ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കി. തമിഴ്‌നാട്ടിലെ ഒമ്ബത് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ കോയമ്ബത്തൂരില്‍ മത്സരിക്കും. കന്യാകുമാരിയില്‍ വീണ്ടും പൊന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും. തൂത്തുക്കുടിയില്‍ കനിമൊഴിക്കെതിരെ നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ചെന്നൈ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
വിനോജ് പി സെല്‍വം, വെല്ലൂരും എ സി ഷണ്‍മുഖം, കൃഷ്ണഗിരിയിലും സി നരസിംഹന്‍, നീലഗിരി എന്നിവിടങ്ങളിലും മത്സരിക്കും.അതേസമയം ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ഡിഎംകെ സ്വാഗതം ചെയ്തു.അണ്ണാമലൈക്ക് സ്വാഗതം എന്ന ബാനറും ഡിഎംകെയുടെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ സ്ഥാപിച്ചു.നേരത്തെ സിപിഐഎം മത്സരിച്ചിരുന്ന സീറ്റാണ് കോയമ്പത്തൂർ.ഇത്തവണ ഡിഎംകെ സീറ്റ് ചോദിച്ചു വാങ്ങുകയാരുന്നു.കഴിഞ്ഞ രണ്ടു തവണയായി സിപിഐഎമ്മിന്റെ നടരാജനായിരുന്നു ഇവിടെ വിജയിച്ചിരുന്നത്.