KeralaNEWS

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകർന്ന്‌ രണ്ട് മരണം, ഒരാളുടെ നില ഗുരുതരം

ന്യൂഡൽഹി: കിഴക്കൻ ഡല്‍ഹിയിലെ സിലംപൂരിൽ  കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സിലംപൂരിന് സമീപം വെല്‍ക്കം കോളനിയിലെ കബീർ നഗറില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയടെയാണ് കെട്ടിടം തകർന്നത്.

അർഷാദ് (30), തൗഹീദ് (20), രെഹാൻ (22) എന്നിവരാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയത്. സംഭവത്തില്‍ അർഷാദും തൗഹീദും മരിച്ചു.  സാരമായി പരിക്കേറ്റ റെഹാൻ ഷാഹ്ദ്ര ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: