KeralaNEWS

സുരേഷ് ഗോപിക്ക് വേണ്ടി വോട്ടാവശ്യപ്പെട്ട് ആരും വരേണ്ടെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ; അച്ഛന് പത്മഭൂഷൻ വേണ്ട!

തൃശൂർ: സുരേഷ് ഗോപിക്ക് വേണ്ടി വോട്ടാവശ്യപ്പെട്ട് ആരും വരേണ്ടെന്ന് കലാമണ്ഡലം ഗോപിയുടെ മകൻ രഘുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സുരേഷ് ഗോപിക്ക് വേണ്ടി പല VIP കളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്.പലരും സ്നേഹം നടിച്ച്‌ സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്….

Signature-ad

 

എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണ്…. നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്.എന്റച്ഛന് പത്മഭൂഷൺ വേണ്ടേ !

 

പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടർ. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു. ഞാൻ സാറെ വിളിച്ചു കാര്യം പറഞ്ഞു.അപ്പോൾ എന്നോട് നിങ്ങളാരാ പറയാൻ, അസുഖം വന്നപ്പോള്‍ ഞാനെ ഉണ്ടായുള്ളൂന്ന്….

ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെ എന്നയി. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടാന്ന്. അപ്പോള്‍  ആശാന് പത്മഭൂഷൻ കിട്ടേണ്ടേന്ന്… അച്ഛൻ അങ്ങനെ എനിക്ക് കിട്ടണ്ടാന്ന് പറഞ്ഞു.

 

ഒന്നുകൂടി ആവർത്തിക്കുകയാണ്- ഇനിയും ആരും ബിജെപിക്കും, കോണ്‍ഗ്രസിനും വേണ്ടി ഈ വീട്ടില്‍ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കൂട്ടിയാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: