HealthLIFE

മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില; പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാരീതി

രാജ്യത്തിന്റെ ഉയർന്ന ബഹുമതിയായ പത്മശ്രീയ്‌ക്കൊപ്പം ‘മന്‍ കീ ബാത്തി’ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്.
എന്നാൽ വന്നുചേർന്ന സൗഭാഗ്യങ്ങളിലൊന്നും മതിമറക്കാതെ കാടിന്റെയും നാട്ടു വൈദ്യത്തിന്റെയും നിലനില്പിനെപ്പറ്റിയുള്ള ആശങ്കയിലാണ് ഈ വനമുത്തശ്ശി.വിതുരയിലെ ആദിവാസി സെറ്റിൽമെന്റിലാണ് 73 വയസ്സുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയുടെ വൈദ്യശാലയും ജീവിതവും.
 നാട്ടുവൈദ്യത്തിൽ പ്രഗത്ഭയായ ലക്ഷ്മിക്കുട്ടിയമ്മ ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ് കൂടിയാണ്.ഒപ്പം പേരുകേട്ട വിഷഹാരിയും.നൂറുകണക്കിനാളുകളുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ടു രക്ഷിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ കാട്ടറിവുകൾ അനേകമാണ്.

ലക്ഷ്മിയമ്മയുെടെ ഒറ്റമൂലികൾ


കുഴിനഖം

വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും.

ചിലന്തിവിഷത്തിന്

ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.

വയറുകടി/വയറ് എരിച്ചിൽ

ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്.

ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ

കിരിയാത്ത് എന്ന ചെടിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. (30 മുതൽ 40 ദിവസം വരെ). കാട്ടിൽ സുലഭമായി കിട്ടുന്ന ഒരു ചെടിയാണ് കിരിയാത്ത്. നാട്ടിൽ ചിലയിടങ്ങളിൽ ഉണ്ടാകും. കിരിയാത്ത് കിട്ടാൻ പ്രയാസമുണ്ടെങ്കിൽ തുമ്പയിലയും ഉപ്പും കൂട്ടി അരച്ചു തൊലിപ്പുറത്ത് പുരട്ടുന്നതു നല്ലതാണ്. പത്തു പതിനഞ്ചു ദിവസം ഇതു തുടരണം.

മൂലക്കുരു, മലബന്ധം

∙ രണ്ടു പിടി വാളൻപുളിയില, രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് അളവിൽ വറ്റിച്ച് അരിച്ചെടുത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
∙ ആര്യവേപ്പില, മഞ്ഞൾ, കുറച്ച് ഉപ്പ് ഇവയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചൂടാറുമ്പോൾ 30 മിനിറ്റ് മുങ്ങിയിരിക്കുന്നത് മൂലക്കുരു ശമനത്തിന് ഉത്തമമാണ്. അരക്കുളി എന്നാണ് ആദിവാസി െെവദ്യത്തിൽ ഇതിനെ പറയുന്നത്.
∙ രണ്ട് അല്ലി വാളൻപുളി ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം.

ശരീരം തണുക്കാൻ

അത്തിവേരിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വേനൽക്കാലത്തു ശരിക്കും തണുക്കും.

 

അത്യാർത്തവം

ആർത്തവം ക്രമത്തിൽ അധികമായാൽ ആടലോടകത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരും (15 ഗ്രാം) 15 ഗ്രാം ശർക്കര യും ചേർത്തു ദിവസം രണ്ടു നേരം വീതം കഴിക്കുക.

Back to top button
error: