LocalNEWS

ഭക്ത സഹസ്രങ്ങള്‍ക്കൊപ്പം പകല്‍പ്പൂരത്തിലലിഞ്ഞ് തോമസ് ചാഴികാടന്‍

കോട്ടയം: മീനച്ചൂടിനെ തെല്ലും വകവയ്ക്കാതെ തിങ്ങിനിറഞ്ഞ ഭക്തജന സഹസ്രങ്ങള്‍ക്കൊപ്പം തിരുനക്കരയപ്പന്റെ സന്നിധിയില്‍ പകല്‍പ്പൂരത്തില്‍ പങ്കെടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പൂരപ്പറമ്പിലെത്തിയ സ്ഥാനാര്‍ത്ഥി കുടമാറ്റമടക്കം ചടങ്ങുകളൊക്കെ കഴിഞ്ഞാണ് പൂര നഗരി വിട്ടത്. ഭക്തര്‍ക്കും ആസ്വാദകര്‍ക്കും ഒപ്പം സ്ഥാനാര്‍ത്ഥിയും പൂരത്തിലലിഞ്ഞു. പൂരത്തിനെത്തിയവരും സ്ഥാനാര്‍ത്ഥിക്ക് ആശംസകള്‍ നേര്‍ന്നാണ് യാത്രയാക്കിയത്.

രാവിലെ ആമ്പല്ലൂരിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സംഗമം. ആമ്പല്ലൂര്‍ തോട്ടറ സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ കോണ്‍വെന്റിലും
വൃദ്ധസദനത്തിലുമെത്തിയ തോമസ് ചാഴികാടനെ അമ്മമാര്‍ സ്വീകരിച്ചു. സൗഹൃദം പുതുക്കി, വീട്ടുവിശേഷങ്ങള്‍ ചോദിച്ച് തലയില്‍ കൈവച്ച് അനുഗ്രഹിച്ചാണ് സ്ഥാനാര്‍ത്ഥിയെ അമ്മമാര്‍ മടക്കിയത്. പ്രസിദ്ധമായ അരയന്‍കാവ് ദേവീക്ഷേത്രത്തിലെ പൂര മൈതാനത്ത് ഭക്തജനങ്ങളെ കണ്ട് സ്ഥാനാര്‍ത്ഥി പുരാശംസകള്‍ നേര്‍ന്നു. പിന്നീട് കുലയേറ്റിക്കര പെലിക്കന്‍ സെന്ററിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഡയറക്ടര്‍ ഫാ.സാംസണ്‍ മേലോത്ത് സ്വീകരിച്ചു.

Signature-ad

അരയന്‍കാവ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയും സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു. ചെത്തിക്കോട് സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് പള്ളിയിലെ സൗഖ്യ സദനത്തിലായിരുന്നു എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് ഓഫീസ്, എടയ്ക്കാട്ടുവയല്‍ യൂപി സ്‌കൂള്‍, പാര്‍പ്പംകോട് എല്‍പി സ്‌കൂള്‍, കൃഷിഭവന്‍, അംഗന്‍വാടി കുട്ടികള്‍ക്ക് പുരക പോഷണത്തിനുള്ള പൊടി നിര്‍മ്മിക്കുന്ന അമൃതം ഫുഡ്‌സ് യൂണിറ്റ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.

Back to top button
error: