസ് എല്‍ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിയത്. ഒരു വർഷ കരാറില്‍ ആയിരുന്നു താരത്തിന്റെ വരവ്. ആദ്യ സീസണില്‍…
Read More » -
Food
ഏറ്റവും മികച്ച അഞ്ച് പ്രഭാതഭക്ഷണങ്ങൾ ഇവയാണ്
പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഭക്ഷണമാണിത്.ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ശരീരം സംഭരിയ്ക്കുന്നത് ഇതിലൂടെയാണ്. പ്രാതല്‍ കഴിച്ചില്ലെങ്കില്‍ വരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയുമല്ല. അതേസമയം പ്രാതല്‍ എന്തെങ്കിലും കഴിച്ചിട്ടു ഗുണമില്ല.ആരോഗ്യകരമായ ഭക്ഷണമെന്നത് ഇവിടെ ഏറെ പ്രധാനപ്പെട്ട ഒന്നാണ്.ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കിടയിലുണ്ട്.കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍.നോക്കാം ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങള്‍. ഏതൊക്കെയാണെന്ന്. ഇഡ്ഡലിയും സാമ്പാറും ഏറ്റവും ജനപ്രിയവും ആരോഗ്യകരവുമായ ഭക്ഷണമാണ് ഇഡ്ഡലി.അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. രുചിയുടെ കാര്യത്തിലും ആവിയിൽ ഉണ്ടാക്കിയെടുക്കുന്ന ആഹാരം എന്ന നിലയിലും ഇഡ്ഡലിയുടെ ആരോഗ്യഗുണങ്ങൾ വളരെയേറെയാണ്. ഇഡ്ഡലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഭാരം കുറയ്ക്കാനും സഹായിക്കുന്നു.പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവ ഇഡ്ഡലിയിൽ അടങ്ങിയിട്ടുണ്ട്. സാമ്പാറിൽ ധാരാളം പച്ചക്കറികൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യകരവും രുചികരവുമായ ഭക്ഷണമാണ്…
Read More »