കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ആര്‍ഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂനന്തായി എകെജി നഗര്‍ റോഡില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്‌നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. ആര്‍ഷലിനെ പോലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
ഏഴ് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞുണ്ട്.