LocalNEWS

വിശ്വാസികള്‍ക്കൊപ്പം ഊട്ട് നേര്‍ച്ചയില്‍ പങ്കെടുത്ത് തോമസ് ചാഴികാടന്‍

കോട്ടയം: രണ്ടാംഘട്ട പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്തി എല്‍ഡിഎഫ്. ഗൃഹസന്ദര്‍ശനങ്ങളും കുടുംബയോഗങ്ങളുമായി പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനാകട്ടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്ന തിരക്കിലാണ്. ഇന്നലെ ( ചൊവ്വ) രാവിലെ കോട്ടയത്ത് തുടങ്ങിയ സൗഹൃദ സന്ദര്‍ശനം കടുത്തുരുത്തി വരെ നീണ്ടു. ഉച്ചയ്ക്ക് കുറവിലങ്ങാട് കോഴ കുരിശുപള്ളിയിലെത്തി വി. യൗസേപ്പ് പിതാവിന്റെ മരണതിരുന്നാളിന്റെ ഭാഗമായ ഊട്ടു നേര്‍ച്ചയില്‍ പങ്കാളിയായി. വിശ്വാസികള്‍ക്ക് ഒപ്പം നേര്‍ച്ച വിളമ്പാനും സ്ഥാനാര്‍ത്ഥി കൂടി.

ഉച്ചകഴിഞ്ഞ് കോട്ടയത്ത് വിവിധ സ്വകാര്യ ചടങ്ങുകളിലും തോമസ് ചാഴികാടന്‍ പങ്കെടുത്തു. വൈകുന്നേരം ദേവലോകത്ത് നടന്ന കൂടുംബയോഗത്തിലും സ്ഥാനാര്‍ത്ഥി എത്തി. വലിയ സ്വീകരണമാണ് കുടുംബ യോഗത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇന്നും കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി പങ്കെടുക്കും.

Back to top button
error: