Month: March 2024
-
India
പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചു
ചണ്ഡിഗഡ്: പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗ്രൂർ ജില്ലയിലെ ഗുർജാനിലായിരുന്നു സംഭവം നടന്നത്. സുഖ്‌വീന്ദർ സിംഗ്, മൻപ്രീത് സിംഗ് എന്നിവരില്‍നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് പോലീസ് പറയുന്നു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. വ്യാജമദ്യം കഴിച്ച് മൂന്ന് പേർ മരിച്ചതായാണ് പോലീസിന് ആദ്യം വിവരം ലഭിക്കുന്നത്. പിന്നീട് രണ്ട് പേർ കൂടി മരിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരവും എക്സൈസ് നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി പോലീസ് അറിയിച്ചു.
Read More » -
Kerala
”കാക്കയുടെ നിറം, പെറ്റതള്ള സഹിക്കില്ല”! ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ
തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും ആര്‍.എല്‍,.വി രാമകൃഷ്ണന്‍ കുറിച്ചു. സംഭവത്തില്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി ഒട്ടേറെ പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ആര്‍.എല്‍.വി രാമകൃഷ്ണന്റെ കുറിപ്പ്: പ്രിയ കലാ സ്നേഹികളെ, കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും.…
Read More » -
NEWS
അശ്ലീല ഡീപ് ഫെയ്ക് വിഡിയോ; 90 ലക്ഷം നഷ്ടപരിഹാരം തേടി ഇറ്റലി പ്രധാനമന്ത്രി
റോം: ഓണ്‍ലൈനിലൂടെ പുറത്തുവിട്ട ഡീപ് ഫെയ്ക് അശ്ലീല വിഡിയോകള്‍ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം രൂപ) നഷ്ടപരിഹാരം തേടി ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജ മെലോനി കോടതിയെ സമീപിച്ചു. നിര്‍മിതബുദ്ധി ഉപയോഗിച്ച് ഒരു വ്യക്തിയുടെ മുഖം മറ്റൊരാളുടേതില്‍ കൃത്രിമമായി ചേര്‍ക്കുന്നതാണ് ഡീപ് ഫെയ്ക്. വിഡിയോ നിര്‍മിച്ചതെന്നു കരുതുന്ന നാല്‍പതുകാരനെയും പിതാവിനെയും പറ്റി അന്വേഷണം നടക്കുകയാണ്. ഇതിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നതിനു മുന്‍പുള്ളതാണ് മെലോനിയുടെ വിഡിയോകള്‍. 2020 ല്‍ യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഇത് ലക്ഷക്കണക്കിന് ആളുകള്‍ മാസങ്ങളോളം കണ്ടു. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു. ജൂലൈ 2ന് കോടതിയില്‍ ജോര്‍ജ മെലോനി മൊഴി നല്‍കും.
Read More » -
Kerala
ട്രെയിനിൽ നിന്നും വീണുമരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കൊല്ലം: മൂന്നുദിവസമായി കണ്ണീർ തോരാതെ കാത്തിരുന്ന താഴത്തുകുളക്കടയിലേക്ക് നാടിന്റെ പ്രിയപുത്രൻ എസ്.അഖില്‍ബാബു (33) എത്തി. തീവണ്ടി അപകടത്തില്‍ മരിച്ച സൈനികൻ താഴത്തുകുളക്കട സുദർശനത്തില്‍ എസ്.അഖില്‍ബാബുവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് തിരുവനന്തപുരത്തുനിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി. എട്ടുമണിയോടെ കൊല്ലം പുത്തൂർമുക്കിലെത്തിച്ച മൃതദേഹം നൂറുകണക്കിന് ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും ക്വയിലോണ്‍ മല്ലു സോള്‍ജിയേഴ്സിന്റെയും നേതൃത്വത്തില്‍ സൈനികരുടെയും വിമുക്തഭടൻമാരുടെ വിവിധ കൂട്ടായ്മകളുടെയും നാട്ടുകാരുടെയും അകമ്ബടിയോടെ വിലാപയാത്രയായി വീട്ടിലെത്തിച്ചു. അവധികഴിഞ്ഞ് പുതിയ ജോലിസ്ഥലമായ ലഡാക്കിലെ യൂണിറ്റിലേക്ക് മടങ്ങവേ കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.40-ന് മഹാരാഷ്ട്രയിലെ നവി മുംബൈ പൻവേല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു അഖിൽ ബാബുവിന് അപകടം സംഭവിച്ചത്. പുറത്തിറങ്ങിയ അഖില്‍ബാബു തിരികെ കയറുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീഴുകയായിരുന്നു. ഒൻപതാം കേരള ബറ്റാലിയൻ എൻ.സി.സി. ലഫ്. കേണല്‍ വിനോദ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സൈനിക സംഘം സൈനിക ഉപചാരങ്ങള്‍ അർപ്പിച്ചു. ആർമി ചീഫ് ഓഫ് സ്റ്റാഫിനുവേണ്ടിയും ഇതര സൈനിക വിഭാഗങ്ങള്‍ക്കുവേണ്ടിയും പുഷ്പചക്രം അർപ്പിച്ചു. അഖില്‍ബാബുവിന്റെ യൂണിഫോമും ദേശീയപതാകയും സൈനിക…
Read More » -
Kerala
ഓട്ടോറിക്ഷ തൊഴിലാളികൾക്കും ചിലത് പറയാനുണ്ട്
നമ്മുടെ നാട്ടിലെ ഏതൊരു മുക്കിലും മൂലയിലും ചെന്നാലും ആദ്യം കാണുന്നത് ഓട്ടോറിക്ഷ സ്റ്റാൻഡുകളായിരിക്കും.തൊട്ടടുത്ത് ഒന്നോരണ്ടോ ബദാം മരവും തഴച്ചു വളർന്നു നിൽപ്പുണ്ടാവും.ഓരോ ഗ്രാമത്തിന്റെയും അടയാളമാണത്. നാട്ടുകാരുടെ ജീവിതസ്പന്ദനങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്നവരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ.പക്ഷെ നമ്മുടെ അടക്കം പറച്ചിലിൽ പിടിച്ചുപറിക്കാരായി മാത്രം ചിത്രീകരിക്കപ്പെടാറുള്ള ഒരു കൂട്ടരും ഇവർ തന്നെയാണ്. രാവന്തിയോളം പാതയോരത്ത് വെയിൽ കൊണ്ട് കിടന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവന്റെ അതിജീവനശ്രമങ്ങളെയാണ് നമ്മൾ പലപ്പോഴും പിടിച്ചു പറിക്കാറായി ചിത്രീകരിക്കുന്നത്.ഓലയ്ക്കും, ഷീ ടാക്‌സിക്കും, മേരുവിനും ഉബറിനുമെല്ലാം മുൻപ് നമുക്കാകെയുണ്ടായിരുന്ന ആശ്രയമായിരുന്നു ഓട്ടോറിക്ഷകൾ.ഇന്നും ഗ്രാമങ്ങളുടെ യാത്രയെ സാധ്യമാക്കുന്നതിൽ ഓട്ടോറിക്ഷകളോളം പങ്ക് മറ്റൊരു വാഹനത്തിനും അവകാശപ്പെടാൻ കഴിയില്ല. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങൾ വളർച്ചയുടെ പാതയിലേക്ക് സഞ്ചരിച്ചത് ഓട്ടോറിക്ഷകൾ പോലെയുള്ള ചെറുവാഹനങ്ങളിൽ കയറിയായിരുന്നു. . ദക്ഷിണേഷ്യയിലെമ്പാടും നമ്മളിന്നു കാണുന്ന ഓട്ടോറിക്ഷകളുടെ ഡിസൈൻ വരുന്നത് 1957ൽ പുറത്തിറങ്ങിയ ദെയ്ഹാട്‌സു മിഡിജെറ്റ് എന്ന ത്രീ വീലർ മിനി ട്രക്കിൽ നിന്നാണെന്നു പറയാം.ഇതിനു മുൻപ് സൈക്കിൾ റിക്ഷകളായിരുന്നു നിരത്തുകളിലുണ്ടായിരുന്നത്.എന്തായാലും…
Read More » -
Kerala
പത്തുമാസത്തിനുള്ളിൽ 17.5 ലക്ഷം യാത്രക്കാർ ; കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണ്, കൂടുതൽ റൂട്ടുകളിലേക്ക്
കൊച്ചി: വെറും പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളിലായി പതിനേഴര ലക്ഷത്തിലധികം ആളുകളാണ് വാട്ടർ മെട്രോയില്‍ യാത്ര ചെയ്തത്.ഇന്ന് 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ കുതിക്കുകയാണ്. കളമശേരി മണ്ഡലത്തിലേക്കും വാട്ടര്‍മെട്രോ എത്തുകയാണ്. മണ്ഡലത്തിലെ ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലും ഒപ്പം മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ചേരാനെല്ലൂര്‍ എന്നീ മൂന്ന് ടെര്‍മിനലുകളും ആരംഭിച്ചുകഴിഞ്ഞു. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണ്. വൈകാതെ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും സര്‍വ്വീസുകള്‍ ആരംഭിക്കും.പുതിയ നാല് ടെര്‍മിനലുകള്‍ കൂടി വരുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുക.
Read More » -
NEWS
ഹമാസ് സൈനിക ഉപമേധാവിയെ വധിച്ച് ഇസ്രയേല്‍
ടെൽഅവീവ്: ഹമാസിന്‍റെ ഡെപ്യൂട്ടി സൈനിക മേധാവി മാർവാൻ ഈസയെ ഇസ്രായേൽ വധിച്ചു. കഴിഞ്ഞ ദിവസം സെൻട്രല്‍ ഗാസയില്‍ നുസെയ്റത്ത് അഭയാർഥി ക്യാമ്പിലെ തുരങ്കശൃംഖല ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഈസ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അമേരിക്കയില്‍ വൈറ്റ്ഹൗസ് വക്താവ് ജേക് സള്ളിവനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്‌ടോബർ ഏഴിനുശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന ഏറ്റവും ഉന്നത ഹമാസ് നേതാവാണ് ഈസ.ഹമാസിന്‍റെ സൈനിക വിഭാഗമായ ഇസെദിൻ അല്‍ ഖ്വാസം ബ്രിഗേഡിന്‍റെ ഡെപ്യൂട്ടി കമാൻഡറായിരുന്നു ഇയാൾ. ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തില്‍ ഈസയ്ക്കു നേരിട്ടു പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. യുദ്ധമാരംഭിച്ചശേഷം ഹമാസിന്‍റെ ഒട്ടേറെ മുതിർന്ന കമാൻഡർമാരെ ഇസ്രായേൽ സേന വധിച്ചിട്ടുണ്ട്. ഹമാസിന്‍റെ രാഷ്‌ട്രീയവിഭാഗം നേതാവായിരുന്ന സലേ അല്‍ അരൂരി ലബനനിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിനു പിന്നിലും ഇസ്രയേലാണ്. ഹമാസിന്‍റെ മറ്റു നേതാക്കള്‍ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.അതേസമയം യുദ്ധം നിർത്തില്ലെന്ന് ഇസ്രായേലും ഹമാസ് നേതൃത്വത്തെ വേട്ടയാടുന്ന ഇസ്രയേലിന് അമേരിക്കയുടെ സഹായം തുടരുമെന്നു വൈറ്റ്ഹൗസ് വക്താവ് സള്ളിവനും വ്യക്തമാക്കി.
Read More » -
Kerala
സംഘർഷം ഒഴിയുന്നില്ല; വീട്ടില്‍ ആളില്ലെങ്കിലും ഹരിതകര്‍മ്മ സേനയ്ക്ക് പണം നല്‍കണോ?
ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ക്കും ഹരിതകർമ്മ സേന കളക്ഷൻ ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിധേഷം ഉയരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഇത്തരത്തില്‍ കളക്ഷൻ ഫീസ് ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിന്റെ വക്കോളം എത്തിയിരുന്നു. ആലപ്പുഴ നഗരസഭയില്‍ 52 വാർഡുകളില്‍ 135 ഹരിതകർമ്മ സേനാ അംഗങ്ങളാണ് ഉള്ളത്.ഓരോ വാർഡിലും സേനാ അംഗങ്ങള്‍ വീടുകളില്‍ എത്തിയാണ് പ്ളാസ്റ്റിക്ക് കളക്റ്റ് ചെയ്യുന്നത്. ഇതിന്റെ കളക്ഷൻ ഫീസായി 60രൂപയാണ് പ്രതിമാസം വീടുകളില്‍ നിന്ന് വാങ്ങുന്നത്. താമസം ഇല്ലാത്തതും അടങ്ങു കിടക്കുന്നതുമായ വീടുകളുടെ വിവരം നഗരസഭയില്‍ അറിയിക്കണമെന്നാണ് സേനക്ക് നല്‍കിയിട്ടുള്ള നിർദ്ദേശം. പ്ളാസ്റ്റിക്ക് ഉപയോഗിക്കാത്ത രണ്ട് അംഗങ്ങള്‍ മാത്രമുള്ള വീടുകളില്‍ നിന്നുപോലും കളക്ഷൻ ഫീസ് വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ കളക്ഷൻ ഫീസ് ചോദിച്ചതിനെച്ചൊല്ലി തർക്കങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം നഗരസഭയിലെ ഗുരമന്ദിരം വാർഡില്‍ വീട്ടുടമയും സേനാഅംഗങ്ങളും തമ്മില്‍ തർക്കമുണ്ടായി.ഇത് സംഘർഷത്തിന്റെ വക്കോളം എത്തിയിരുന്നു. ഒന്നിലധികം വീടുകളുള്ളവർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. താമസം ഇല്ലെങ്കിലും കളക്ഷൻ ഫീസ് നല്‍കണം. കളക്ഷൻ ഫീസ് അടച്ച രസീത് കാണിച്ചാല്‍മാത്രമേ…
Read More » -
Kerala
സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു
ഇരിങ്ങാലക്കുട: സ്വകാര്യ ബസിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. അവിട്ടത്തൂര്‍ പൊതുമ്ബുചിറക്കു സമീപം താമസിക്കുന്ന കടുകപറമ്ബില്‍ വീട്ടില്‍ ബാലകൃഷ്ണന്‍(60) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഠാണാ- ചാലക്കുടി റൂട്ടില്‍ മാര്‍ക്കറ്റ് ലിങ്ക് റോഡിനു സമീപമാണ് അപകടം. സ്വകാര്യ ബസ് ബാലകൃഷ്ണനെ ഇടിക്കുകയും ബസിന്‍റെ പിന്‍ചക്രങ്ങള്‍ ബാലകൃഷ്ണന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു സമീപമുള്ള സിംപിള്‍ ഹോട്ടലിലെ ജീവനക്കാരനാണ്.ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്ബോഴാണ് അപകടം സംഭവിച്ചത്.ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു
Read More »
