Month: March 2024

  • NEWS

    ജൂൺ ഒന്നുമുതൽ ബഹ്‌റൈൻ -കൊച്ചി ഇൻഡിഗോ സര്‍വിസ്

    മനാമ: ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ഇൻഡിഗോ. ജൂണ്‍ ഒന്നു മുതല്‍ സർവിസ് ആരംഭിക്കും.  മനാമയിൽ നിന്നും രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയില്‍ എത്തും.കൊച്ചിയില്‍നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് മനാമയിൽ എത്തിച്ചേരും.

    Read More »
  • India

    ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് ഇല്ല; സദാനന്ദ ഗൗഡ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു

    ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ(71) രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസിലേക്കു പോകുമെന്ന തരത്തിലും അഭ്യൂഹമുയര്‍ന്നു. ഇതേത്തുടര്‍ന്ന് ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ബെംഗളൂരു നോര്‍ത്തിലെ സിറ്റിങ് എംപിയാണ് അദ്ദേഹം. ”തിരഞ്ഞെടുപ്പില്‍ സീറ്റ് തരാത്തതില്‍ ബിജെപി നേതൃത്വത്തോട് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷണിച്ചിരുന്നു. എന്നാല്‍ അവിടേക്കില്ല. നരേന്ദ്ര മോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകണം. കര്‍ണാടകയില്‍ ” ഗൗഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    Read More »
  • Kerala

    പത്തനംതിട്ടയിലും കാട്ടാന ആക്രമം; ഒരാൾ കൊല്ലപ്പെട്ടു.

    പത്തനംതിട്ട: കോന്നിയിൽ മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു.തേക്കുതോട് ഏഴാംതല നെടുമനാല്‍ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ജനവാസമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റർ  അകലെയാണ് സംഭവം. സുഹൃത്തുക്കളായ  രണ്ടു പേർക്കൊപ്പം കല്ലാറ്റില്‍ മീൻപിടിക്കാൻ വലകെട്ടികൊണ്ടിരിക്കുമ്ബോള്‍ കാട്ടാനയെത്തുകയും ദിലീപിനെ ചവിട്ടിക്കൊല്ലുകയുമായിരുന്നു.  സുഹൃത്തുക്കള്‍ ഓടിരക്ഷപെട്ടു. ദിലീപിന്റെ മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രി മോർച്ചറിയിൽ.

    Read More »
  • Kerala

    ”ഒരു കുറ്റബോധവുമില്ല, സൗന്ദര്യം തീരെ ഇല്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്”! അധിക്ഷേപം തുടര്‍ന്ന് സത്യഭാമ

    തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഉറച്ച് കലാമണ്ഡലം സത്യഭാമ. ഞാന്‍ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷന്‍മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു. വര്‍ണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമര്‍ശത്തില്‍ ഒരു കുറ്റബോധവും ഇല്ല. ഞാന്‍ ഇനിയും പറയും. എന്റെ കലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഞാന്‍ പ്രതികരിക്കും. ഞാന്‍ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴില്‍പോലെയല്ല, ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നും മാധ്യമപ്രവര്‍ത്തകരോട് സത്യഭാമ പറഞ്ഞു. യുവജനോത്സവത്തിന് മാര്‍ക്കിടുമ്പോള്‍ സൗന്ദര്യത്തേക്കുറിച്ചുള്ള കോളം എടുത്തുകളയിക്കാന്‍ നിങ്ങളെക്കൊണ്ട് പറ്റുമോ? എത്രയോ സ്ഥലത്ത് സൗന്ദര്യമില്ലാത്ത കുട്ടിയ്ക്ക് മാര്‍ക്ക് കൊടുത്തിട്ട് എന്റെ അടുത്തുവന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട് എന്ത് സൗന്ദര്യമുണ്ട് ആ…

    Read More »
  • India

    തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി; അസമില്‍ മുസ്ലിം എം.എല്‍.എ കോണ്‍ഗ്രസിലേക്ക്

    ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം നിലനില്‍ക്കെ അസമില്‍ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപിയുടെ ന്യൂനപക്ഷ മുഖവും ആദ്യ ന്യൂനപക്ഷ എംഎല്‍എയുമായ അമിനുള്‍ ഹഖ് ലാസ്‌കര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര സിംഗ് അല്‍വാറിന്റെ സാന്നിധ്യത്തില്‍ ബുധനാഴ്ച്ചയാണ് അമിനുള്‍ കോണ്‍ഗ്രസില്‍നിന്ന് അംഗത്വം സ്വീകരിച്ചത്. അസമില്‍ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടുവെന്ന് അമിനുള്‍ ഹഖ് പറഞ്ഞു.”ഞാന്‍ 13 വര്‍ഷമായി ബിജെപിക്കൊപ്പമായിരുന്നു, അന്നത്തെ ബിജെപിയും ഇപ്പോഴുള്ളതും വ്യത്യസ്തമാണ്. അക്കാലത്ത് ബിജെപി മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത്.”-അമിനുള്‍ പറഞ്ഞു. തന്റെ ബിജെപിയില്‍ നിന്നുള്ള പുറത്തേക്കുള്ള വരവ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബിജെപിയുടെ ആശയങ്ങള്‍ ഇപ്പോള്‍ ബദ്റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫിന് സമാനമായി മാറുകയാണെന്നും ലാസ്‌കര്‍ പറഞ്ഞു. 2016ല്‍ ഞാന്‍ എംഎല്‍എയാവുമ്പോള്‍ ഈ പ്രദേശത്തെ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരേയൊരാള്‍ ഞാന്‍ മാത്രമായിരുന്നു. ബിജെപിയില്‍ നിന്ന് പുറത്തേക്ക് വന്നതോടെ അത് അസമിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ബിജെപിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അമിനുള്‍ കൂട്ടിച്ചേര്‍ത്തു. അസമില്‍…

    Read More »
  • Kerala

    ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകർന്ന്‌ രണ്ട് മരണം, ഒരാളുടെ നില ഗുരുതരം

    ന്യൂഡൽഹി: കിഴക്കൻ ഡല്‍ഹിയിലെ സിലംപൂരിൽ  കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സിലംപൂരിന് സമീപം വെല്‍ക്കം കോളനിയിലെ കബീർ നഗറില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയടെയാണ് കെട്ടിടം തകർന്നത്. അർഷാദ് (30), തൗഹീദ് (20), രെഹാൻ (22) എന്നിവരാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയത്. സംഭവത്തില്‍ അർഷാദും തൗഹീദും മരിച്ചു.  സാരമായി പരിക്കേറ്റ റെഹാൻ ഷാഹ്ദ്ര ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • India

    എല്ലാ ബാങ്കുകളും മാര്‍ച്ച്‌ 31 ഞായറാഴ്ച പ്രവര്‍ത്തിക്കണമെന്ന് ആർബിഐ 

    ന്യൂഡൽഹി: എല്ലാ ബാങ്കുകളും മാര്‍ച്ച്‌ 31 ഞായറാഴ്ച പ്രവര്‍ത്തിക്കാൻ ആർബിഐയുടെ നിര്‍ദേശം. നടപ്പ് സാമ്ബത്തിക വർഷത്തിലെ അവസാന ദിവസം ഞായറാഴ്ചയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദേശം. 2023, 2024 സാമ്ബത്തിക വർഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് മാർച്ച്‌ 31 പ്രവൃത്തി ദിനമാക്കിയത്. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളില്‍ പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്ക് നിർദേശം ബാധകമാണ്. ഈ ബാങ്കുകളുടെ ബ്രാഞ്ചുകളും തുറക്കാനാണ് നിർദേശം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയൻ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, യെസ് ബാങ്ക്, കൊടക്ക് മഹിന്ദ്ര ബാങ്ക്, കർണാടക ബാങ്ക്, ആർബിഎല്‍ ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, സിഎസ്ബി…

    Read More »
  • Kerala

    റോബിൻ ബസിനെ സിനിമയിലെടുക്കാൻ ഷാജി കൈലാസ്

    തിരുവനന്തപുരം: സർക്കാരിനോടും എംവിഡിയോടും നിരന്തരം പൊരുതി വാർത്തകളില്‍ നിറഞ്ഞ റോബിൻ ബസിന്റെയും നടത്തിപ്പുകാരൻ ഗിരീഷിന്റെയും കഥ സിനിമയാകുന്നു. കഴിഞ്ഞ ഒരു വർഷമായി സജീവ ചർച്ചയിലിരിക്കുന്ന സംഭവം വെള്ളിത്തിരയില്‍ എത്തിക്കാൻ ഒരുങ്ങുന്നത് സംവിധായകൻ ഷാജി കൈലാസാണ്. ചട്ടലംഘനം ആരോപിച്ച്‌ മോട്ടോർ വാഹന വകുപ്പ് പലതവണ കസ്റ്റഡില്‍ എടുക്കുകയും കോടതി ഇടപെടലില്‍ വിട്ടയക്കുകയും ചെയ്ത ബസിന്റെ കഥ കേരളത്തിലെന്നല്ല സമീപ സംസ്ഥാനങ്ങളിലെല്ലാം വാർത്തയായിരുന്നു. വിവിധ കേസുകളില്‍പ്പെടുത്തി ബസിനെ പിടികൂടുകയും കോടതി ഇടപെടലില്‍ വിട്ടയക്കുകയും ചെയ്തതിനു പിന്നാലെ തൊട്ടടുത്ത ട്രിപ്പിന് മുൻപായി കാത്തുനിന്ന് പോലീസ് പിടികൂടിയതും പൊതുജനങ്ങള്‍ക്കിടയില്‍ വൻ രോഷമാണ് വകുപ്പിനെതിരെ ഉയർത്തിയത്. ഇതെല്ലാം വിഷയത്തിന് വൻ സ്വീകാര്യത ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് സിനിമയാക്കാനുള്ള നീക്കം.

    Read More »
  • Sports

    ദേശീയ ഓപണ്‍ ജംപ്സ്: കേരളത്തിന് നാലു സ്വര്‍ണം

    ബംഗളൂരു:  മൂന്നാമത് ദേശീയ ഓപണ്‍ ജംപ്സ് മത്സരത്തില്‍ നാലു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി കേരളത്തിന് മികച്ച നേട്ടം. കെങ്കേരിയിലെ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററില്‍ നടന്ന മത്സരത്തിൽ ലോങ്ജംപില്‍ പുരുഷ വിഭാഗത്തില്‍ 7.94 മീറ്റർ മറികടന്ന് മുഹമ്മദ് അനീസും വനിത വിഭാഗത്തില്‍ 6.67 മീറ്റർ ചാടി നയന ജയിംസും സ്വർണമണിഞ്ഞു. വനിത ഹൈജംപില്‍ 1.76 മീറ്റർ ചാടിയ മലയാളി താരം ആതിര സോമരാജും ട്രിപ്ള്‍ ജംപ് പുരുഷ വിഭാഗത്തില്‍ അബ്ദുല്ല അബൂബക്കറും സ്വർണം നേടി. ട്രിപ്ള്‍ ജംപില്‍ മലയാളി എല്‍ദോസ് പോളിനാണ് വെള്ളി.  വനിത പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്റെ പവിത്ര വെങ്കടേശിനു പിന്നില്‍ കേരളത്തിന്റെ മരിയ ജയ്സണ്‍ വെള്ളി നേടി. വനിത ട്രിപ്പിൾ ജംപില്‍ എൻ.വി. ഷീന കേരളത്തിനായി വെങ്കലം നേടി. മഹാരാഷ്ട്രയുടെ പൂർവ, ഷർവാണി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തെത്തി

    Read More »
  • Local

    യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്

    കോട്ടയം: യുഡിഎഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3.30 ന് കെപിഎസ് മേനോന്‍ ഹാളില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയര്‍മാന്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ഇലക്ഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മുന്‍ എം.പി പി.സി തോമസ്, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി. ജോസഫ് ,കുര്യന്‍ ജോയി ,ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ഭാരവാഹികളായ കെ പി സി സി ജനറല്‍ സെക്രട്ടറി പി. എ സലീം, നിയോജക മണ്ഡലം കണ്‍വീനര്‍ എസ് രാജീവ്, കേരള കോണ്‍ഗ്രസ്…

    Read More »
Back to top button
error: