തിരുവനന്തപുരം:സ്കൂളുകളില്‍ സ്മാർട്ട് ക്ളാസുകള്‍ സ്ഥാപിക്കാനും ഐ.ടി ലാബുകള്‍ സജ്ജമാക്കാനും 1000 കോടി രൂപയുടെ തമിഴ്നാട് സർക്കാരിന്റെ ടെൻഡർ കെല്‍ട്രോണിന്റെ ഐ.ടി ബിസിനസ് ഗ്രൂപ്പിന് ലഭിച്ചു.
7985 സ്‌കൂളുകളില്‍ 8209 ഹൈടെക് ഐ.ടി ലാബുകളും അവയുടെ കണ്‍ട്രോള്‍ സെന്ററും സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെ നിർവഹിക്കുന്നതിന് 519 കോടി രൂപയുടെ കരാറും 22,931 സ്മാർട്ട് ക്ലാസ് റൂമുകളുടെ കമ്മിഷനിംഗും അറ്റകുറ്റപ്പണികള്‍ക്കായി 455 കോടി രൂപയുടെ കരാറും പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകർക്ക് 79,723 ടാബ്‌ലെറ്റ് കമ്ബ്യൂട്ടറിന് 101 കോടി രൂപയുടെ ഓർഡറുമാണ് പദ്ധതിയിലുള്ളത്.