KeralaNEWS

അനില്‍  ആൻ്റണി മാതാ അമൃതാനന്ദമയി ദേവിയെ സന്ദര്‍ശിച്ച്‌ അനുഗ്രഹം തേടി

പത്തനംതിട്ട; പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ ആൻ്റണി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച്‌ അനുഗ്രഹം തേടി.  വള്ളിക്കാവിലെ അമൃതപുരിയിലെത്തിയ അനില്‍ ആൻ്റണിയെ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു.

മാതാ അമൃതാനന്ദമയി ദേവിയില്‍ നിന്ന് അനുഗ്രഹം വാങ്ങാൻ അവസരം ലഭിച്ചതില്‍ അനില്‍ ആൻ്റണി തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നന്ദി രേഖപ്പെടുത്തി.വള്ളിക്കാവിലെ അമൃതപുരിയിലെ ആത്മീയവും സമാധാനപരവുമായ അന്തരീക്ഷം തന്നെ ആകർഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: