Month: March 2024

  • Kerala

    ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

    കൂറ്റനാട്: രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. ചാലിശ്ശേരി എച്ച്‌.എസ്.എസിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർഥിയാണ്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടിക്ക് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാർ പറയുന്നത്.സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥിയാണ്. പിതാവ്: ജമാല്‍. മാതാവ്: സബീന. സഹോദരിമാർ: ലിയ, റെന.

    Read More »
  • Crime

    നരേന്ദ്രമോദി പവർഫുള്‍ നേതാവാണെന്ന് എതിരാളികള്‍ പോലും അംഗീകരിച്ചു: സലീം കുമാർ

    കൊച്ചി: നരേന്ദ്രമോദി പവർഫുള്‍ നേതാവാണെന്ന് എതിരാളികള്‍ പോലും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണെന്ന് നടൻ സലിംകുമാർ.  അഴിമതി ആരോപണങ്ങള്‍ ചിലതൊക്കെ അങ്ങിങ്ങ് കേള്‍ക്കുന്നതല്ലാതെ മോദിക്കെതിരെ  വ്യക്തമായ ഒരു ആരോപണവും ഉയർന്നിട്ടില്ല. പ്രധാന കാര്യം അതൊന്നുമല്ല, രാഹുല്‍ ഗാന്ധിയെ മോദിക്ക് ബദലായി ഉയർത്തിക്കാട്ടാൻ ‘ഇന്ത്യ’ സഖ്യത്തിലെ മറ്റ് പാർട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. ആകെ ഡി.എം.കെ മാത്രമാണ് രാഹുലിനെ ഉയർത്തിക്കാട്ടുന്നത്.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാൻ കോണ്‍ഗ്രസിനു വേണ്ടി വോട്ടു ചോദിച്ച്‌ പ്രസംഗിച്ചു നടന്നിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പോലും ഞാൻ എടുക്കാറില്ലെന്നും സലീംകുമാർ കൂട്ടിച്ചേർത്തു.

    Read More »
  • Sports

    ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് സമനില

    റിയാദ്: അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില. സൗദിയിലെ മലയോരനഗരമായ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ നഷ്ടപ്പെടുത്തിയത്. മത്സരത്തിലുടനീളം ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച മുന്നേറ്റങ്ങളിലൂടെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാൻ മാത്രം സാധിച്ചില്ല. ക്യാപ്റ്റൻ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും മികച്ച അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. ബോക്സിലേക്ക് വന്ന ക്രോസ് ശരിയായ വിധത്തില്‍ ഉപയോഗിക്കാൻ സാധിക്കാതെ രണ്ടാം പകുതിയില്‍ രണ്ടു തവണ ഛേത്രി അഫ്ഗാൻ ബോക്സില്‍ വീണുപോകുന്നതും കണ്ടു. ഇവർക്കൊപ്പം മൻവീർ സിങ്ങിനെയും പകരക്കാരായി ലിസ്റ്റണ്‍ കൊളാസോ, ബ്രാൻഡണ്‍ ഫെർണാണ്ടസ്, മഹേഷ് സിങ് എന്നിവരെയും ഇറക്കിയെങ്കിലും പന്ത് വലയിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. പരിക്ക് കാരണം മലയാളി താരം സഹല്‍ അബ്ദുസ്സമദില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ്…

    Read More »
  • LIFE

    ഒരാളുടെ ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    ഭക്ഷണം രുചികരമാണെങ്കിൽ അതിന്റെ സന്തോഷം അത് നാവിൽ നിന്നു ഇറങ്ങിപ്പോകുന്നതുവരെ മാത്രമേ നിലനിൽക്കൂ. എന്നാൽ ഭക്ഷണം ആരോഗ്യകരമാണെങ്കിൽ ആ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കും.അടുക്കളയിലേക്ക് കയറും മുമ്പ് ഈ  തത്വം മനസ്സിലേക്ക് കയറ്റിയാൽ തീരാവുന്നതേയുള്ളൂ എല്ലാ രോഗങ്ങളും. ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള. ഒരു വീട്ടിലെ കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്.അതിനാൽ തന്നെ രോഗം വരാതിരിക്കാനുള്ള മാർഗവും അതിനുള്ള പ്രതിവിധിയും പ്രതിരോധവും അടുക്കളിയിൽ നിന്നാണ് ഉണ്ടാകേണ്ടത് നല്ല ഭംഗിയുള്ള അടുക്കള പണിയാൻ എല്ലാവരും ശ്രദ്ധിക്കും.വിലകൂടിയ ക്യാബിനറ്റുകളും മറ്റു പണിയും.ഡബിൾ ഡോറിന്റെ ഫ്രിഡ്ജും വാങ്ങും എന്നാൽ ആരോഗ്യം തീരുമാനിക്കുന്നത് മറ്റ് ചില ഘടകങ്ങളാണ്.സുരക്ഷിതമെന്നു തോന്നുന്ന വസ്തുക്കൾ മാത്രമേ അടുക്കളയിലേക്കു കയറ്റാവൂ. അതു പോലെ ശ്രദ്ധയും കരുതലും ഭക്ഷണകാര്യത്തിലും പുലർത്തണം. കടയിലേക്ക് പോകുമ്പോൾ പഞ്ചസാര, ഉപ്പ്, എണ്ണ, കൊഴുപ്പുകൂടിയ വസ്തുക്കൾ, തവിടു നീക്കം ചെയ്ത അരിയും ഗോതമ്പും എന്നിവയിലേക്ക് കൈ നീളണ്ട.പായ്ക്കറ്റിനുള്ളിൽ ഇരിക്കുന്ന ചിപ്സ്, ബിസ്ക്കറ്റ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയുടെ പ്രലോഭനവും മറികടക്കണം.…

    Read More »
  • Food

    ഏഴ് പരമ്ബരാഗത ഹോളി ഭക്ഷണങ്ങള്‍ 

    വസന്തകാലത്തെ എതിരേല്‍ക്കാൻ ഉത്തരേന്ത്യക്കാർ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി.നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്ബോള്‍ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം. ദേശീയ കലണ്ടർ അനുസരിച്ച്‌ ഫാല്‍ഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹോളി പണ്ട്‌ കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാല്‍ പിന്നീട്‌ അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇത്തവണ മാർച്ച് 25 ന് ആയിരിക്കും ഹോളി. ഹോളി നിറങ്ങളുടെ ഉത്സവം മാത്രമല്ല ഭക്ഷണത്തിൻ്റെ ആഘോഷം കൂടിയാണ്. ഹോളി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ നാവില്‍…

    Read More »
  • NEWS

    ഒറ്റ വിസയിൽ എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം

    റിയാദ്: അഞ്ചു വർഷത്തേക്ക് എല്ലാ അറബ് രാജ്യങ്ങളിലും പ്രവേശനം അനുവദിക്കുന്ന വീസ വരുന്നു.അറബ് ചേംബേഴ്‌സ് യൂണിയനാണ് ഇക്കാര്യം അറിയിച്ചത്.  നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. പുതിയ വീസ നിലവില്‍ വന്നാല്‍  ഓരോ തവണയും രാജ്യത്തേക്ക് പ്രവേശിക്കുമ്ബോള്‍ പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഒഴിവായി കിട്ടും. വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

    Read More »
  • NEWS

    മതാന്ധതയിലായിരുന്ന ഒരു സമൂഹത്തിന്റെ അവിശ്വസനീയമായ മാറ്റം; സൗദിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നിൽ

    കുരിശിന്റെ ചിഹ്നമുള്ളതിനാല്‍ ഷെവര്‍ലെയുടെ വാഹനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്ന നാട്ടില്‍ ഇന്ന് കുരിശണിഞ്ഞ വിദേശ താരങ്ങള്‍ കളിക്കുന്നു.ആധുനികതയിലേക്ക് മാറുവാന്‍ ശരിയത്ത് നിയമങ്ങള്‍ പോലും റദ്ദാക്കിയ സൗദി ലോകത്തിന് പകരുന്ന പാഠമെന്ത് ? മതത്തിനുമപ്പുറം മാനവികതയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് സൗദി മാറിയതെങ്ങനെ? ഇന്ന് ലോകത്ത് യൂറോപ്പിനെ പോലും കിടപിടിക്കുന്ന രീതിയില്‍ പുരോഗമനം നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ.പൂര്‍ണ്ണമായും ഒരു ഇസ്ലാമിക രാജ്യം എന്ന നിലയില്‍ പരിഗണിക്കപ്പെടുമ്ബോഴും മത നിയമങ്ങള്‍ തീര്‍ത്ത കൂര്‍ത്ത മുനകളുള്ള വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാണ് സൗദി ഇന്ന് കാണുന്ന ആധുനിക സൗദിയായി രൂപം പ്രാപിച്ചത്. ഒരു പക്ഷെ ലോകത്തെ മറ്റ് മുസ്ലിം രാജ്യങ്ങളിലുള്ള ദാരിദ്ര്യത്തിന്റെ ഭീകര ദൃശ്യങ്ങള്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് മിഡില്‍ ഈസ്റ്റ് മുസ്ലിം രാജ്യങ്ങളില്‍ കാണാനാകത്തതും അതുകൊണ്ടു തന്നെയാണ്. ഈ മുന്നോട്ട് പോക്കില്‍ സൗദി അറേബ്യ കിരീടാവകാശി എംബിഎസ് എന്ന മുഹമ്മദ് ബിൻ സല്‍മാൻ, ശരീഅത്ത് നിയമങ്ങളെപ്പോലും തള്ളി എന്നത് മതത്തിനുമപ്പുറം ലോകത്തെ വിശാലമായിക്കാണുവാൻ ഇന്നത്തെ സൗദി…

    Read More »
  • Sports

    2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു അടക്കം 5 പേര്‍ ലിസ്റ്റിൽ; ഐപിഎൽ നിർണ്ണായകം 

    ന്യൂഡൽഹി: ഇന്ന് ചെന്നൈയിൽ ഐപിഎല്ലിന് തുടക്കമാകുമ്പോൾ ഇന്ത്യയിലെ പല യുവതാരങ്ങളെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു. ഐപിഎല്ലിന് ശേഷം 2024 ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാല്‍ തന്നെ പല യുവതാരങ്ങള്‍ക്കും നിർണായകമായ ഒരു ഐപിഎല്ലായി ഇത് മാറുകയും ചെയ്യും. നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്നം സ്ഥിരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററില്ല എന്നതാണ്. നിലവില്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ദ്രുവ് ജൂറല്‍, സഞ്ജു സാംസണ്‍, ജിതേഷ് ശർമ എന്നിവരാണ് 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആവാനുള്ള റേസില്‍ പ്രധാനികള്‍. ഇതില്‍ ക്രിക്കറ്റ് ലോകം വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പന്തിന്റെ ഐപിഎല്ലിലെ പ്രകടനമാണ്. കഴിഞ്ഞ സമയങ്ങളില്‍ ഐപിഎല്ലില്‍ മികവ് പുലർത്താൻ പന്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ വാഹനാപകടത്തെ തുടർന്ന് പന്തിന് വളരെക്കാലമായി ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ശേഷം പന്ത് 2024 ഇന്ത്യൻ പ്രീമിയർ…

    Read More »
  • LIFE

    തന്റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് മണിച്ചിത്രത്താഴ്; 54-ാം വയസ്സിലും അവിവാഹിതയായി ശോഭന 

    തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന.അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.  1970 മാര്‍ച്ച്‌ 21 നാണ് ശോഭനയുടെ ജനനം.താരത്തിനു ഇപ്പോള്‍ 54 വയസ്സാണ് പ്രായം.വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇന്നും അവിവാഹിതയായി തുടരുന്ന നടി അടുത്തിടെ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്. മകളുടെ ഇപ്പോഴത്തെ വിശേഷങ്ങളും താരം പങ്കുവെച്ചു. എട്ടാം ക്ലാസിലാണ് മകള്‍ ഇപ്പോള്‍ പഠിക്കുന്നത്. ചെന്നൈയില്‍ താന്‍ പഠിച്ച അതേ സ്‌കൂളിലാണ് മകളുടെ വിദ്യാഭ്യാസമെന്നും ശോഭന പറഞ്ഞു. ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ ബാലചന്ദ്ര മേനോന്റെ ഭാര്യയുടെ വേഷം ചെയ്താണ് ശോഭന മലയാളത്തില്‍ അരങ്ങേറിയത്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ ശോഭനയുടെ പ്രായം വെറും 14 ആയിരുന്നു.അതേസമയം തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴ് ആണ്  ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറയുന്നു.

    Read More »
  • India

    വീര സവര്‍ക്കറിന്റെ കഥ പറയുന്ന ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’  തിയറ്ററുകളിലേക്ക്

    മുംബൈ: വീര സവര്‍ക്കറിന്റെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം ‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ ഇന്ന് തിയറ്ററുകളിലേക്ക്. രണ്‍ദീപ് ഹൂഡ സവര്‍ക്കറായി എത്തുന്ന ചിത്രത്തില്‍ അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിംഗ്, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് സവര്‍ക്കര്‍. അതുകൊണ്ടാണ് ഈ ചിത്രം ചെയ്യാന്‍ തെരഞ്ഞെടുത്തതെന്ന്  പ്രഖ്യാപന വേളയില്‍ രണ്‍ദീപ് പറഞ്ഞു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. എന്നിരുന്നാലും, എല്ലാവര്‍ക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല.അതിനാൽ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്- രൺദീപ് കൂട്ടിച്ചേർത്തു.

    Read More »
Back to top button
error: