Month: March 2024

  • Kerala

    വണ്ടര്‍ല കൊച്ചിയില്‍ ഇനി ‘വിമാനയാത്രയും’ ; എയര്‍ റേസ് റൈഡിന് തുടക്കംകുറിച്ച്‌ ചലച്ചിത്രതാരം അര്‍ജുന്‍ അശോകന്‍

    കൊച്ചി:വണ്ടര്‍ല കൊച്ചിയില്‍ ഇനി കൂടുതല്‍ ത്രില്‍ പകരാന്‍ എയര്‍ റേസ് റൈഡും. ശരിക്കും ഒരു വിമാനയാത്ര നടത്തിയ അനുഭവം ഏവര്‍ക്കും സമ്മാനിക്കുന്ന ഹൈ ത്രില്‍ റൈഡായ എയര്‍ റേസിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം അര്‍ജുന്‍ അശോകന്‍ നിര്‍വഹിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്‌സിന്റെ കൊച്ചി പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പുത്തന്‍ ആനന്ദവും ത്രില്ലും ആസ്വാദനവും സമ്മാനിക്കാന്‍ പുതിയ റൈഡുകള്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ റേസ് സജ്ജമാക്കിയത്. ബാലരമ കേവ്‌സിന് പകരമായാണ് ഈ റൈഡ് സ്ഥാപിച്ചത്. അവധിക്കാലം ആഘോഷമാക്കാനെത്തുന്നവര്‍ക്ക് മികച്ച ത്രില്‍ തന്നെ പുത്തന്‍ റൈഡ് സമ്മാനിക്കുമെന്ന് വണ്ടര്‍ല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. അതേസമയം ബാലരമ കേവ്‌സ് വീണ്ടും കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് അരുണ്‍ കെ. ചിറ്റിലപ്പിള്ളിയും പാര്‍ക്ക് ഹെഡ് എം.എ. രവികുമാറും പറഞ്ഞു. വിമാനയാത്ര സമ്മാനിക്കുന്ന റൈഡ്! വിമാനയാത്ര നടത്തിയ അനുഭവം സമ്മാനിക്കുന്ന ത്രില്ലര്‍ റൈഡാണ് എയര്‍ റേസ്. ഇറ്റാലിയന്‍ കമ്ബനിയായ സാംപെര്‍ല (Zamperla)…

    Read More »
  • Kerala

    അനന്തുവിന്‍റെ മരണത്തിന് കാരണമായത് 25 തവണ പെറ്റിയടച്ച ടിപ്പര്‍

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് കൊണ്ടുപോയ ടിപ്പറില്‍ നിന്നും കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനന്തുവിനെ മരണത്തിന് കാരണമായ ടിപ്പർ ലോറിക്ക് ഇരുപത്തിയഞ്ചോളം വട്ടം പൊലീസ് പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പോലും നിരവധി തവണ ഈ ടിപ്പറിന് മേല്‍ പൊലീസ് പിഴ ചുമത്തിയിട്ടുണ്ട്. ഫെബ്രുവരി 23 ന് ഈ ടിപ്പർ ലോറിക്ക് മേല്‍ അമിതഭാരത്തിന് 250 രൂപ പിഴ ഈടാക്കിയിരുന്നു. കഴിഞ്ഞ 14 ന്, ശബ്ദ മലിനീകരണത്തിനും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാതെ റോഡില്‍ ഇറങ്ങിയതിനു കാട്ടാക്കട സബ് ആർടിഒ 2000 രൂപ പിഴയും ചുമത്തിയിരുന്നു. സംഭവത്തില്‍ നാട്ടുകാരുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വാഹനം അമിതഭാരം കയറ്റിയിരുന്നതായി പ്രതിഷേധക്കാർ ആരോപണം ഉന്നയിക്കുന്നുണ്ട്.ഒട്ടും ശ്രദ്ധിയില്ലാതെയാണ് ലോഡുമായെത്തുന്ന ഇത്തരം വാഹനങ്ങള്‍ പോകുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു. അതേസമയം വാഹനം കുഴിയിൽ ചാടിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും റോഡിന്റെ മോശാവസ്ഥയാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്റെ…

    Read More »
  • Health

    മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില; പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാരീതി

    രാജ്യത്തിന്റെ ഉയർന്ന ബഹുമതിയായ പത്മശ്രീയ്‌ക്കൊപ്പം ‘മന്‍ കീ ബാത്തി’ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്. എന്നാൽ വന്നുചേർന്ന സൗഭാഗ്യങ്ങളിലൊന്നും മതിമറക്കാതെ കാടിന്റെയും നാട്ടു വൈദ്യത്തിന്റെയും നിലനില്പിനെപ്പറ്റിയുള്ള ആശങ്കയിലാണ് ഈ വനമുത്തശ്ശി.വിതുരയിലെ ആദിവാസി സെറ്റിൽമെന്റിലാണ് 73 വയസ്സുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയുടെ വൈദ്യശാലയും ജീവിതവും.  നാട്ടുവൈദ്യത്തിൽ പ്രഗത്ഭയായ ലക്ഷ്മിക്കുട്ടിയമ്മ ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ് കൂടിയാണ്.ഒപ്പം പേരുകേട്ട വിഷഹാരിയും.നൂറുകണക്കിനാളുകളുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ടു രക്ഷിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ കാട്ടറിവുകൾ അനേകമാണ്. ലക്ഷ്മിയമ്മയുെടെ ഒറ്റമൂലികൾ കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ…

    Read More »
  • India

    കോയമ്ബത്തൂരില്‍ മത്സരിക്കാൻ അണ്ണാമലൈ; സ്വാഗതം ചെയ്ത് ഡിഎംകെ

    ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കി. തമിഴ്‌നാട്ടിലെ ഒമ്ബത് മണ്ഡലങ്ങളിലാണ്  സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ കോയമ്ബത്തൂരില്‍ മത്സരിക്കും. കന്യാകുമാരിയില്‍ വീണ്ടും പൊന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും. തൂത്തുക്കുടിയില്‍ കനിമൊഴിക്കെതിരെ നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. വിനോജ് പി സെല്‍വം, വെല്ലൂരും എ സി ഷണ്‍മുഖം, കൃഷ്ണഗിരിയിലും സി നരസിംഹന്‍, നീലഗിരി എന്നിവിടങ്ങളിലും മത്സരിക്കും.അതേസമയം ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ഡിഎംകെ സ്വാഗതം ചെയ്തു.അണ്ണാമലൈക്ക് സ്വാഗതം എന്ന ബാനറും ഡിഎംകെയുടെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ സ്ഥാപിച്ചു.നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന സീറ്റാണ് കോയമ്പത്തൂർ.ഇത്തവണ ഡിഎംകെ സീറ്റ് ചോദിച്ചു വാങ്ങുകയാരുന്നു.കഴിഞ്ഞ രണ്ടു തവണയായി സിപിഐഎമ്മിന്റെ നടരാജനായിരുന്നു ഇവിടെ വിജയിച്ചിരുന്നത്.

    Read More »
  • India

    ലഷ്‌കറെ ത്വയ്ബ ബന്ധം ആരോപിച്ച്‌  പിടിയിലായയാള്‍ ബി.ജെ.പിയില്‍;അംഗത്വം നല്‍കിയത് എം.പി

    ലഖ്‌നൗ: ഭീകരവാദ പ്രവർത്തനത്തിനു ഉത്തർപ്രദേശ് പോലീസ് പിടികൂടിയ പ്രതി ബി.ജെ.പിയില്‍. ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സംഘം അറസ്റ്റ് ചെയ്ത സഞ്ജയ് സരോജിനെയാണ് എംപിയുടെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി പാർട്ടിയിലേക്കു സ്വീകരിച്ചത്. യു.പിയില്‍നിന്നുള്ള ബി.ജെ.പി എം.പി സംഗംലാല്‍ ഗുപ്തയാണ് സനോജിന് പാർട്ടി അംഗത്വം നല്‍കിയത്. പ്രതാപ്ഗഡിലെ പൃഥ്വിഗഞ്ചില്‍ നടന്ന ഒരു ബി.ജെ.പി പരിപാടിയിലാണു സ്വീകരണം നല്‍കിയത്. 2018ലാണ് യു.പി എ.ടി.എസ് സഞ്ജയ് സരോജിനെ വീട്ടില്‍നിന്നു പിടികൂടുന്നത്. ലഷ്‌കറുമായി ബന്ധമുണ്ടെന്നും ഭീകരപ്രവർത്തനങ്ങള്‍ക്ക് ഫണ്ട് എത്തിച്ചുനല്‍കുന്നുവെന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.   ഇതേ കുറ്റം ആരോപിക്കപ്പെട്ട് പത്തുപേർ ഈ സമയത്ത് യു.പിയില്‍ എ.ടി.എസിന്റെ പിടിയിലായിരുന്നു. ഇതില്‍ എട്ടുപേർ യു.പിയില്‍നിന്നുള്ളവരും ഒരാള്‍ ബിഹാർ സ്വദേശിയും മറ്റൊരാള്‍ മധ്യപ്രദേശ് സ്വദേശിയുമാണ്. സഞ്ജയ് സരോജിന്റെ വീട്ടില്‍നിന്ന് 27 പാസ്ബുക്കുകള്‍ പിടിച്ചെടുക്കുകയും നേപ്പാളിലും ബംഗ്ലാദേശിലുമുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചതിനുള്ള തെളിവ് കണ്ടെത്തുകയും ചെയ്തതായി അന്ന് യു.പി എ.ടി.എസ് തലവനായിരുന്ന അസീം അരുണ്‍ വാദിച്ചിരുന്നു. വർഷങ്ങള്‍ തടവുശിക്ഷ…

    Read More »
  • Kerala

    എൽഡിഎഫ് നിലം തൊടില്ല; കേരളത്തിൽ ഇരുപതിൽ പത്ത് സീറ്റുകൾ ബി ജെ പി നേടുമെന്ന് പ്രകാശ് ജാവ്ദേക്കര്‍

    ന്യൂഡൽഹി: ഇത്തവണ കേരളത്തിൽ എൽഡിഎഫ് നിലം തൊടില്ലെന്നും ഇരുപതിൽ പത്ത് സീറ്റുകൾ ബി ജെ പി തൂത്തുവാരുമെന്നും ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ. പത്ത് സീറ്റില്‍ കൂടുതല്‍ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ പത്ത് ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ എന്നെന്നേക്കുമായി മാറ്റമുണ്ടാക്കാൻ പോവുകയാണ്- അദ്ദേഹം പറഞ്ഞു. 2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. ഇത്തവണ അദ്ദേഹം പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവർക്കും ഉറപ്പാണ്.എങ്കിലും യു.ഡി.എഫ് പത്ത് സീറ്റുകൾ പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ എല്‍.ഡി.എഫിന് ഭാവിയില്ല. അവർ ഇന്ന് കേരളത്തിൽ മാത്രമേയുള്ളൂ.ഇവിടെയും അവർ എല്ലാ മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ എല്ലാ മുന്നണികളില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് ഇതിന്റെ സൂചനയാണ്-  അദ്ദേഹം പറഞ്ഞു. അബ്കി ബാർ 400 പാർ (ഇത്തവണ 400-ലധികം സീറ്റുകള്‍) എന്ന മുദ്രാവാക്യം കേവലം ഒരു വാചകമല്ല, മറിച്ച്‌ അത് യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടും. അർപ്പണബോധമുള്ള ബി ജെ പി പ്രവർത്തകരുടെ സഹായവും ജനങ്ങളുടെ…

    Read More »
  • Social Media

    നല്ല ബുദ്ധിയും ദിവസവും കുളിച്ച്‌ ശരീരം സൂക്ഷിക്കുന്ന പ്രകൃതവും; കാക്ക വെറും കൂറപ്പക്ഷിയല്ല !

    പൊതുവെ മനുഷ്യർക്ക് ഇഷ്ടമില്ലാത്ത ഒരു പക്ഷിയാണ് കാക്ക. എന്നാല്‍ എന്തിനാണ് ഇത്ര ദേഷ്യം എന്നു ചോദിച്ചാല്‍ കൃത്യം ഉത്തരമൊന്നും ഇല്ലാതാനും.കർക്കടക മാസത്തിൽ കൈകൊട്ടി വിളിക്കുന്ന ഇവരെ മറ്റുമാസങ്ങളിൽ ആട്ടിയോടിക്കുകയും ചെയ്യും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും. സത്യത്തില്‍ മഹാ ഉപദ്രവിയും വൃത്തികെട്ട ശബ്ദക്കാരുമായ മയിലിന്റെ മായിക കാഴ്ചഭംഗിയില്‍ സർവരും വീണുപോയി.കൂടെ മയിലിനെ പുകഴ്താൻ നൂറു നാവും കാണും. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് ഈ അവഗണനയത്രയും.ദിവസവും കുളിച്ച്‌ ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതമാണിവരുടേത്. കൂടാതെ  ബുദ്ധിയിൽ മനുഷ്യരെപ്പോലും വെല്ലുന്ന ഇനവും! പണ്ടുമുതലേ കാക്കയെ പൊതു ശല്യക്കാരായാണ്  നമ്മൾ കാണുന്നത്.കൊപ്രാക്കളത്തിലും നെല്ലുണക്കാനിട്ട മുറ്റത്തും എന്നുവേണ്ട അന്നുമിന്നും ഇവരാണ് മനുഷ്യന്റെ ശത്രു.മുറ്റത്ത് വല്ലതും ഉണക്കാനിട്ടാൻ ഒറ്റക്ക് കൊത്തിത്തിന്നുന്നതും പോരാതെ ഇവിടെ സദ്ധ്യയുണ്ടേ, ഓടിവായോ എന്ന് ഉറക്കെ കരഞ്ഞ് കൂട്ടുകാരെ മൊത്തം വിളിച്ച്‌ വരുത്തുകയും ചെയ്യും.എല്ലാം ഒറ്റയ്ക്ക് വിഴുങ്ങാൻ നടക്കുന്ന മനുഷ്യനുണ്ടോ കാക്കകളുടെ ഈ സഹജീവി സ്നേഹം? അയ്യപ്പന്റെ അമ്മ…

    Read More »
  • LIFE

    സ്ത്രീകൾ വേലി ചാടുന്നതിന് കാരണം മറ്റൊന്നല്ല, പഠനങ്ങൾ വ്യക്തമാക്കുന്നത് 

    ലൈംഗികസംതൃപ്തിയും രതിമൂർച്ചയും തമ്മിലുളള കൊടുക്കൽ വാങ്ങലുകളെ സംബന്ധിച്ചും ‘കിടപ്പറ രഹസ്യം’ പുറത്തു പറയാൻ പാടില്ലാത്ത മലയാളി സംയമനവും ചേർന്ന് ഇന്ന് കേരളത്തിലെ കുടുംബങ്ങളെ മറ്റെങ്ങുമില്ലാത്ത വിധം ശിഥിലമാക്കിയിട്ടുണ്ട്.ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ മൂവായിരത്തോളം സ്ത്രീകളാണ് ഭർത്താവിനെ കൊന്നോ, ഭർത്താവിനെയും മക്കളേയും ഉപേക്ഷിച്ചോ വേലി ചാടിയിട്ടുള്ളത്. സർവേകൾ പറയുന്നതനുസരിച്ചു ലൈംഗികസംതൃപ്തിയുടെ സത്യാവസ്ഥ തുറന്നുപറയാൻ ഏറ്റവുമധികം മടി കാണിച്ച സ്ഥലങ്ങൾ കേരളത്തിലാണു കൂടുതൽ. ഒരു കായികമത്സരത്തിൽ വിധി പറയുന്നതുപോലെ കിടപ്പറയിൽ മാർക്കിടാനാകുമോ? ചോദ്യം ശരിയാണ്. എന്നാൽ നമ്മുടെ നാട്ടിൽ അനുദിനം വർധിക്കുന്ന വിവാഹമോചനക്കേസുകളിലെ പ്രധാന വില്ലൻ ലൈംഗികതയിലെ തൃപ്തിയാണെന്നുവന്നാലോ? സംതൃപ്തമായ ജീവിതത്തിനും നല്ല വ്യക്തിബന്ധങ്ങൾക്കും ഏറ്റവും പ്രധാന ഘടകമായി ലൈംഗികതൃപ്തി ഇന്നു മാറിക്കഴിഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച അറിവും ചർച്ചകളുമെല്ലാം എത്ര പരിമിതമാണിപ്പോഴും. ഈ വിഷയത്തെ കൃത്യമായി നിശ്ചയിക്കാനാവില്ലെന്നതും ആസ്വാദനം വ്യക്തിഗതമായി മാറുമെന്നതും കൂടാതെ സാമൂഹ്യമായ പാപചിന്തയും പ്രശ്നം തന്നെ. ലോകത്ത് പല ഭാഗങ്ങളിലായി ലൈംഗികസംതൃപ്തിയെ പറ്റി നടത്തിയ 197 പഠനങ്ങൾ സ്പാനിഷ്…

    Read More »
  • Kerala

    ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ച്‌ ഭര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

    തിരുവല്ലം: ദമ്പതികൾ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന മറ്റൊരു ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഭർത്താവ് മരിച്ചു: ഭാര്യ രക്ഷപ്പെട്ടു. വെങ്ങാനൂർ മുട്ടയ്ക്കാട് ശാസ്താറോഡില്‍ സ്വാതി ഭവനില്‍ എ. കുമാർ( 40) ആണ് മരിച്ചത്. ഭാര്യ സരിത(39)  പരിക്കുകളോടെ രക്ഷപ്പെട്ടൂ.ബുധനാഴ്ച വൈകിട്ട് 6.30 ഓടെ തിരുവല്ലം-കോവളം ബൈപ്പാസില്‍ തിരുവല്ലം ജങ്ഷനിലായിരുന്നു അപകടം. തിരുവല്ലം ഭാഗത്ത് നിന്ന് എതിരെ വന്ന ബൈക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്‌ വീണ കുമാറിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റായിരുന്നു മരണം. വെളളം കൊണ്ടുപോകുന്ന ടാങ്കർ ലോറിയില്‍ ഡ്രൈവറായിരുന്നു കുമാർ . തിരുവല്ലം പോലീസ് കേസെടുത്തു. മകള്‍: സ്വാതി.

    Read More »
  • Kerala

    മലയാളി സൈനികൻ കാശ്മീരില്‍ കുഴഞ്ഞുവീണ് മരിച്ചു 

    തിരുവനന്തപുരം: ജമ്മുകാശ്മീര്‍ കുപ്പുവാരയില്‍ മലയാളി ജവാന്‍ മരണപ്പെട്ടു. പേയാട് തച്ചോട്ടുകാവ് സ്വദേശി ശ്രീജിത്ത് (32) ആണ് മരിച്ചത്. കാശ്മീരിലെ കുപ്പുവാര സി.ആര്‍.പി.എഫ് പോസ്റ്റില്‍ ഇന്നലെ രാവിലെ നടന്ന പരേഡില്‍ പങ്കെടുക്കവെ തലചുറ്റി വീഴുകയും, തുടര്‍ന്ന് മിലിട്ടറി ആശുപ്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരണപ്പെടുകയായിരുന്നു. കമാന്‍ഡന്റ് 162 ബി.എന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായിരുന്നു.ഭാര്യ രേണുക.

    Read More »
Back to top button
error: