Month: March 2024

  • NEWS

    ഓസ്ട്രേലിയൻ സൈന്യത്തിന് മനക്കരുത്തേകാൻ മലയാളി വനിത

    ഓസ്ട്രേലിയൻ സൈനികരുടെ മാനസിക പിരിമുറക്കം കുറയ്ക്കാനുള്ള ദൗത്യവുമായി മലയാളി വനിത.തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശി സ്‌മൃതി എം. കൃഷ്ണ (50) ഓസ്ട്രേലിയൻ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ  ‘ചാപ്ലെയിൻ ക്യാപ്റ്റൻ’ ആയി  ചുമതലയേറ്റു. യോഗയും ധ്യാനവും പരിശീലിപ്പിക്കുക എന്നതാണ് പ്രധാനം ചുമതല. സൈനികർക്ക് ആഴ്ചയില്‍ രണ്ടുദിവസം ക്ളാസെടുക്കണം. യുദ്ധഭൂമിയിലും പോകേണ്ടിവരും. ആയുധപരിശീലനവും നേടണം. എഴുത്തുകാരനും സ്റ്റേറ്ര് ഫോറൻസിക് സയൻസ് ലാബ് മുൻ ഡയറക്ടറുമായ അന്തരിച്ച ഡോ. മുരളീകൃഷ്ണയുടെ മകളാണ്. കുടുംബസമേതം ഓസ്ട്രേലിയയിലെ മെല്‍ബണിലാണ്.ഭർത്താവ്: സുനില്‍ നായർ (എൻജിനിയർ). മക്കള്‍: ഋഷിക, നിഖിത.

    Read More »
  • Local

    യുഡിഎഫ് കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന്

    കോട്ടയം :ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന്റ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി യുഡിഎഫ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഇന്ന് വൈകിട്ട് ഏഴിന് കോട്ടയം കോടിമത റോട്ടറി ക്ലബ് ഹാളില്‍ ചേരുമെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി രക്ഷാധികാരി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കൊപ്പം പാര്‍ലമെന്റ് മണ്ഡലത്തിന്റെ കീഴില്‍ വരുന്ന ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.

    Read More »
  • Local

    ഭക്ത സഹസ്രങ്ങള്‍ക്കൊപ്പം പകല്‍പ്പൂരത്തിലലിഞ്ഞ് തോമസ് ചാഴികാടന്‍

    കോട്ടയം: മീനച്ചൂടിനെ തെല്ലും വകവയ്ക്കാതെ തിങ്ങിനിറഞ്ഞ ഭക്തജന സഹസ്രങ്ങള്‍ക്കൊപ്പം തിരുനക്കരയപ്പന്റെ സന്നിധിയില്‍ പകല്‍പ്പൂരത്തില്‍ പങ്കെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൂരപ്പറമ്പിലെത്തിയ സ്ഥാനാര്‍ത്ഥി കുടമാറ്റമടക്കം ചടങ്ങുകളൊക്കെ കഴിഞ്ഞാണ് പൂര നഗരി വിട്ടത്. ഭക്തര്‍ക്കും ആസ്വാദകര്‍ക്കും ഒപ്പം സ്ഥാനാര്‍ത്ഥിയും പൂരത്തിലലിഞ്ഞു. പൂരത്തിനെത്തിയവരും സ്ഥാനാര്‍ത്ഥിക്ക് ആശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയത്. രാവിലെ ആമ്പല്ലൂരിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സംഗമം. ആമ്പല്ലൂര്‍ തോട്ടറ സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ കോണ്‍വെന്റിലും വൃദ്ധസദനത്തിലുമെത്തിയ തോമസ് ചാഴികാടനെ അമ്മമാര്‍ സ്വീകരിച്ചു. സൗഹൃദം പുതുക്കി, വീട്ടുവിശേഷങ്ങള്‍ ചോദിച്ച് തലയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് സ്ഥാനാര്‍ത്ഥിയെ അമ്മമാര്‍ മടക്കിയത്. പ്രസിദ്ധമായ അരയന്‍കാവ് ദേവീക്ഷേത്രത്തിലെ പൂര മൈതാനത്ത് ഭക്തജനങ്ങളെ കണ്ട് സ്ഥാനാര്‍ത്ഥി പുരാശംസകള്‍ നേര്‍ന്നു. പിന്നീട് കുലയേറ്റിക്കര പെലിക്കന്‍ സെന്ററിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഡയറക്ടര്‍ ഫാ.സാംസണ്‍ മേലോത്ത് സ്വീകരിച്ചു. അരയന്‍കാവ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. ചെത്തിക്കോട് സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് പള്ളിയിലെ സൗഖ്യ സദനത്തിലായിരുന്നു എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ ആദ്യ…

    Read More »
  • India

    ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം 

    സേലം: തമിഴ്‌നാട്ടിലെ ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്ബില്‍ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍ സേവ്യറുടെ മകള്‍ ഹണി (24) എന്നിവരാണ് മരിച്ചത്. ബംഗളൂരുവില്‍ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കില്‍ ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച്‌ രാവിലെ അഞ്ചോടെ അപകടത്തില്‍പ്പെടുകയായിരുന്നു. മീഡിയനില്‍ ഇടിച്ച്‌ ബൈക്ക് മറിയുകയും റോഡില്‍ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. മൃതദേഹം പെരുന്തുറ ഐ.ആർ.ടി.ടി മെഡിക്കല്‍ കോളജ് മോർച്ചറിയില്‍.

    Read More »
  • Sports

    കാലിക്കറ്റ് ഹീറോസ്-ഡല്‍ഹി തൂഫാന്‍സ് ഫൈനല്‍ ഇന്ന്

    ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ്  മൂന്നാം സീസണിന്റെ കലാശക്കളിയിൽ ഇന്ന് കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സുമായി ഏറ്റുമുട്ടും. വൈകിട്ട് 6.30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.സൂപ്പര്‍ ഫൈവില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡല്‍ഹിക്കായിരുന്നു വിജയം. മത്സരത്തിന് മുന്നോടിയായി നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീതും, ഡല്‍ഹി തൂഫാന്‍സ് ക്യാപ്റ്റന്‍ സഖ്‌ലൈന്‍ താരീഖും പങ്കെടുത്തു. ആദ്യമായി ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീത് പറഞ്ഞു. ടീമിനായി ആരാധകര്‍ നല്‍കിയ വലിയ പിന്തുണ കപ്പിലൂടെ പകരം ചെയ്യുമെന്നും, ആരാധകരുടെ വിശാസം കാക്കുമെന്നും ജെറോം പറഞ്ഞു. ലീഗിലെ മത്സരങ്ങള്‍ കടുപ്പമേറിയതായിരുന്നു, ഫൈനല്‍ വരെ എത്തുക എളുപ്പമായിരുന്നില്ല. എങ്കിലും കിരീടം ഉറപ്പാക്കാനുള്ള കഴിവും നിശ്ചയദാര്‍ഢ്യവും ഞങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നു. ഫൈനല്‍ ഞങ്ങള്‍ക്ക് അഭിമാനകരമായ എഫ്‌ഐവിബി ക്ലബ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം കൂടി നല്‍കും, തീര്‍ച്ചയായും അത് ഞങ്ങള്‍ക്ക് ഒരു…

    Read More »
  • Kerala

    അനില്‍  ആൻ്റണി മാതാ അമൃതാനന്ദമയി ദേവിയെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടി

    പത്തനംതിട്ട; പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ ആൻ്റണി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച്‌ അനുഗ്രഹം തേടി.  വള്ളിക്കാവിലെ അമൃതപുരിയിലെത്തിയ അനില്‍ ആൻ്റണിയെ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു. മാതാ അമൃതാനന്ദമയി ദേവിയില്‍ നിന്ന് അനുഗ്രഹം വാങ്ങാൻ അവസരം ലഭിച്ചതില്‍ അനില്‍ ആൻ്റണി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നന്ദി രേഖപ്പെടുത്തി.വള്ളിക്കാവിലെ അമൃതപുരിയിലെ ആത്മീയവും സമാധാനപരവുമായ അന്തരീക്ഷം തന്നെ ആകർഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • Crime

    ഭാര്യാപിതാവിനെ വഞ്ചിച്ച് 107 കോടി തട്ടിയ കേസ്; പ്രതിയുടെ അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു, പണം ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിച്ചു?

    കൊച്ചി: ആലുവയില്‍ ഭാര്യാപിതാവിനെ വഞ്ചിച്ച് 107 കോടി തട്ടിയെടുത്ത കേസില്‍ പ്രതിയുടെ അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി മുഹമ്മദ് ഹാഫിസിന്റെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേരളം ഉള്‍പ്പടെ മൂന്നു സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇ.ഡി. 1.6 കിലോ സ്വര്‍ണം, 12 ലക്ഷം രൂപ, ഏഴ് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. അതേസമയം, നേരത്തേ കേസില്‍ ഇ.ഡിയും അന്വേഷണം തുടങ്ങിയിരുന്നു. ഹാഫിസുമായി ബന്ധപ്പെട്ട് ഗോവ, ബംഗളൂരു, കാസര്‍കോട് എന്നിവിടങ്ങളിലെ വീടുകളും ഓഫീസുകളും ഉള്‍പ്പെടെ ഏഴു കേന്ദ്രങ്ങളില്‍ മൂന്നുദിവസം റെയ്ഡ് നടത്തി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം വിനിയോഗിച്ചെന്ന സംശയത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. ദുബായില്‍ വ്യവസായിയായ ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുള്‍ ലാഹിര്‍ ഹസനില്‍നിന്ന്, മരുമകനായ മുഹമ്മദ് ഹാഫിസ് പലപ്പോഴായി 107 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2017-ലാണ് ലാഹിര്‍ ഹസന്റെ മകളെ ഹാഫിസ് വിവാഹം കഴിച്ചത്. വിവാഹസമ്മാനമായി 1000 പവന്റെ ആഭരണങ്ങള്‍ നല്‍കിയിരുന്നു. ഇ.ഡിയുടെ പേരുപറഞ്ഞായിരുന്നു തട്ടിപ്പിന്റെ തുടക്കം. തന്റെ…

    Read More »
  • Kerala

    ആരോഗ്യവകുപ്പില്‍ ‘പോസ്റ്റ്’ വിലക്ക്; യുട്യൂബ് വഴി വരുമാനം ഉണ്ടാക്കരുത്! ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് നിര്‍ദേശം

    തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് നിര്‍ദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ മാസം 13നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. പെരുമാറ്റച്ചട്ടമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തില്‍ അനുമതി നല്‍കുമ്പോള്‍ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നത്. ആരോഗ്യ വകുപ്പിനു കീഴിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളിടുന്നതിനും ചാനല്‍ തുടങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി ഉത്തരവാകുന്നു എന്നാണ് വകുപ്പിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകള്‍ സ്ഥാപന തലത്തിലോ, ജില്ലാ തലത്തിലോ തന്നെ നിരസിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

    Read More »
  • Crime

    വിവാഹവാഗ്ദാനം നല്‍കി 14-കാരിയെ തട്ടിക്കൊണ്ടുപോയി; കൂട്ടുകാരിയുടെ അമ്മയും രണ്ടാംഭര്‍ത്താവും പിടിയില്‍

    വയനാട്: പനമരത്തുനിന്ന് പതിന്നാലുവയസ്സുകാരി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റില്‍. പനമരം സി.കെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരി തങ്കമ്മ (28) യെയാണ് പനമരം പോലീസ് അറസ്റ്റുചെയ്തത്. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തങ്കമ്മയുടെ രണ്ടാം ഭര്‍ത്താവ് വിനോദി (29) നെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും നാടോടികളാണ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചമുതലാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് തൃശ്ശൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ സഹായത്തോടെയാണ് തൃശ്ശൂര്‍ പാലപ്പെട്ടി വളവ് എന്ന സ്ഥലത്തുവെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ തങ്കമ്മയും ഇവരുടെ രണ്ടാം ഭര്‍ത്താവ് വിനോദും ഉണ്ടായിരുന്നു. വിവാഹവാഗ്ദാനം നല്‍കി വിനോദാണ് കുട്ടിയെ തൃശ്ശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ വീടിനുസമീപത്താണ് തങ്കമ്മയുടെ സഹോദരിയുടെ വീട്. അവിടെ അവര്‍ ഇടയ്ക്കുവന്ന് താമസിക്കാറുണ്ട്. അങ്ങനെയാണ് ഇവര്‍…

    Read More »
  • Kerala

    കോന്നിയിൽ കെഎസ്‌ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്

    കോന്നി :  മെയിൻ ഈസ്റ്റേൺ ഹൈവേയിൽ കോന്നി ചൈന മുക്കിൽ കെഎസ്‌ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്.  ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

    Read More »
Back to top button
error: