Month: March 2024

  • Kerala

    മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്, മന്ത്രിമാരുടെ എണ്ണം 11; വാഗ്ദാനങ്ങളുമായി ട്വന്റി 20 പ്രകടനപത്രിക

    കൊച്ചി: കേരളത്തിലുടനീളം കിഴക്കമ്പലം മോഡല്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ തുടങ്ങി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വരെ വാഗ്ദാനങ്ങള്‍ നിരത്തി ട്വന്റി 20യുടെ പ്രകടന പത്രിക. ‘കേരളത്തെ രക്ഷിക്കാന്‍ ട്വന്റി 20 മാത്രം’ എന്ന തലക്കെട്ടിലാണ് പ്രകടന പത്രിക. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20 അധികാരത്തില്‍ വന്നാല്‍ എന്ന് പ്രസ്താവിച്ചാണ് പ്രകടന പത്രിക. 60 വയസ്സു കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 5,000 രൂപ പ്രതിമാസ പെന്‍ഷന്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കും, 6 മാസത്തിനുള്ളില്‍ കേരളത്തിലെ കുറ്റകൃത്യങ്ങള്‍ 80% കുറയ്ക്കും തുടങ്ങിയവ പ്രകടന പത്രികയില്‍ പറയുന്നു. അധികച്ചെലവ് ഇല്ലാതാക്കാന്‍ മന്ത്രിമാരുടെ എണ്ണം 21ല്‍ നിന്ന് 11 ആയി കുറയക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്. ഓട്ടോടാക്‌സി തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമ പാക്കേജ്, മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധന സബ്‌സിഡി അടക്കം പ്രത്യേക പാക്കേജ്, റബര്‍, നെല്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി, നഴ്‌സിങ് മേഖലയില്‍ മിനിമം വേതനം ഉറപ്പു വരുത്തല്‍ എന്നിവയും…

    Read More »
  • Crime

    14കാരനെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് ഏഴുവര്‍ഷം കഠിനതടവ്

    മലപ്പുറം: പതിനാലുകാരനെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞയിടത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ യുവാവിന് ഏഴുവര്‍ഷം കഠിനതടവും 31,000 രൂപ പിഴയും ശിക്ഷ. മങ്കട ഇരുമ്പിളിയം പാലക്കാത്തടം പാറക്കല്‍ ബാബുരാജി (33)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം നാല് വര്‍ഷം കഠിനതടവും 26,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. പിഴ അടയ്ക്കുന്നപക്ഷം 25,000 രൂപ നല്‍കാനും ഉത്തരവായി. 2021-ല്‍ മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ഇന്‍സ്പെക്ടറായിരുന്ന യു. ഷാജഹാന്‍, എസ്.ഐ. വിജയരാജന്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

    Read More »
  • India

    ജാതി സെന്‍സസ് ഇന്ദിരയുടെ നിലപാടിന് വിരുദ്ധമെന്ന്; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആനന്ദ് ശര്‍മ

    ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണി വിജയിച്ചാല്‍ രാജ്യത്ത് ജാതിസെന്‍സസ് കൊണ്ടുവരുമെന്ന രാഹുലിന്റെ നിലപാടിനെതിരേ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ആനന്ദ് ശര്‍മ. ജാതി സെന്‍സസ് എന്നത് ഇന്ദിരയുടേയും രാജീവിന്റേയും പാരമ്പര്യത്തിന് എതിരാണെന്ന് ശര്‍മ പറഞ്ഞു. ഇത് സംബന്ധിച്ച് എതിര്‍പ്പ് അറിയിച്ചുകൊണ്ട് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയക്കുകയും ചെയ്തു. ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം ജാതിയെന്നത് യഥാര്‍ഥ വസ്തുതയാണെങ്കിലും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഇതിനെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുകൊണ്ടുപോവരുതെന്ന് ആനന്ദ് ശര്‍മ രണ്ടുപേജുള്ള കത്തില്‍ ഖാര്‍ഗെയോട് അഭ്യര്‍ഥിച്ചു. വിവിധ മതങ്ങളിലും ജാതികളിലും വിശ്വാസങ്ങളിലുമുള്ളവര്‍ ഒരുമിച്ച് കഴിയുന്ന സമൂഹമെന്ന നിലയ്ക്ക് ജാതിയെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തിന് കോട്ടം വരുത്തുന്നതായി മാറുമെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. സാമൂഹിക നീതിയെ സംബന്ധിച്ച് ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതയെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ പക്വതയാര്‍ന്ന നിലപാടുകളാണ് കോണ്‍ഗ്രസ് എടുക്കേണ്ടത്. ജാതിസെന്‍സ് രാജ്യം നേരിടുന്ന തൊഴിലില്ലായ്മയ്ക്കും അസമത്വത്തിനും പരിഹാരമാവില്ലെന്നും ആനന്ദ് ശര്‍മ പറഞ്ഞു. പൊതു തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലുമെല്ലാം ജാതി ഒരു പ്രചാരണ വിഷയമായി മാറിയാല്‍…

    Read More »
  • India

    കേന്ദ്രത്തിന് കോടതിയില്‍നിന്ന്‌ അടിയോടടി; പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സ്റ്റേ ചെയ്തു

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ഉള്ളടക്കത്തിന്റെയും വാര്‍ത്തകളുടെയും വസ്തുതാപരിശോധനയ്ക്കു പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്കുള്ള ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചതിനെതിരെയാണു നടപടി. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം ഇതു സ്റ്റേ ചെയ്തത് കേന്ദ്രസര്‍ക്കാരിനു വന്‍തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. ഏപ്രില്‍ 15നാണ് ബോംബെ ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വ്യാജമെന്നു മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം. കേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍…

    Read More »
  • Crime

    രക്തംവാര്‍ന്ന് നിലവിളിച്ചോടി യുവതി; പറവൂരില്‍ മരുമകളെ കഴുത്തറത്ത് കൊന്ന് അമ്മായിയപ്പന്‍ ജീവനൊടുക്കി

    എറണാകുളം: പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67-കാരന്‍ തൂങ്ങിമരിച്ചു. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍വച്ചാണ് സെബാസ്റ്റ്യന്‍ മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്‍പക്കത്തെ വീട്ടിലെത്തി രക്തംവാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനിടെ, വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിന്റെ അകത്തുകടന്നതോടെയാണ് സെബാസ്റ്റ്യനെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. കൊല്ലപ്പെട്ട ഷാനുവിന് അഞ്ചുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. കൊലപാതകത്തിനുപിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. വടക്കേക്കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Kerala

    ജാവഡേക്കറെ കണ്ടതില്‍ പ്രശ്നമില്ല; രാജേന്ദ്രന്‍ പാര്‍ട്ടി വിടില്ലെന്ന് എംഎം മണി

    ഇടുക്കി: മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎം വിടില്ലെന്ന് കരുതുന്നതായി എംഎം മണി എംഎല്‍എ. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ രാജേന്ദ്രന്‍ കണ്ടതില്‍ പ്രശ്നമില്ല. രാജേന്ദ്രനുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി സംസാരിച്ചു. രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ ആവശ്യത്തിനാണ് രാജേന്ദ്രന്‍ ഡല്‍ഹിക്ക് പോയതെന്നാണ് അറിയുന്നതെന്നും മണി പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എംപിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. എംപിയായിരുന്നപ്പോള്‍ ഡീന്‍ ഒരു ചുക്കും ചെയ്തില്ല. എംപിയായിരുന്നപ്പോള്‍ ഒന്നും ചെയ്യാതിരുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. അത് കടുത്ത ഭാഷയില്‍ പറഞ്ഞെന്നേ ഉള്ളൂവെന്നും എംഎം മണി വ്യക്തമാക്കി. എസ് രാജേന്ദ്രന്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിനി ഇറങ്ങുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. രാജേന്ദ്രന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായം. ബിജെപി നേതാവിനെ കണ്ടത് വ്യക്തിപരമായ കാര്യമാണ്. മാര്‍ച്ച് 31 മുതല്‍ രാജേന്ദ്രന്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സിവി വര്‍ഗീസ് പറഞ്ഞു.  

    Read More »
  • India

    ജോലി തട്ടിപ്പിനിരയായി യുക്രൈന്‍ യുദ്ധമുഖത്ത് മലയാളികളും; ഒരാള്‍ക്ക് വെടിയേറ്റ് ഗുരുതര പരിക്ക്

    തിരുവനന്തപുരം: ജോലി തട്ടിപ്പില്‍ റഷ്യയില്‍ എത്തി കൂലിപ്പടയാളികളാകേണ്ടി വന്നവരില്‍ മലയാളികളും. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, പ്രിന്‍സ് സെബാസ്റ്റിയന്‍, വിനീത് സില്‍വ എന്നിവരാണ് റഷ്യയില്‍ എത്തി യുക്രൈനെതിരായ യുദ്ധത്തില്‍ കൂലിപ്പടയാളികളാകാന്‍ നിര്‍ബന്ധിതരായത്. ഇവരില്‍ പ്രിന്‍സിന് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. ടാങ്കില്‍ സഞ്ചരിക്കവേയാണ് പ്രിന്‍സിന് വെടിയേറ്റത്. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. മൈന്‍ പൊട്ടിത്തെറിച്ച് ഇയാളുടെ കാലിനും പരിക്കുണ്ട്. മറ്റ് രണ്ടുപേരും ഇപ്പോഴും യുദ്ധമുഖത്താണുള്ളത്. റഷ്യയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം നല്‍കിയാണ് ഇവരെ യുദ്ധമുഖത്ത് എത്തിച്ചത്. മാസം രണ്ടുലക്ഷം രൂപ ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. സമാനമായ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഇത്തരത്തില്‍ റഷ്യയിലേക്ക് കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കാന്‍ റിക്രൂട്ടിങ് നടന്നിരുന്നു. ഇതേ തട്ടിപ്പിലാണ് ഇവരും കുടുങ്ങിയത്. ഇവരെ ചതിച്ചത് മലയാളിയായ ഏജന്റ് ആണെന്നാണ് ആരോപണം. റഷ്യയില്‍ കുടുങ്ങിയ ഇവരുടെ വീട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന്‍ സന്ദര്‍ശിച്ചു. ഇന്ത്യക്കാരെ…

    Read More »
  • India

    ”പ്രചാരണത്തിനു പണമില്ല; കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ മോദി ശ്രമിക്കുന്നു”

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകര്‍ക്കുന്നുവെന്നു നേതൃത്വം. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പ്രചാരണത്തിനു പണമില്ലാത്ത അവസ്ഥയാണ്. രാജ്യത്ത് ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമാണു നടക്കുന്നതെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ ചെലവില്‍ ബിജെപി പരസ്യമേഖല കയ്യടക്കി. കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എങ്ങനെ നടത്താനാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ”ഇന്നു പറയുന്നതു വളരെ ഗുരുതരമായ വിഷയമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ മാത്രമല്ല ഇതു ബാധിക്കുന്നത്, ജനാധിപത്യത്തെക്കൂടിയാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിതമായ ശ്രമം നടത്തുന്നു. ജനങ്ങളില്‍നിന്നു സ്വീകരിച്ച പണം മരവിപ്പിച്ചു. ഞങ്ങളുടെ അക്കൗണ്ടുകളില്‍നിന്നുള്ള പണം നിര്‍ബന്ധമായി എടുത്തുമാറ്റി. ഇത് ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഇവ കാര്യമായി ബാധിക്കാതിരിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. ഒരു വശത്ത് ഇലക്ടറല്‍ ബോണ്ടിന്റെ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് വലിയ…

    Read More »
  • Kerala

    ടര്‍ഫിലെ പരിശീലനം കഴിഞ്ഞ് വിശ്രമിച്ച പതിനേഴുകാരി കുഴഞ്ഞുവീണ് മരിച്ചു

    കോട്ടയം: ടർഫില്‍ പരിശീലനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണ(17) യാണ് മരിച്ചത്. രാവിലെ എട്ട് മണിക്കാണ് സംഭവം.കടപ്പാട്ടൂർ കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

    Read More »
  • Kerala

    നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി ഇന്ന് പ്രഖ്യാപിക്കും; സ്ഥാനാർത്ഥികൾ ഇവർ

    കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം, എറണാകുളം,ആലത്തൂർ, വയനാട് എന്നീ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കുക. ബിജെപി മത്സരിക്കുന്ന 16 മണ്ഡലങ്ങളില്‍ 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മറ്റ് ബിജെപി സ്ഥാനാർത്ഥികള്‍ കാസർകോട് – എം എല്‍ അശ്വിനി കണ്ണൂർ – സി രഘുനാഥ് വടകര – പ്രഫുല്‍ കൃഷ്ണ കോഴിക്കോട് – എം ടി രമേശ് മലപ്പുറം – അബ്ദുല്‍ സലാം പൊന്നാനി – നിവേദിത സുബ്രമണ്യം പാലക്കാട് – സി കൃഷ്ണകുമാർ തൃശൂർ – സുരേഷ് ഗോപി ആലപ്പുഴ -ശോഭ സുരേന്ദ്രന്‍ പത്തനംതിട്ട – അനില്‍ ആന്റണി ആറ്റിങ്ങല്‍ – വി മുരളീധരൻ തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ

    Read More »
Back to top button
error: