KeralaNEWS

ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ച്‌ ഭര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

തിരുവല്ലം: ദമ്പതികൾ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന മറ്റൊരു ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഭർത്താവ് മരിച്ചു: ഭാര്യ രക്ഷപ്പെട്ടു.

വെങ്ങാനൂർ മുട്ടയ്ക്കാട് ശാസ്താറോഡില്‍ സ്വാതി ഭവനില്‍ എ. കുമാർ( 40) ആണ് മരിച്ചത്. ഭാര്യ സരിത(39)  പരിക്കുകളോടെ രക്ഷപ്പെട്ടൂ.ബുധനാഴ്ച വൈകിട്ട് 6.30 ഓടെ തിരുവല്ലം-കോവളം ബൈപ്പാസില്‍ തിരുവല്ലം ജങ്ഷനിലായിരുന്നു അപകടം.

തിരുവല്ലം ഭാഗത്ത് നിന്ന് എതിരെ വന്ന ബൈക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്‌ വീണ കുമാറിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റായിരുന്നു മരണം.

വെളളം കൊണ്ടുപോകുന്ന ടാങ്കർ ലോറിയില്‍ ഡ്രൈവറായിരുന്നു കുമാർ . തിരുവല്ലം പോലീസ് കേസെടുത്തു. മകള്‍: സ്വാതി.

Back to top button
error: