Month: March 2024
-
Kerala
ജെസ്‌ന കേസ് അന്വേഷിക്കാൻ കേരള പോലീസിന് കഴിയും: മുൻ പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍
പത്തനംതിട്ട: ജെസ്‌ന കേസ് അന്വേഷിച്ചു തെളിയിക്കാൻ കേരള പോലീസിന് കഴിയുമെന്ന് മുൻ പത്തനംതിട്ട എസ്പി കെ.ജി സൈമണ്‍. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാണ് എൻ്റെ അഭിപ്രായം. നമ്മുടെ ഓഫീസർമാർ കണ്ടെത്തുമെന്ന് വിശ്വാസമുണ്ട്. കാരണം കേരള പോലീസിലെ ടീം വർക്ക് അത്ര മികച്ചതാണ്. ഓരോ കേസും അന്വേഷിക്കുന്നത് പോലീസ് ഉദ്യോഗസ്ഥർ അത്രയും ശ്രമവും ത്യാഗവും ചെയ്തിട്ടാണ്. ഇത് ആരും അറിയുന്നില്ല- അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളില്‍ ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. അതിന് ചിലപ്പോള്‍ ദൈർഘ്യം എടുത്തേക്കാം. പക്ഷേ ജെസ്നയ്ക്ക് നീതി കിട്ടുക എന്നത് ഉറപ്പായും സംഭവിക്കേണ്ട കാര്യമാണ്. ഒരാള്‍ ഒറ്റയ്ക്കാണ് ഒരു കുറ്റകൃത്യം ചെയ്തതെങ്കില്‍ അത് തെളിയിക്കാൻ പ്രയാസമാണ്. കൂട്ടാളി ഉണ്ടെങ്കില്‍ വേഗത്തില്‍ കണ്ടെത്താനാവും. ഇവിടെ എന്താണ് സംഭവിച്ചത്. ആ കുട്ടി സ്വയം ഇറങ്ങിപ്പോയി. ആരും കാണരുതെന്ന് ആഗ്രഹത്തിലാണ് പോയത്. ആരുടെയും സഹായം ലഭിച്ചിട്ടില്ല എന്ന് ഉറപ്പാണ്. അങ്ങനെയൊരു കേസ് തെളിയിക്കുക ബുദ്ധിമുട്ടാണ്. ചില സംശയങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്- സൈമണ്‍…
Read More » -
Kerala
പത്തനംതിട്ടയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. കുമ്ബഴ സ്വദേശി അനില്‍ കുമാറാണ് എക്സൈസ് പിടിയിലായത്. പ്രതിയില്‍ നിന്ന് 1.11കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
India
ട്രെയിനുകളിലെ കാറ്ററിംഗ് സംവിധാനത്തില്‍ ജൂലൈ മുതല്‍ വന്‍ മാറ്റം
ന്യൂഡൽഹി: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം.പലപ്പോഴും ഗുണനിലവാരമില്ലാത്തതൂം വൃത്തിഹീനമായ സാഹചര്യത്തിലുമാകും ട്രെയിനിൽ ഭക്ഷണം ലഭിക്കുക. എന്നാലിപ്പോൾ യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടർന്ന് ദീർഘദൂര ട്രെയിനുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. അടുത്തിടെ IRCTCയും Swiggyയും തമ്മില്‍ ഭക്ഷണ വിതരണത്തിനായി കൈകോര്‍ത്തതിന് പിന്നാലെ പുതിയ പരിഷക്കാരങ്ങൾക്കൊരുങ്ങുകയാണ് റെയില്‍വേ. വിവിധ റൂട്ടുകളിലുള്ള ദീര്‍ഘദൂര ട്രെയിനുകളില്‍ പാൻട്രികാറുകള്‍ പ്രവർത്തിപ്പിക്കുന്നതിനുള്ള ചുമതല ഏജൻസികളെ ഏല്‍പ്പിക്കാനാണ് തീരുമാനം.ട്രെയിനുകളില്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്ന ഈ പ്രധാന മാറ്റത്തിന് റെയില്‍വേ ബോർഡ് അംഗീകാരം നല്‍കി.പുതിയ നിയമം നിലവില്‍ വരുന്നതോടെ ജൂണ്‍ മാസത്തിന് ശേഷം തീവണ്ടികളിലെ പാൻട്രി കാറുകളില്‍ യാത്രക്കാർക്കായി പ്രഭാതഭക്ഷണമോ മറ്റ് ഭക്ഷണങ്ങളോ തയ്യാറാക്കില്ല. പാൻട്രി കാറില്‍ വെള്ളം ചൂടാക്കുക, ചായ, കാപ്പി മുതലായ അത്യാവശ്യമുള്ളവ മാത്രം തയ്യാറാക്കും. ഒരേ റൂട്ടില്‍ അഞ്ച് മുതല്‍ ഏഴ് വരെ ട്രെയിനുകളുടെ ചുമതല ഏജൻസികള്‍ക്ക് നൽകാനാണ് തീരുമാനം. റൂട്ടിന്‍റെ ചുമതല ഏത് ഏജൻസിക്ക് ലഭിച്ചാലും റെയില്‍വേ…
Read More » -
Crime
രണ്ടുലക്ഷത്തിന്റെ 400 കിലോ കുരുമുളക് കവര്‍ന്നു; നാല് യുവാക്കള്‍ പിടിയില്‍
വയനാട്: 400 കിലോയോളം ഉണക്ക കുരുമുളക് മോഷ്ടിച്ച യുവാക്കളെ അമ്പലവയല്‍ പോലീസ് പിടികൂടി. ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ്(18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍(22), പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ.ആര്‍. നവീന്‍രാജ്(20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എം.എ. അമല്‍(19) എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 15 ന് രാത്രിയാണ് സംഭവം. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി ലീസിന് എടുത്ത വീട്ടില്‍ കയറിയാണ് ഇവര്‍ മോഷണം നടത്തിയത്. വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്. എസ്.എച്ച്.ഒ. കെ.പി. പ്രവീണ്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ.എ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒ വി.കെ. രവി, സി.പി.ഒമാരായ കെ.ബി. പ്രശാന്ത്, ജോജി, വി.എസ്. സന്തോഷ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Read More » -
India
അറസ്റ്റിനെതിരെ കേജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു; പ്രത്യേക ബെഞ്ച് വൈകിട്ടോടെ വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ഇ.ഡി അറസ്റ്റ് നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അറസ്റ്റിനെതിരെ പിഎംഎല്‍എ കോടതിയില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നിയമനടപടി ചൂണ്ടിക്കാട്ടിയാണ് നേരിട്ടു സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്. കേജ്രിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്വി തന്നെയാണ് ഇക്കാര്യം കേസ് പരിഗണിക്കാനിരുന്ന ബെഞ്ചിനെ അറിയിച്ചത്. കേജ്രിവാളിന്റെ ഹര്‍ജി അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയാറായിരുന്നില്ല. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി, എം.എം. സുന്ദരേഷ് എന്നിവരുടെ പ്രത്യേക ബെഞ്ച് വൈകിട്ടോടെ ഹര്‍ജി പരിഗണിക്കും. ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിന്റെ പതിവു സിറ്റിങ് പൂര്‍ത്തിയായ ശേഷം മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കേജ്രിവാളിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നില്‍ രാവിലെ തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സ്‌പെഷല്‍ ബെഞ്ചില്‍ ഉന്നയിക്കാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കെ. കവിതയുടെ…
Read More » -
India
ബിജെപിക്കും കോണ്‍ഗ്രസിനും കൂടുതല്‍ സംഭാവന നല്‍കിയത് ഒരേ ബിസിനസ് ഗ്രൂപ്പ്
ന്യൂഡല്‍ഹി: ബിജെപിക്കും കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവുമധികം സംഭാവന നല്‍കിയത് ഒരേ ബിസിനസ് ഗ്രൂപ്പ്. തെലങ്കാന ആസ്ഥാനമായ മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും 2 അനുബന്ധ കമ്പനികളും കൂടി ചേര്‍ന്ന് ബിജെപിയിലും കോണ്‍ഗ്രസിലുമായി നടത്തിയിരിക്കുന്ന ഫണ്ടിങ് 1,034 കോടി രൂപയുടേതാണ്. കോണ്‍ഗ്രസിനെ (320 കോടി) അപേക്ഷിച്ച് രണ്ടിരട്ടി തുകയാണ് ഈ കമ്പനികള്‍ ബിജെപിക്ക് (714 കോടി) നല്‍കിയത്. വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍, എസ്ഇപിസി പവര്‍ എന്നിവയാണു മേഘ എന്‍ജിനീയറിങ്ങിന്റെ അനുബന്ധ കമ്പനികള്‍. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ക്വിക്‌സപ്ലൈ ചെയിനാണ് ബിജെപിയുടെ രണ്ടാമത്തെ വലിയ ഇലക്ടറല്‍ ബോണ്ട് ഫണ്ടര്‍. സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇലക്ടറല്‍ ബോണ്ടിന്റെ സമ്പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ പ്രസിദ്ധീകരിച്ചു. ഇതോടെ, വാങ്ങിയ ഓരോ ബോണ്ടും ഏത് പാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമായി. ബോണ്ടിന്റെ രഹസ്യ ആല്‍ഫാന്യൂമറിക് കോഡ് അടക്കമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ഏപ്രില്‍ 12നു ശേഷമുള്ള ഡേറ്റയാണ്…
Read More » -
India
സുപ്രിംകോടതിക്ക് വഴങ്ങി തമിഴ്നാട് ഗവര്‍ണര്‍; പൊന്‍മുടി വീണ്ടും മന്ത്രിയാകും
ചെന്നൈ: വിവാദങ്ങള്‍ക്കൊടുവില്‍ ഡി.എം.കെ നേതാവ് കെ പൊന്മുടി ഇന്ന് തമിഴ്നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, പൊന്മുടിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ വിസമ്മതിച്ചതിനെ സുപ്രിംകോടതി അപലപിച്ചതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ. ഗവര്‍ണറുടെ നയത്തില്‍ ഗുരുതര ഉത്കണ്ഠ പ്രകടിപ്പിച്ച കോടതി 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത് സുപ്രിംകോടതി സ്റ്റേ ചെയ്തതോടെയാണ് വീണ്ടും മന്ത്രിയാക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് ഇടേണ്ടിവരുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കി. കരുണാനിധി മന്ത്രിസഭയില്‍ ഖനി വകുപ്പ് കൈാര്യം ചെയ്തിരുന്ന പൊന്‍മുടി 2006 ഏപ്രില്‍ 13നും മാര്‍ച്ച് 31നും ഇടയിലായി 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു കേസ്. തുടര്‍ന്ന സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്നും വിദ്യാഭ്യാസമന്ത്രിയായ പൊന്മുടി രാജിവക്കുകയായിരുന്നു.
Read More » -
Sports
പ്രൈം വോളിബോള്‍ കിരീടം കാലിക്കട്ട് ഹീറോസിന്
ചെന്നൈ : പ്രൈം വോളിബോള്‍ സീസണ്‍ മൂന്നിലെ കിരീടം കാലിക്കട്ട് ഹീറോസിന്. ടൂർണമെന്‍റിലുടനീളം തുടർന്ന ഫോം നിലനിർത്തി ഫൈനലില്‍ ആധികാരിക ജയം നേടിയാണ് കാലിക്കട്ട്, ആരാധകരുടെ സൂപ്പർ ഹീറോസ് ആയത്. കാലിക്കട്ടിന്‍റെയും ഡല്‍ഹിയുടെയും കന്നി പ്രൈം വോളിബോള്‍ ഫൈനലായിരുന്നു. നാല് സെറ്റ് നീണ്ട ഫൈനലില്‍ ഡല്‍ഹി തൂഫാൻസിനെ കീഴടക്കിയായിരുന്നു കാലിക്കട്ടിന്റെ വിജയം. സ്കോർ: 15-13, 15-10, 13-15, 15-12. ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം. ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ. നിർണായക ഘട്ടത്തില്‍ പോയിന്റുകള്‍ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ലീഗിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് ഘട്ടത്തിലും സൂപ്പർ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി തൂഫാൻസിന് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഡിസംബറില്‍ ഇന്ത്യ…
Read More » -
Kerala
കരുവന്നൂരില്‍ ഇ.ഡി പിടിമുറുക്കാന്‍ സാധ്യത; തൃശ്ശൂരില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ആരോപണവിധേയരായ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. എ.സി. മൊയ്തീന്‍ എം.എല്‍.എ, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്‍ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു മുഖ്യമന്ത്രി മൂന്നുപേരേയും കണ്ടത്. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ കേരളത്തിലടക്കം ഇഡി പിടിമുറുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം എന്നാണ് സൂചന. സിപിഎം നേതാവ് പി.കെ ബിജുവും ജില്ലാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്നു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതുസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നേതാക്കള്‍ക്കു നല്‍കിയെന്നാണ് വിവരം. അടിയന്തര കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി എത്തുന്നുവെന്ന അറിയിപ്പ് വെള്ളിയാഴ്ച രാവിലെയാണ് നേതാക്കള്‍ക്കു ലഭിച്ചത്. തൃശൂരില്‍ മുഖ്യമന്ത്രിയ്ക്ക് മറ്റുപരിപാടികളൊന്നും വെള്ളിയാഴ്ച ഉണ്ടായിരുന്നില്ല.
Read More » -
Kerala
തിരുവനന്തപുരം നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ടിപ്പർ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.എല്ലാ ദിവസവും രാവിലെയും വൈകീട്ടുമായി നാല് മണിക്കൂറാണ് നിയന്ത്രണം. രാവിലെ എട്ടു മുതല്‍ പത്ത് മണി വരെയും, വൈകീട്ട് മൂന്നു മുതല്‍ അഞ്ചു മണി വരെയും നഗരത്തില്‍ ടിപ്പര്‍ ലോറികള്‍ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങള്‍ക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് അപകടത്തില്‍ പെട്ട ബിഡിഎസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇതിന് തൊട്ടുപിന്നാലെ അധ്യാപകനും ടിപ്പർലോറി ഇടിച്ച് മരിച്ചിരുന്നു. തിരുവനന്തപുരം പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്. മലയൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്.ചാലയിലെ ഗവൺമെൻ്റ് തമിഴ് വിഎച്ച്എസ്എസിലെ അധ്യാപകനായിരുന്നു.
Read More »