കൊല്ലം: കൊല്ലമുൾപ്പടെ നാല് മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ കണ്ടെത്താനാകാതെ ബിജെപി.എറണാകുളം, കൊല്ലം, ആലത്തൂർ,വയനാട് മണ്ഡലങ്ങളി സ്ഥനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിക്കാനുള്ളത്.
കൊല്ലം സീറ്റ് ബിജെപി ഒഴിച്ചിട്ടിരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്നും എത്തുന്ന പ്രമുഖന് വേണ്ടിയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മുൻ മന്ത്രി വിഎസ് ശിവകുമാറിൻ്റെ പേരടക്കം ഒരു ഘട്ടത്തില്‍ പറഞ്ഞു കേട്ടിരുന്നു. മുൻ ഡിസി പ്രസിഡൻ്റും പത്മജാ വേണുഗോപാലുമായി അടുപ്പം പുലർത്തുന്ന വ്യക്തിയെ ഉള്‍പ്പെടെ സ്ഥാനാർത്ഥിയാവാൻ ബിജെപി ശ്രമമുണ്ടെന്നാണ് സൂചന.
നേരത്തെ കോട്ടയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ താമസിച്ചതിന്റെ പേരിൽ തുഷാർ വെള്ളാപ്പള്ളിയോട് കെ സുരേന്ദ്രൻ ക്ഷുഭിതനായിരുന്നു.
കേരളത്തില്‍ എൻഡിഎ മുന്നണിയുടെ സീറ്റുവിഭജപ്രകാരം 16 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്.ഇതില്‍ 12 സീറ്റുകളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് സീറ്റുകളില്‍ ഘടകകക്ഷിയായ ബിഡിജെഎസാണ് മത്സരിക്കുന്നത്. അവരുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടും ബിജെപിക്ക് ബാക്കിയുള്ള മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ കണ്ടെത്താനായില്ല.