KeralaNEWS

പത്തനംതിട്ടയിലും കാട്ടാന ആക്രമം; ഒരാൾ കൊല്ലപ്പെട്ടു.

പത്തനംതിട്ട: കോന്നിയിൽ മധ്യവയസ്കനെ കാട്ടാന ചവിട്ടിക്കൊന്നു.തേക്കുതോട് ഏഴാംതല നെടുമനാല്‍ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെ ജനവാസമേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റർ  അകലെയാണ് സംഭവം.
സുഹൃത്തുക്കളായ  രണ്ടു പേർക്കൊപ്പം കല്ലാറ്റില്‍ മീൻപിടിക്കാൻ വലകെട്ടികൊണ്ടിരിക്കുമ്ബോള്‍ കാട്ടാനയെത്തുകയും ദിലീപിനെ ചവിട്ടിക്കൊല്ലുകയുമായിരുന്നു.  സുഹൃത്തുക്കള്‍ ഓടിരക്ഷപെട്ടു.
ദിലീപിന്റെ മൃതദേഹം പത്തനംതിട്ട ജില്ല ആശുപത്രി മോർച്ചറിയിൽ.

Back to top button
error: