Month: March 2024
-
India
സഹകരണ ബാങ്ക് ആക്ടിങ് മാനജർ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍
ഉഡുപ്പി ജില്ലയിലെ സിദ്ധാപുര സഹകരണ ബാങ്ക് ആക്ടിങ് മാനജരെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബാങ്കില്‍ ഓഡിറ്റ് നടക്കുന്നതിനിടെയാണ് സംഭവം. എസ്.ആശയാണ്(52) മരിച്ചത്.ബാങ്കില്‍ ഓഡിറ്റ് നടക്കുന്നതിനിടെ ആശ പെട്ടെന്ന് ഇറങ്ങി സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു. തിരിച്ചു വരാൻ വൈകിയതോടെ ജീവനക്കാർ പോയി നടത്തിയ പരിശോധനയിലാണ് സാരിത്തുമ്ബില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആശ തന്റെ സ്വർണം ഭർത്താവിന്റെ പേരില്‍ ബാങ്കില്‍ പണയം വെച്ചിരുന്നതായി ബാങ്ക് സി.ഇ.ഒ മഹേഷ് റാവു പറഞ്ഞു. ലോക്കറിന്റെ താക്കോല്‍ അവരുടെ കൈയിലാണ്. ഓഡിറ്റില്‍ സ്വർണം ലോക്കറില്‍ ഇല്ലെന്ന് കണ്ടെത്തി. ഇത് പുറത്തറിഞ്ഞാലുള്ള നാണക്കേട് ഓർത്ത് ജീവനൊടുക്കിയതാവാം എന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
മലയാളി സിനിമാ നിർമ്മാതാവ് ഷാര്‍ജയില്‍ മരിച്ച നിലയില്‍
കൊച്ചി: സിനിമാ നിർമാതാവും ഫോർത്ത് വ്യൂ ടെക്നിക്കല്‍ കോണ്‍ട്രാക്ടിംഗ് ഉടമയുമായ കൊരട്ടി ചക്കിയേത്തില്‍ സി.ഒ.തങ്കച്ചനെ (53) ഷാർജയില്‍ മരിച്ച നിലയിൽ കണ്ടെത്തി. നടൻ രവീന്ദ്രജയന്‍റെ സംവിധാനത്തില്‍ ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന കിറ്റ് ക്യാറ്റ് എന്ന ചിത്രത്തിന്‍റെ പോസ്റ്റ‌് പ്രൊഡക്ഷൻ ജോലികള്‍ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിച്ച ദിവസമായിരുന്നു ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം എന്നാണ് നിഗമനം.
Read More » -
Kerala
ഭക്ഷണം ഉണ്ടാക്കി നൽകിയില്ല; മരുമകളെ വെട്ടിക്കൊന്ന് ഭര്‍തൃപിതാവ് തൂങ്ങിമരിച്ചു
പറവൂർ: മരുമകള്‍ കഴുത്തറുത്തു കൊല്ലപ്പെട്ടതിനു പിന്നാലെ ഭര്‍തൃപിതാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടില്‍ സിനോജിന്റെ ഭാര്യ ഷാനു(34)വാണ് കൊല്ലപ്പെട്ടത്. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി വീട്ടില്‍ സെബാസ്‌റ്റ്യെന(66) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ഞുമ്മല്‍ തച്ചങ്കേരി പരേതനായ ലാസറിന്റെയും മിനി പൊടുത്താസിന്റെയും ഏക മകളാണ് ഷാനു.സംഭവം നടന്ന സമയത്തു വീട്ടില്‍ ഷാനുവും സെബാസ്‌റ്റ്യനുംമാത്രമേ ഉണ്ടായിരുന്നുള്ളൂ.കുടുംബവഴക്കാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നു പോലീസ് പറഞ്ഞു.ഭക്ഷണം ഉണ്ടാക്കി നൽകാത്തതാണ് പ്രകോപനകാരണമായി പറയപ്പെടുന്നത്. ഷാനുവിന്റെ ഭര്‍ത്താവ് ഫാക്‌ടിലെ കരാര്‍ ജീവനക്കാരനാണ്. ഇയാള്‍ രാവിലെ ഏഴിനു ജോലിക്കു പോയിരുന്നു. ഇവരുടെ അഞ്ചു വയസുള്ള ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്‌കൂളിലായിരുന്നു. 2015 ലായിരുന്നു സിനോജ്- ഷാനു വിവാഹം. വടക്കുപുറത്തു ഓട്ടോ ടാക്‌സി ഓടിക്കുകയാണ് സെബാസ്‌റ്റ്യന്‍.
Read More » -
India
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി: സുപ്രീംകോടതിയിൽ നിർദ്ദേശങ്ങൾ അവഗണിച്ച ‘പതഞ്ജലി’ ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂരി
സുപ്രീംകോടതി വിലക്കുണ്ടായിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി. മാപ്പ് അപേക്ഷയില്‍ സത്യവാങ്മൂലം സമര്‍പിച്ചു. അവകാശവാദങ്ങള്‍ ആശ്രദ്ധമായി ഉള്‍പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നും പതഞ്ജലി സത്യവാങ്മൂലത്തില്‍ പറയുന്നു. കോടതി ഉത്തരവിനെക്കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നു എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അബദ്ധത്തില്‍ സംഭവിച്ച വീഴ്ച മാപ്പാക്കണമെന്ന് അപേക്ഷിച്ച പതഞ്ജലി ഇനി വീഴ്ച ആവര്‍ത്തിക്കില്ലന്നും അറിയിച്ചു. കോടതി നേരിട്ട് വിളിച്ച് വരുത്തിയതോടെ പതഞ്ജലി എം.ഡി ആചാര്യ ബാല്‍ കൃഷ്ണയാണ് മാപ്പ് പറഞ്ഞത്. പതഞ്ജലിക്കെതിരെ ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് പതഞ്ജലി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു എന്നുമായിരുന്നു പരാതി. തുടര്‍ന്ന് ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നല്‍കിയെങ്കിലും പതഞ്ജലി പ്രതികരിച്ചില്ല. എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതോടെ കോടതിയലക്ഷ്യ…
Read More » -
Kerala
പേരിനൊപ്പം ‘കലാമണ്ഡലം’ ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം: സത്യഭാമയെ തള്ളി കേരള കലാമണ്ഡലം
ചെറുതുരുത്തി: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും കലാമണ്ഡലം അപലപിച്ചു. വിസിയും രജിസ്ട്രാറും വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം, കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം അറിയിച്ചു. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍.എല്‍.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍.എല്‍.വി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണ്. ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍…
Read More » -
Kerala
കുപ്പിവെള്ളം കുടിക്കുന്നവര്‍ ഇതു വായിക്കാതെ പോകരുത്, വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും
കേരളം ചുട്ടുപൊള്ളുകയാണ്. വേനൽച്ചൂടിൻ്റെ വറുതിയിൽ നിന്ന് രക്ഷനേടാൻ പലരും കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുക. പക്ഷേ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ ഗുരുതരമായ രോഗങ്ങൾക്കു കാരണമാകുമെന്ന് ശാസ്ത്രീയ പഠനം. പ്ലാസ്റ്റിക് ബോട്ടിലുകളിൽ സൂക്ഷിക്കുന്ന പാനിയങ്ങൾ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കുവച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്തചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലെ പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതരരോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും…
Read More » -
India
ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീ പിടിക്കുന്നതിൻ്റെ കാരണം എന്ത്…? അപകടങ്ങൾ ഒഴിവാക്കാം, ഇ-വാഹനം ഉപയോഗിക്കുന്നവർ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക
ഇന്നലെയാണ് തൃശൂർ ഓട്ടുപാറ ടൗണിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂടർ കത്തി നശിച്ചത്. ഇതൊരു അപൂർവ്വ സംഭവമല്ല. സമാനമായ ഒട്ടേറെ വാർത്തകൾ പലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലക്കയറ്റവും ലോകമെമ്പാടുമുള്ള വർധിച്ചുവരുന്ന മലിനീകരണവും കാരണം ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വളരെ വേഗത്തിലുള്ള വളർച്ചയാണ് നേടിയത്. എന്നിരുന്നാലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപ്പിടിച്ച നിരവധി സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തൃശൂരിലെ അപകടത്തിന്റെ കാരണം പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ചില മുൻകരുതലുകൾ എടുത്താൽ തീയെ പേടിക്കാതെ ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷിത യാത്ര ആസ്വദിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. എന്ത് മുൻകരുതലുകൾ എടുക്കണം? 1. ഇ സ്‌കൂടർ ഒരിക്കലും പാർക്കിംഗ് സ്ഥലത്തോ പുറത്തെവിടെയോ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നിടത്ത് വയ്ക്കരുത്. നിങ്ങൾ പാർക്ക് ചെയ്യുന്ന ഇടം അടുക്കള തുടങ്ങിയ തീയോ ചൂട് ഉണ്ടാക്കുന്നതോ ആയ സ്ഥലങ്ങളിൽ നിന്ന് അകലെയായിരിക്കണം. 2. സ്‌കൂടർ ഓടിച്ച ഉടൻ ചാർജ്…
Read More » -
Kerala
കുപ്പിവെള്ളം കുടിക്കുന്നവര്‍ ഇതു വായിക്കാതെ പോകരുത്, വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും
കേരളം ചുട്ടുപൊള്ളുകയാണ്. വേനൽച്ചൂടിൻ്റെ വറുതിയിൽ നിന്ന് രക്ഷനേടാൻ പലരും കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുക. പക്ഷേ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ ഗുരുതരമായ രോഗങ്ങൾക്കു കാരണമാകുമെന്ന് ശാസ്ത്രീയ പഠനം. പ്ലാസ്റ്റിക് ബോട്ടിലുകളിൽ സൂക്ഷിക്കുന്ന പാനിയങ്ങൾ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കുവച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്തചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലെ പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതരരോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും…
Read More » -
Kerala
കേരളത്തിൽ ചിക്കൻപോക്സ് അതിവേഗം വ്യാപിക്കുന്നു, ജാഗ്രത പാലിച്ചില്ലെങ്കിൽ ഈ മാരകരോഗം മരണത്തിനു കാരണമാകും
കേരളത്തിൽ ചിക്കൻപോക്സ് അതിവേഗം പടരുന്നു. കഴിഞ്ഞ 75 ദിവസത്തിനിടെ 6654 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 10 ജീവൻ നഷ്ടപ്പെട്ടു. ഇതോടെ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചിക്കൻപോക്‌സിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ചൂടുകാലത്ത് സര്‍വ സാധാരണമായി കണ്ടുവരുന്നതും അതിവേഗം പടരുന്നതുമായ രോഗമാണിത്. പടരുന്നതെങ്ങനെ? ചിക്കന്‍പോക്‌സ് പടര്‍ത്തുന്നത്’ വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ്. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്പര്‍ശനവും ചുമയ്ക്കമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാനിടയില്ല. എന്നാല്‍, ചിലർക്ക് മാത്രം വീണ്ടും വരാറുണ്ട്. ലക്ഷണങ്ങൾ ★ ചിക്കന്‍പോക്‌സിന്റെ ആദ്യഘട്ടം പൊതുവേ ശ്രദ്ധിക്കാതെ പോകുന്നതാണ്. കുമിളകള്‍ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ★ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കന്‍പോക്‌സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. ഏകദേശം…
Read More » -
India
അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ, ഡൽഹിയിൽ പ്രതിഷേധക്കടൽ
മദ്യനയ അഴിമതിക്കേസിൽ എട്ടു തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഒടുവിൽ അറസ്റ്റിൽ. ചോദ്യം ചെയ്യലിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കേജ്‍രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഇ.ഡിക്കു മുന്നിൽ ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്. ഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ…
Read More »