പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നായിരുന്നു ടിയാന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന.രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കൾ ഈ നിയമത്തിനെതിരെ രംഗത്തുള്ളപ്പോഴായിരുന്നു വി ഡി സതീശന്റെ ഈ പ്രസ്താവന.
ഇലക്‌ട്രല്‍ ബോണ്ടിനെ അദ്ദേഹം ഉപയോഗപ്പെടുത്തിയത് ഈ വിധമായിരുന്നു – ഇലക്‌ട്രല്‍ ബോണ്ടിന് സമാനമായി എക്‌സാലോജിക്കിന് സംഭാവന നല്‍കിയ കമ്ബനികള്‍ക്കെല്ലാം എന്തൊക്കെ സഹായങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുത്തത്? നികുതി വെട്ടിപ്പുള്പ്പെടെയുള്ളവര്ക്
ഇനിയെങ്കിലും മാസപ്പടി വിവാദത്തെ കുറിച്ചുള്ള പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കാന്‍ തയാറാകണം മാസപ്പടിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇലക്‌ട്രല്‍ ബോണ്ടിനെ കൂട്ടുപിടിക്കുന്നത്.ഇലക്‌ട്രല്‍
ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാദങ്ങൾ.ഇവരെ ബിജെപിയുടെ ബി ടീം എന്നുവിളിച്ചാൽ അത്ഭുതപ്പെടാനുണ്ടോ !
തീർന്നില്ല…
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിയുടേതല്ല, സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും കേരളത്തെ ദാരിദ്രത്തിലേയ്ക്ക് നയിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞത് ഇന്നലെ തന്നെയാണ്.ഈ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായുള്ള ജനാധിപത്യചേരിയുടെ ചെറുത്ത് നില്‍പ്പായിരിക്കുമെന്നും അതില്‍ സിപിഐഎമ്മിന് സ്ഥാനമില്ലെന്നു പറയാനും അദ്ദേഹം മറന്നില്ല!
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്:
ഏകനായി അവശേഷിച്ചാലും ഞാനൊരു കോണ്‍ഗ്രസ് പോരാളി.ജിവിതാവസാനം വരെ അതുതന്നെ ആകും.അമേഠിയില്‍നിന്നല്ല ഇന്ത്യയിൽ എവിടെനിന്ന് വേണമെങ്കിലും മത്സരിക്കാൻ ഞാൻ തയാറാണ്.തോൽവിയെ ഞാൻ ഭയക്കുന്നില്ല.അല്ലെങ്കിലും കോൺഗ്രസിനെ തോൽപ്പിച്ചത് ഒരിക്കലും ബിജെപിയല്ല, കോൺഗ്രസുകാർ തന്നെയാണ്.
കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്കിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
“കോണ്‍ഗ്രസില്‍ നിന്ന് ആവോളം നേട്ടം കൊയ്തവരവാണ് ഇന്ന് ബിജെപിയിലേക്ക് പോകുന്നത്.ഒരുപക്ഷെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന് അവർ കരുതിക്കാണും.ഞാനുണ്ടാവും ഇന്ത്യയിലെ അവസാന കോണ്‍ഗ്രസുകാരനായി”- അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഉണ്ടാക്കിയ ഐസിസി സമിതി അധ്യക്ഷന്‍ വരെ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതിനെ ഉള്‍പ്പെടെയാണ് രാഹുല്‍ വിമർശിച്ചത്.
“വിളിക്കു മുൻപേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് നമ്മുടെ നേതാക്കള്‍.കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ അവർക്കില്ല. പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള ഈ കൂടുമാറ്റം. ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്.ഈ കൂടുമാറ്റം ആശങ്കാജനകമാണ്”- രാഹുല്‍ പറഞ്ഞു.