KeralaNEWS

എൽഡിഎഫ് നിലം തൊടില്ല; കേരളത്തിൽ ഇരുപതിൽ പത്ത് സീറ്റുകൾ ബി ജെ പി നേടുമെന്ന് പ്രകാശ് ജാവ്ദേക്കര്‍

ന്യൂഡൽഹി: ഇത്തവണ കേരളത്തിൽ എൽഡിഎഫ് നിലം തൊടില്ലെന്നും ഇരുപതിൽ പത്ത് സീറ്റുകൾ ബി ജെ പി തൂത്തുവാരുമെന്നും ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ.

പത്ത് സീറ്റില്‍ കൂടുതല്‍ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ പത്ത് ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ എന്നെന്നേക്കുമായി മാറ്റമുണ്ടാക്കാൻ പോവുകയാണ്- അദ്ദേഹം പറഞ്ഞു.

Signature-ad

2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു. ഇത്തവണ അദ്ദേഹം പ്രധാനമന്ത്രിയാകാൻ സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവർക്കും ഉറപ്പാണ്.എങ്കിലും യു.ഡി.എഫ് പത്ത് സീറ്റുകൾ പിടിക്കാൻ സാധ്യതയുണ്ട്.

എന്നാൽ എല്‍.ഡി.എഫിന് ഭാവിയില്ല. അവർ ഇന്ന് കേരളത്തിൽ മാത്രമേയുള്ളൂ.ഇവിടെയും അവർ എല്ലാ മേഖലകളിലും പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ എല്ലാ മുന്നണികളില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്ക് ഇതിന്റെ സൂചനയാണ്-  അദ്ദേഹം പറഞ്ഞു.

അബ്കി ബാർ 400 പാർ (ഇത്തവണ 400-ലധികം സീറ്റുകള്‍) എന്ന മുദ്രാവാക്യം കേവലം ഒരു വാചകമല്ല, മറിച്ച്‌ അത് യാഥാർത്ഥ്യത്തിലേക്ക് വിവർത്തനം ചെയ്യപ്പെടും. അർപ്പണബോധമുള്ള ബി ജെ പി പ്രവർത്തകരുടെ സഹായവും ജനങ്ങളുടെ പിന്തുണയും ഈ ലക്ഷ്യം കൈവരിക്കുന്നതിന് കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: