IndiaNEWS

ബീഹാറിൽ സൈനികര്‍ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിൻ അപകടത്തിൽപ്പെട്ടു

പാട്ന: ബീഹാറില്‍ ട്രെയിൻ അപകടം. സൈനികർ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ബഗാഹ ജില്ലയിലാണ് അപകടം ഉണ്ടായത്.

ബഗാഹ റെയില്‍വേ സ്റ്റേഷൻ സമീപമുള്ള ദാല നമ്ബർ എല്‍-സിഎൻ-50-സിയുടെ ഗുഡ്സ് ഗോഡൗണിന് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ എൻജിനുമായി വേർപെട്ട് പോകുകയായിരുന്നു. നിലവില്‍, ബഗാഹ മേഖലയിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പാളം തെറ്റിയ ബോഗികള്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് റെയില്‍വേ അധികൃതർ.

ട്രെയിനില്‍ സൈനിക ഉദ്യോഗസ്ഥരും, അവരുടെ സാധനങ്ങളുമാണ് ഉണ്ടായിരുന്നത്. രാജസ്ഥാനില്‍ നിന്ന് ബംഗാളിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

Signature-ad

അതേസമയം, സൈനികർ ഇരുന്ന ബോഗികള്‍ സുരക്ഷിതമാണെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

(പ്രതീകാത്മക ചിത്രം)

Back to top button
error: